കാക്കനാട് കൂട്ടബലാത്സംഗക്കേസ്; ഒന്നാം പ്രതി അറസ്റ്റിൽ; കണ്ടെത്താനുള്ള രണ്ട് പ്രതികൾക്കായി തിരച്ചിൽ ഊർജിതം
കൊച്ചി: കാക്കനാട് യുവതി കൂട്ടബലാത്സംഗത്തിനിരയായ കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. ഒന്നാം പ്രതി മുഹമ്മദ് അജ്മലിനെയാണ് കസ്റ്റഡിയിലെടുത്തത്. യഥാക്രമം മൂന്ന് നാല് പ്രതികളായ ഷമീർ, ക്രിസ്റ്റീന റസിഡൻസി ഉടമ ക്രിസ്റ്റീന എന്നിവർ ഒളിവിലാണ്. ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. നേരത്തെ കേസിൽ പ്രതിയായ ആലപ്പുഴ സ്വദേശി സലിംകുമാർ അറസ്റ്റിലായിരുന്നു.
ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ഡിസംബർ ഒന്നു മുതൽ മൂന്നു വരെയുള്ള ദിവസങ്ങളിൽ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പെൺകുട്ടിയെ താമസിപ്പിച്ച് പീഡിപ്പിച്ചിരുന്ന ക്രിസ്റ്റീന ഹോട്ടലിലെ 303-ാം നമ്പർ മുറിയും അറസ്റ്റിലായ സലിംകുമാർ താമസിച്ചിരുന്ന 304-ാം നമ്പർ മുറിയും പൊലീസ് അന്വേഷണത്തിൻ്റെ ഭാഗമായി സീൽ ചെയ്തിരുന്നു .
ഫോട്ടോഷൂട്ടിന് യുവതിയെ വിളിച്ചു വരുത്തിയ ശേഷമായിരുന്നു കൂട്ടബലാംത്സംഗം. ശേഷം മൊബൈലിൽ നഗ്നദൃശ്യങ്ങളെടുക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ പൊലീസ് പിടിയിലാകാനുള്ള പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. മൂന്നാംപ്രതി ഷമീർ, നാലാംപ്രതി ക്രിസ്റ്റീന എന്നിവർക്കായാണ് തിരച്ചിൽ ഊർജിതമാക്കിയിട്ടുള്ളത്.

കേസിൽ ആലപ്പുഴ സ്വദേശി സലിംകുമാറിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ താമസിച്ച 304 നമ്പർ മുറിയും പൊലീസ് നേരത്തെ സീൽ ചെയ്തിരുന്നു. ഫോട്ടോഷൂട്ടിനെന്ന വ്യാജേന വിളിച്ചു വരുത്തിയ ശേഷം കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു.
യുവതി കൂട്ടബലാത്സംഗത്തിനിരയായ ക്രിസ്റ്റീന റസിഡൻസി ഇപ്പോഴും തുറന്നു പ്രവർത്തിക്കുന്നുണ്ട്. ഇവിടെ രണ്ടു ജീവനക്കാർ മാത്രമാണ് നിലവിലുള്ളത്. ഇവിടെ നിന്ന് മുറികൾ വാടകയ്ക്ക് നൽകാറുണ്ടായിരുന്നു. ഇങ്ങനെയാണ് യുവതിയെ വിളിച്ചുവരുത്തി പീഡനത്തിന് വിധേയമാക്കുന്നത്. തെളിവെടുപ്പിനും മറ്റു അന്വേഷണങ്ങൾക്കുമായി പൊലീസ് ഇവിടെയെത്തി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
അതിനിടെ , സംഭവത്തിൽ പൊലീസിനെതിരെയും യുവതി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. പീഡനത്തിനിരയായ മോഡൽ പൊലീസിൽ പരാതി നൽകിയപ്പോൾ നിസ്സഹകരണമാണ് ഉണ്ടായതെന്നും പരാതിക്കാരി ആരോപിക്കുന്നു.കൃത്യമായ മഹസ്സര്‍ തയ്യാറാക്കാന്‍ പോലും പൊലീസ് തയ്യാറായില്ലെന്നും ആരോപണമുയർന്നിരുന്നു . അറസ്റ്റിലായ മുഖ്യപ്രതി സലിംകുമാറും പെൺകുട്ടിയും പരസ്പരം അറിയുന്നവരാണ് എന്നാണ് പൊലീസ് പറയുന്നത് .
അന്വേഷണത്തിൽ വീഴ്ച ഉണ്ടായിട്ടില്ല. പ്രതികളെ പിടികൂടാനുള്ള ഊർജ്ജിതമായ ശ്രമം നടക്കുകയാണ്. മറ്റ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
ജൂഹീ... എന്തൊരു അഴകാണ് കാണാന്‍; പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications