'കാടും നാടും' വന്യജീവി ഫോട്ടോപ്രദര്‍ശനം തുടങ്ങി

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: പ്രകൃതി സംരക്ഷണവേദിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് എല്‍പി സ്‌കൂളില്‍ 'കാടും നാടും' വന്യജീവി ഫോട്ടോപ്രദര്‍ശനം' സംഘടിപ്പിച്ചു.

2000 രൂപയുടെ കറന്‍സികളും നിരോധിച്ചേക്കും? 15 കോഡുകള്‍ കള്ളനോട്ട് സംഘം പകര്‍ത്തി....

സ്‌കൂലിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായ വന്യജീവി ഫോട്ടോഗ്രാഫര്‍ രാജേഷ് മല്ലര്‍ കണ്ടി കേരള-കര്‍്ണ്ണാടക അതിര്‍ത്തി പ്രദേശങ്ങളിലെ കാടുകളില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. പ്രദര്‍ശനം സുമ പള്ളിപ്രം ഉദ്ഘാടനം ചെയ്തു.

photo

പ്രകൃതി സംരക്ഷണവേദി സംസ്ഥാന സമിതി അംഗം കെ .ഷൈനു മുഖ്യപ്രഭാഷണം നടത്തി. മുന്‍ സ്‌കൂള്‍ അദ്ധ്യാപിക നിര്‍മ്മല ടീച്ചര്‍, ഹയര്‍ സെക്കണ്ടറി അധ്യാപകന്‍ ഗോകുല്‍നാഥ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. വിദ്യാലയ വികസനനിധി ശൈലേഷ് മല്ലര്‍കണ്ടി സ്‌കൂളിന് കൈമാറി. അദ്ധ്യാപിക ക്രിസ്തീന ഷെറിന്‍ സ്വാഗതവും, പ്രകൃതി സംരക്ഷണവേദി ജില്ലാ കണ്‍വീനര്‍ സുബീഷ് ഇല്ലത്ത് നന്ദിയും പറഞ്ഞ ചടങ്ങില്‍ പ്രധാന അദ്ധ്യാപിക ലിന്‍ഡ ജാസ്മിന്‍ അധ്യക്ഷയായിരുന്നു.

English summary
'kadum naadum' wildlife photo exhibition started

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്