റോഡില്‍ തളര്‍ന്ന് വീണ യുവാവിന് താങ്ങായി മന്ത്രി! ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയിലേക്ക്...

  • By: Karthi
Subscribe to Oneindia Malayalam

തിരുവനന്തപുരം: തിരക്കുള്ള ജീവതത്തില്‍ വീണുകിടക്കുന്നവനെ കാണാനോ സഹായിക്കാനോ ഇന്നത്തെ സമൂഹത്തിന് സമയമില്ല. തളര്‍ച്ചയോ അസുഖമോ കാരണം വീണു പോയവനെ മദ്യപിച്ച് ലക്കുകെട്ട് കിടക്കുകയാണ് എന്ന മുന്‍ധാരണയോടെ കൈയൊഴിയുകയാണ് പതിവ്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി ആരും തിരിഞ്ഞ് നോക്കാതിരുന്ന പനി ബാധിച്ച് തളര്‍ന്ന് വീണ യുവാവിനെ തന്റെ ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മനുഷ്യത്വത്തിന്റെ മാതൃകയായി. 

Kadakampally Surendran

ഇടുക്കി രാജകുമാരി സ്വദേശിയും കഴക്കൂട്ടം ടെക്‌നോപാര്‍ക്കിലെ സോഫ്റ്റ് വെയര്‍ ഡവലപ്പറുമായ അനീഷ് ഗോപാലകൃഷ്‌ണനാണ് മന്ത്രി രക്ഷകനായത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. റെയില്‍വേ സ്റ്റേഷനടുത്തുള്ള താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു അനീഷ്. പനിമൂലം തളര്‍ച്ച ഉണ്ടായിരുന്ന അനീഷ് ബോധം മറഞ്ഞ് വീഴുകയായിരുന്നു. സഹായിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. മദ്യപിച്ച് വഴിയില്‍ വീണുകിടക്കുകയാണെന്നാണ് കരുതിയത് അതുവഴി കടന്നു പോയവര്‍ കരുതിയത്.

രണ്ടുമൂന്ന് പേര്‍ വട്ടം കൂടി നില്‍ക്കുന്നത് കണ്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വണ്ടി നിറുത്തി ഇറങ്ങി നോക്കുകയായിരുന്നു. കഴക്കൂട്ടം സ്‌കൂളിലെ പകര്‍ച്ചപ്പനി അവലോകന യോഗത്തിനെത്തിന് ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു മന്ത്രി. സമയം കളയാതെ തന്നെ വീണു കിടക്കുന്ന അനീഷിനെ ആശുപത്രിയിലെത്തിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിലാണ് അനീഷിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പിന്നീടാണ് അനീഷ് ടെക്‌നോപാര്‍ക്ക് ജീവനക്കാരനായിരുന്നു എന്ന വിവരം മന്ത്രി അറയുന്നത്. 

Kadakampally Surendran

വൈറല്‍ പനി കൂടിയതായിരുന്നു തളര്‍ച്ചയ്ക്ക് കാരണം. ആശുപത്രിയില്‍ സന്ദര്‍ശിച്ച തന്റെ സുഹൃത്തുക്കളില്‍ നിന്നുമാണ് മന്ത്രിയാണ് തന്നെ ആശുപത്രിയില്‍ എത്തിച്ചതെന്ന് അനീഷ് അറിഞ്ഞത്. ഉടന്‍ തന്നെ മന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നന്ദിയറിയിച്ച് സന്ദേശം അയച്ചു. വിശ്രമിക്കാന്‍ നിര്‍ദേശിച്ച് മന്ത്രിയുടെ മറുപടിയും ലഭിച്ചു. പനി മാറി അനീഷ് ഇപ്പോള്‍ വിശ്രമത്തിലാണ്.

English summary
Kadakampally Surendran helps a techie who fall down beside the road because of high fever. Minister take him to the nearest hospital in minister's official vehicle.
Please Wait while comments are loading...