കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറുപണിക്കൊരുങ്ങി സുരേന്ദ്രന്‍; ഹൈക്കോടതിയിലേക്ക്... 'പോലീസിന്റെ വ്യാജ ഒപ്പ്' കച്ചിത്തുരുമ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല പ്രതിഷേധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ ഇന്ന് ഏഴിലധികം കേസുണ്ട്. ഒരു കേസില്‍ ജാമ്യം ലഭിക്കുമ്പോള്‍ അടുത്ത കേസില്‍ വാറണ്ടുവരും. സംസ്ഥാനത്തെ വിവിധ ജില്ലകളിലാണ് കേസുകള്‍. ഏറ്റവും ഒടുവില്‍ നെടുമ്പാശേരി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

എന്നാല്‍ ഈ ഘട്ടത്തില്‍ സുരേന്ദ്രന്‍ മറ്റൊരു നീക്കത്തിന് ഒരുങ്ങുന്നുവെന്നാണ് വിവരം. ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം. തനിക്കെതിരെ പോലീസ് വ്യാജ കേസുകള്‍ ചുമത്തുന്നുവെന്നാണ് സുരേന്ദ്രന്റെ ആക്ഷേപം. തെളിവ് സഹിതം ഹൈക്കോടതിയെ സമീപിക്കാന്‍ ഉന്നത അഭിഭാഷകരുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. വിവരങ്ങള്‍ ഇങ്ങനെ....

 നിരോധനം ലംഘിച്ച്...

നിരോധനം ലംഘിച്ച്...

നിരോധനം ലംഘിച്ച നിലയ്ക്കലില്‍ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് സുരേന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ശബരിമലയിലെത്തിയ 52കാരിയെ ആക്രമിച്ച കേസിലും പ്രതി ചേര്‍ത്തു. ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചേര്‍ത്തായിരുന്നു ഈ കേസ്. ഇതോടെയാണ് സുരേന്ദ്രന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയുണ്ടായത്.

വെള്ളിയാഴ്ച തീരുമാനം

വെള്ളിയാഴ്ച തീരുമാനം

ഇപ്പോള്‍ സുരേന്ദ്രനെതിരെ ഏഴ് കേസുകളാണുള്ളത്. ഏറ്റവും ഒടുവില്‍ രജിസ്റ്റര്‍ ചെയ്തത് നെടുമ്പാശേരി പോലീസാണ്. ശബരിമലയിലേക്ക് വന്ന തൃപ്തി ദേശായിയെ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാത്ത തരത്തില്‍ തടഞ്ഞുവെച്ചുവെന്നാണ് കേസ്. സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട സെഷന്‍സ് കോടതി വെള്ളിയാഴ്ച തീരുമാനം പറയും.

 കോടതിയെ തെറ്റിദ്ധരിപ്പിച്ചു

കോടതിയെ തെറ്റിദ്ധരിപ്പിച്ചു

എന്നാല്‍ സുരേന്ദ്രനെതിരെ പുതിയ ആരോപണമാണ് ഇപ്പോള്‍ പോലീസ് ഉന്നയിക്കുന്നത്. സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് പറയുന്നത്. സുരേന്ദ്രനെ അറസ്റ്റ് ചെയ്യുമ്പോള്‍ വാറണ്ട് നിലവിലില്ല എന്നാണ് അഭിഭാഷകന്‍ പറഞ്ഞത്. ഇത് തെറ്റാണെന്ന് പോലീസ് പറയുന്നു.

അധിക വാദം കേള്‍ക്കണം

അധിക വാദം കേള്‍ക്കണം

സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ അധിക വാദം കേള്‍ക്കണമെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെടാന്‍ തീരുമാനിച്ചിട്ടുണ്ട്. ക്രൂരമായും വൈരാഗ്യ ബുദ്ധിയോടെയുമാണ് പോലീസ് പെരുമാറുന്നതെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഈ വേളയിലാണ് സുരേന്ദ്രന്‍ പോലീസിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. ഉന്നത അഭിഭാഷകരുമായി വിഷയം ചര്‍ച്ച ചെയ്തു.

ബന്ധമില്ലാത്ത അഞ്ചു കേസുകളില്‍

ബന്ധമില്ലാത്ത അഞ്ചു കേസുകളില്‍

സുരേന്ദ്രന് ബന്ധമില്ലാത്ത അഞ്ചു കേസുകളില്‍ അദ്ദേഹം പ്രതിയാണെന്ന കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പോലീസ് വ്യക്തമാക്കിയിരുന്നു. പിന്നീട് ഈ റിപ്പോര്‍ട്ട് തിരുത്തി. സുരേന്ദ്രന്റെ ജാമ്യാപേക്ഷ എതിര്‍ക്കാനായിരുന്നു പോലീസിന്റെ ഈ നീക്കം.

 അസ്വാഭാവിക മരണം

അസ്വാഭാവിക മരണം

തിരുവനന്തപുരത്തെ അസ്വാഭാവിക മരണം ഉള്‍പ്പെടെയുള്ള ഒമ്പതു കേസുകളില്‍ സുരേന്ദ്രന്‍ പ്രതിയാണ് എന്നാണ് പത്തനംതിട്ട കോടതിയില്‍ പോലീസ് നല്‍കിയിരുന്നത്. ഇതില്‍ പിശക് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പിന്നീട് തിരുത്തി നല്‍കി. കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സുരേന്ദ്രന് കോടതിയുടെ സമന്‍സ് ലഭിച്ചിരുന്നില്ലത്രെ.

 സുരേന്ദ്രന്റെ വ്യാജ ഒപ്പിട്ട്

സുരേന്ദ്രന്റെ വ്യാജ ഒപ്പിട്ട്

സമന്‍സ് ലഭിച്ചിട്ടും ഹാജരായില്ലെന്നാണ് പോലീസ് വാദം. ഇതിന് വേണ്ടി പോലീസ് സുരേന്ദ്രന്റെ വ്യാജ ഒപ്പിട്ട് കോടതിയില്‍ രേഖ ഹാജരാക്കിയെന്ന് പ്രതിഭാഗം ആരോപിക്കുന്നു. പോലീസ് വ്യാജ ഒപ്പിടുകയായിരുന്നുവെന്നാണ് സുരേന്ദ്രന്‍ കോടതിയെ അറിയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തന്നെയാകും ഹൈക്കോടതിയെയും സമീപിക്കുക.

പങ്കെടുക്കാത്ത പ്രകടനത്തിനും കേസ്

പങ്കെടുക്കാത്ത പ്രകടനത്തിനും കേസ്

ഫേസ്ബുക്കിലൂടെ ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയെന്നാണ് കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസ്. കഴിഞ്ഞദിവസം കോടതിയില്‍ ഹാജരായി ഈ കേസില്‍ ജാമ്യമെടുത്തു. 2016ല്‍ കോഴിക്കോട് നഗരത്തില്‍ പ്രകടനം നടത്തിയതിന് എടുത്ത കേസും ഇക്കൂട്ടത്തലുണ്ട്. എന്നാല്‍ ഈ പ്രകടനത്തില്‍ സുരേന്ദ്രന്‍ പങ്കെടുത്തിട്ടില്ലെന്നാണ് പ്രതിഭാഗം പറയുന്നത്. ഇതും ഹൈക്കോടതിയെ അറിയിക്കും.

 കേസ് കെട്ടിവച്ചു

കേസ് കെട്ടിവച്ചു

കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനില്‍ സുരേന്ദ്രനെതിരെ അഞ്ചു കേസുണ്ട്. കൂടാതെ കണ്ണൂര്‍, എറണാകുളം ജില്ലകളില്‍ രണ്ടുവീതം കേസുണ്ട്് എന്നുമാണ് പമ്പ പോലീസ് പത്തനംതിട്ട കോടതിയെ അറിയിച്ചത്. ഇതില്‍ ശോഭാ സുരേന്ദ്രന്‍ പ്രതിയായ കേസ് സുരേന്ദ്രന്റെ പേരില്‍ കെട്ടിവയ്ക്കുകയായിരുന്നുവെന്നാണ് പ്രതിഭാഗം പറയുന്നത്.

കള്ളക്കേസില്‍ കുടുക്കാന്‍

കള്ളക്കേസില്‍ കുടുക്കാന്‍

പോലീസ് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഹൈക്കോടതിയില്‍ സുരേന്ദ്രന്‍ ഹര്‍ജി സമര്‍പ്പിക്കുക എന്നാണ് വിവരം. കള്ളക്കേസ് എടുക്കുന്നത് തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പോലീസിനെ വെട്ടിലാക്കുന്ന നീക്കത്തിനാണ് സുരേന്ദ്രന്‍ ഒരുങ്ങുന്നത്. ഹൈക്കോടതി അഭിഭാഷകരുമായി ബിജെപി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയെന്നാണ് വിവരം.

 നെയ്യാറ്റിന്‍കര കേസില്‍ ജാമ്യം

നെയ്യാറ്റിന്‍കര കേസില്‍ ജാമ്യം

നെയ്യാറ്റിന്‍കര തഹസില്‍ദാറെ ഉപരോധിച്ച കേസില്‍ ബുധനാഴ്ച ജാമ്യം ലഭിച്ചിരുന്നു. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിനിടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ഡിസംബര്‍ അഞ്ചിന് വീണ്ടും കോടതിയില്‍ ഹാജരാകാന്‍ സുരേന്ദ്രന് നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരേന്ദ്രനെ പോലീസ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

രാഷ്ട്രീയമായി ഇല്ലാതാക്കാന്‍...

രാഷ്ട്രീയമായി ഇല്ലാതാക്കാന്‍...

പോലീസ് പീഡിപ്പിക്കുന്നു. പ്രതികാര ബുദ്ധിയോടെയാണ് പെരുമാറുന്നത്. രാഷ്ട്രീയമായി ഇല്ലാതാക്കാനാണ് നീക്കം. പൊതുപ്രവര്‍ത്തകനോട് കാണിക്കേണ്ട മാന്യത പോലീസ് കാണിക്കുന്നില്ല. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും സുരേന്ദ്രന്‍ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ വേളയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

സൗദി രാജകുമാരനെ വിദേശത്ത് കുടുക്കാന്‍ നീക്കം; കോടതിയില്‍ പരാതി, കേസെടുത്തേക്കും!! പ്രതിഷേധംസൗദി രാജകുമാരനെ വിദേശത്ത് കുടുക്കാന്‍ നീക്കം; കോടതിയില്‍ പരാതി, കേസെടുത്തേക്കും!! പ്രതിഷേധം

രഹ്ന ഫാത്തിമ പൊട്ടിക്കരഞ്ഞു; അബദ്ധം പറ്റി, ഇനി ആവര്‍ത്തിക്കില്ല.. രഹ്നയുടെ ജയില്‍ദിനം- റിപ്പോര്‍ട്ട്രഹ്ന ഫാത്തിമ പൊട്ടിക്കരഞ്ഞു; അബദ്ധം പറ്റി, ഇനി ആവര്‍ത്തിക്കില്ല.. രഹ്നയുടെ ജയില്‍ദിനം- റിപ്പോര്‍ട്ട്

English summary
BJP leader K Surendran to approach the High Court against Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X