എന്തിനാണ് സർവ്വകക്ഷി യോഗം? യോഗം ചേർന്നിട്ടൊന്നും കാര്യമില്ല.... നിയമമനുസരിച്ചേ കാര്യം നടക്കൂ!!!

  • Posted By:
Subscribe to Oneindia Malayalam

കോട്ടയം: മൂന്നാർ വിഷയവുമായി ബന്ധപ്പെട്ട് എന്തിനാണ് സർവ്വ കക്ഷി യോഗം വിളിച്ചതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ചോദിച്ചു. ഹൈക്കോടതിയുടെ പരിഗണയിലുള്ള കാര്യത്തില്‍ സര്‍ക്കാര്‍ യോഗം ചേര്‍ന്നിട്ട് എന്തു ചെയ്യാനാണെന്നും അദ്ദേഹം ചോദിച്ചു. യോഗം ആരുവേണമെങ്കിലും ചേര്‍ന്നോട്ടെ, നിയമം അനുസരിച്ചായിരിക്കും മൂന്നാറില്‍ കാര്യങ്ങള്‍ നടക്കുകയെന്ന് കാനം പറഞ്ഞു. മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ റവന്യു മന്ത്രി പങ്കെടുക്കാത്തതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കാനം.

കൈയേറ്റം ഒഴിപ്പിക്കലിന് വ്യക്തമായ നിയമമുണ്ട്. അത് അനുസരിച്ചേ കാര്യങ്ങള്‍ നടക്കൂ. യോഗം ആര്‍ക്കു വേണമെങ്കിലും വിളിക്കാം. ഇക്കാര്യത്തില്‍ സിപിഐയും സിപിഎമ്മും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും കാനം പറഞ്ഞു. ഇപ്പോഴത്തെ യോഗത്തിന് ആധാരമായ വിധത്തില്‍ മൂന്നാറില്‍ ആര്‍ക്കും ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയിട്ടില്ല. നാലാം തിയതി അതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയ്ക്കു വരികയാണ്. ഈ സാഹചര്യത്തില്‍ യോഗം ചേര്‍ന്നിട്ട് എന്തു കാര്യമെന്ന് കാനം രാജേന്ദ്രന്‍ ചോദിച്ചു.

മൂന്നാറില്‍ പ്രാദേശിക നേതൃത്വങ്ങളുടെ ആവശ്യം സര്‍ക്കാര്‍ ഗൗരവമായി കാണുന്നു. അതിനാലാണ് സര്‍വകക്ഷി യോഗം വിളിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം മൂന്നാറില്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ നടക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ പരാതിയും അദ്ദേഹം യോഗത്തില്‍ വായിച്ചു.കഴിഞ്ഞ യോഗങ്ങളില്‍ ഉയര്‍ന്നുവരാത്ത കാര്യങ്ങള്‍ ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ചെറുകിട കയ്യേറ്റക്കാരോട് അവര്‍ക്ക് മറ്റ് ഭൂമിയില്ലെങ്കില്‍ അനുഭാവപൂര്‍വമായ സമീപനം വേണം.

സൈന്യത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം:അസം ഖാനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്

kanam-rajendran-

വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
റവന്യൂ വകുപ്പിനെ പ്രതിനിധീകരിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഇടുക്കി ജില്ലാ കലക്ടറും ദേവികുളം സബ് സബ് കലക്ടറുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

English summary
Kanam Rajendran against CPM meeting over Munnar
Please Wait while comments are loading...