കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നെഹ്റുവിന്റെ തെറ്റുകൾ മോദിയും അമിത് ഷായും തിരുത്തുന്നുവെന്നേയുള്ളൂ'; കെ സുരേന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: കാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിരിക്കുകയാണ്. ഇനി ഇന്ത്യന്‍ ഭരണഘടനയിലെ എല്ലാ നിയമങ്ങളും ഇതോടെ ജമ്മുകാശ്മീരിനും ബാധകമാകും. കേന്ദ്രസര്‍ക്കാര്‍ തിരുമാനത്തിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം സര്‍ക്കാര്‍ നപടിയെ അഭിനന്ദനം കൊണ്ട് മൂടുകയാണ് ബിജെപി നേതാക്കള്‍ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. നെഹ്റുവിന്റെ തെറ്റുകൾ മോദിയും അമിത് ഷായും തിരുത്തുന്നുവെന്നേയുള്ളൂവെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

surasnew6

'നെഹ്റുവിന്റെ തെറ്റുകൾ മോദിയും അമിത് ഷായും തിരുത്തുന്നുവെന്നേയുള്ളൂ. അർബൻ നക്സലുകളും സ്യൂഡോ സെക്കുലർ ലെഫ്റ്റും കോൺഗ്രസ്സിലെ ആന്റി നാഷനൽ എലിമെന്റുകളും മല്ലുജർണ്ണോസിന്റെ വടക്കേ ഇന്ത്യൻ പതിപ്പുകളും ഒരാഴ്ച ബഹളം വെക്കുമായിരിക്കും. കാശ്മീരിലെ സാധാരണക്കാരന് ഒരെതിർപ്പും ഉണ്ടാവില്ല. വികസനവും സമാധാനവും പരസ്പര പൂരകമാണെന്ന് അവനു തിരിച്ചറിയാനാവും' എന്നാണ് സുരേന്ദ്രന്‍റെ കുറിപ്പ്.

<strong>ജമ്മുവിലെ ജനങ്ങളുടെ വിശ്വാസം തകര്‍ത്തു; ഏതറ്റം വരേയും പോരാടുമെന്ന് ഒമര്‍ അബ്ദുള്ള</strong>ജമ്മുവിലെ ജനങ്ങളുടെ വിശ്വാസം തകര്‍ത്തു; ഏതറ്റം വരേയും പോരാടുമെന്ന് ഒമര്‍ അബ്ദുള്ള

കേന്ദ്രസര്‍ക്കാര്‍ തിരുമാനത്തെ അഭിന്ദിച്ചും സന്തോഷം പ്രകടിപ്പിച്ചും ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. എത്ര മഹത്തായ ദിവസം എന്നായിരുന്നു ബിജെപി നേതാവ് രാം മാധവ് ട്വീറ്റ് ചെയ്തത്. ഇന്ത്യൻ യൂണിയനുമായി ജമ്മു കശ്മീരിനെ സമന്വയിപ്പിക്കുന്നതിനുള്ള ആയിരത്തോളം രക്തസാക്ഷികളുടെ ശ്രമങ്ങളാണ് ഇന്ന് വിജയം കണ്ടതെന്നും റാം മാധവ് ട്വീറ്റ് ചെയ്തിരുന്നു. കരുത്തുറ്റതും ചരിത്രപരവുമായ തീരുമാനമാണിതെന്നാണ് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുഷമ സ്വരാജ് ട്വീറ്റ് ചെയ്തത്. ഇന്ത്യയെ സല്യൂട്ട് ചെയ്യുന്നുവെന്നും അവർ ട്വീറ്റിൽ കൂട്ടിച്ചേർത്തു.

<strong>കാശ്മീര്‍ വിഭജനം: ബിജെപി ഭരണഘടനയെ 'കൊലപ്പെടുത്തി'!! രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്</strong>കാശ്മീര്‍ വിഭജനം: ബിജെപി ഭരണഘടനയെ 'കൊലപ്പെടുത്തി'!! രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

<strong>ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാൻ ഒരു നിമിഷം പോലും വൈകരുത്!! പ്രതിപക്ഷ പ്രതിഷേധത്തെ തളളി അമിത് ഷാ</strong>ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാൻ ഒരു നിമിഷം പോലും വൈകരുത്!! പ്രതിപക്ഷ പ്രതിഷേധത്തെ തളളി അമിത് ഷാ

English summary
K surendrans responds about kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X