സഹകരണ പ്രസ്ഥാനം നാടിനെ പുരോഗതിയിലേക്ക് നയിച്ചു: മന്ത്രി കടകംപള്ളി

  • Posted By: sreejith kk
Subscribe to Oneindia Malayalam

വടകര : സഹകരണ പ്രസ്ഥാനം കേരളത്തിന്റെ സര്‍വ്വ മേഖലകളിലെയും പുരോഗതിക്ക് നേതൃത്വം കൊടുക്കുന്നതായി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.വടകര എഡ്യുക്കേഷണല്‍ കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള കോ-ഓപറേറ്റീവ്ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിന്റെ മൂന്ന് കോടി രൂപ ചിലവഴിച്ച്നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

kadakampally

ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ഇന്ന് നാം കൈവരിച്ച
നേട്ടങ്ങളില്‍ ഇന്ന് സഹകരണ മേഖല മുന്നിട്ട് നില്‍ക്കുകയാണ്. രാജ്യം
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോള്‍ ഒരു താങ്ങായി
നിന്നത് സഹകരണ മേഖലയാണ്. ഇന്ന് കെഎസ്ആര്‍ടിസി പെന്‍ഷനടക്കം ഏറ്റെടുത്ത്നല്‍കിയത് സഹകരണ മേഖലയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൊസൈറ്റിപ്രസിഡന്റ് അഡ്വ.സി വത്സലന്‍ അധ്യക്ഷത വഹിച്ചു.

കംപ്യൂട്ടര്‍ ലാബ്
പാറക്കല്‍ അബ്ദുള്ള എംഎല്‍എയും, ലൈബ്രറി ഇഗ്‌നോ റീജിയണല്‍ ഡയറക്ടര്‍
ഡോ.എം രാജേഷും, പാലിയേറ്റീവ് ട്രെയിനിംഗ് സെന്റര്‍ സഹകരണ വകുപ്പ്
രജിസ്ട്രാര്‍ എന്‍ആര്‍ ജയപ്രകാശും, ഇഗ്‌നോ സ്റ്റഡി സെന്റര്‍ സഹകരണ
വകുപ്പ് അസി.ഡയറക്ടര്‍ എകെ അഗസ്റ്റി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍
ഇപി അനില്‍കുമാര്‍, അഡ്വ.ഐ മൂസ, പി സത്യനാഥന്‍, ഇ ശ്രീധരന്‍, പ്രൊഫ.കെകെ
മഹമൂദ്, കെപി ബാലചന്ദ്രന്‍, എം പ്രണവ്, അജ്മല്‍ അഷ്‌റഫ്, ടിവി
ബാലകൃഷ്ണന്‍, എന്‍കെ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
kadakampally surendran on development

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്