കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവോവാദി അയ്യപ്പന്‍ പിടിയില്‍

  • By Athul
Google Oneindia Malayalam News

പാലക്കാട്: മാവോവാദിയും അട്ടപ്പാടി മാവോവാദികളും പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലെ പ്രതിയുമായ അയ്യപ്പനെ പൊലീസ് പിടികൂടി. അട്ടപ്പാടി പന്നിയൂര്‍പടിയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. സംഭവം നടന്ന് ഒരുമാസത്തിന് ശേഷമാണ് പ്രതിയെ പിടികൂടുന്നത്.

സെപ്തംബര്‍ 17 നാണ് തിരച്ചിലിനിറങ്ങിയ തണ്ടര്‍ബോല്‍ട്ടും മാവോവാദി സംഘവുമായി ഏറ്റുമുട്ടല്‍ നടന്നത്. അതുമായി ബന്ധപ്പെട്ട് വയനാട് സ്വദേശി സോമന്‍, അട്ടപ്പാടി സ്വദേശി അയ്യപ്പന്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിന് ശേഷം അയ്യപ്പന്‍ ഒളിവില്‍ പോയിരുന്നു. രണ്ടുദിവസം മുമ്പ് അയ്യപ്പന്‍ നാട്ടിലെത്തിയ എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തിയ പൊലീസിനുമുന്നില്‍ അയ്യപ്പന്‍ കീഴടങ്ങുകയായിരുന്നു.

maoist

സ്‌പെഷ്യല്‍ബ്രാഞ്ച് ഡിവൈഎസ്പി സുനില്‍ അഗളി ഡിവൈഎസ്പി ഷാനവാസ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റിന് മേല്‍നോട്ടം നല്‍കിയത്.

ജില്ലാ പൊലീസ് ആസ്ഥാനത്തെത്തിച്ച അയ്യപ്പനെ എസ്പിയുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തു. എന്നാല്‍ ചോദ്യം ചെയ്യലിനോട് ഇയാള്‍ പ്രതികരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. നിര്‍ണായക പ്രതി പിടിയിലായതോടെ നിരവധി മാവോവാദി കേസുകള്‍ക്ക് തുമ്പുണ്ടാകുമെന്നുതന്നെയാണ് പൊലീസ് കരുതുന്നത്.

English summary
The police on Monday night arrested a person in connection with the encounter between Maoists and police personnel at Kadukumanna in Attapadi one month ago.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X