കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാബൂളില്‍ കൊല്ലപ്പെട്ടത് രണ്ട് മലയാളികള്‍

  • By Soorya Chandran
Google Oneindia Malayalam News

കാബൂള്‍: കാബൂളില്‍ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരില്‍ രണ്ട് പേര്‍ മലയാളികളാണെന്ന് സ്ഥിരീകരിച്ചു. കൊച്ചി സ്വദേശി മാത്യു ജോര്‍ജ്ജ്, കൊല്ലം സ്വദേശിയും ദില്ലി മലയാളിയുമായ ഡോ മാര്‍ത്ത ഫാരെല്‍ എന്നിവരാണ് അവര്‍.

ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. നാല് ഇന്ത്യക്കാരുള്‍പ്പെടെ 14 പേരാണ് പാര്‍ക്ക് പാലസ് ഗസ്റ്റ് ഹൊസില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഒരു അമേരിക്കന്‍ പൗരനും ഇതില്‍ ഉള്‍പ്പെടുന്നു.

Kabul Malayali Killed

കാബൂളിലെ ഇന്ത്യന്‍ അംബാസഡര്‍ അമന്‍ സിന്‍ഹയെ ലക്ഷ്യമിട്ടായിരുന്നു താലിബാന്‍ ആക്രണം എന്നാണ് റിപ്പോര്‍ട്ട്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ മാത്യു ജോര്‍ജ്ജ് ഇന്ത്യന്‍ എംബസിലിയെ ഓഡിറ്റിംഗുമായി ബന്ധപ്പെട്ടാണ് കാബൂളില്‍ എത്തിയത്. ആക്രമണം നടക്കുന്ന വിവരം ഇദ്ദേഹം ഫോണിലൂടെ മകനെ അറിയിച്ചിരുന്നു. നാല് വര്‍ഷമായി മാത്യു ജോര്‍ജ്ജ് കാബൂളിലുണ്ട്.

കൊല്ലം സ്വദേശിയായ ഡോ മാര്‍ത്ത ഫാരെല്‍ ഏറെ കാലമായി ദില്ലിയിലാണ് താമസം. പാര്‍ട്ടിസിപ്പേറ്ററി റിസര്‍ച്ച് ഇന്‍ ഏഷ്യ എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടറായ മാര്‍ത്ത സംഘടനയുടെ റിസോഴ്‌സ് ട്രെയിനറായിട്ടാണ് കാബൂളില്‍ എത്തുന്നത്. അടുത്ത ദിവസം ഇന്ത്യയിലേക്ക് മടങ്ങാനിരിക്കെയാണ് അവര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

English summary
In Kabul terror attack, two of Indian victims are Malayalis. Mathew George an Auditor fro Kochin and Dr Martha Ferrel from Kollam killed in the attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X