കലാഭവന്‍ മണിയെ കൊന്നവര്‍ കുടുങ്ങും!! എല്ലാം തെളിയും!!നേരറിയാന്‍ സിബിഐ വരുന്നു!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അഭ്യൂഹങ്ങള്‍ അവസാനിച്ചേക്കും. മണിയുടെ ദുരൂഹ മരണത്തിലെ അന്വേഷണം സിബിഐ ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവിനു പിന്നാലെയാണ് കേസ് സിബിഐ ഏറ്റെടുത്തത്. മണിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനും മണിയുടെ ഭാര്യ നിമ്മിയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു

ഇതിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസമാണ് കോടതി കേസ് ഏറ്റെടുക്കാന്‍ സിബിഐയോട് ആവശ്യപ്പെട്ടത്. കേസ് ഏറ്റെടുക്കാന്‍ താത്പര്യമില്ലെന്ന് സിബിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. കേസുകളുടെ ബാഹുല്യം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍ കോടതി ഇത് തള്ളുകയായിരുന്നു. കരള്‍ രോഗമാണ് മണിയുടെ മരണ കാരണമെന്നായിരുന്നു സിബിഐയുടെ വാദം.

 നടപടികള്‍ ആരംഭിച്ചു

നടപടികള്‍ ആരംഭിച്ചു

സിബിഐ ഇന്‍സ്‌പെക്ടര്‍ വിനോദിന്റെ നേതൃത്വത്തിലുളള സംഘത്തിനാണ് അന്വേഷണ ചുമതല. കേസ് അന്വേഷണത്തിന്‍റെ നടപടികള്‍ ആരംഭക്കുകയും ചെയ്തു. കലാഭവന്‍ മണിയുടെ ജന്മനാടായ ചാലക്കുടിയിലെത്തിയ സംഘം ചാലക്കുടി സിഐയുടെ പക്കല്‍നിന്നും മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ ഫയലുകള്‍ കൈപ്പറ്റുകയും ചെയ്തു.

 ഒരുമാസത്തിനുള്ളില്‍

ഒരുമാസത്തിനുള്ളില്‍

കഴിഞ്ഞമാസമായിരുന്നു മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനും ഭാര്യ നിമ്മിയും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഒരുമാസത്തിനുള്ളില്‍ അന്വേഷണം ഏറ്റെടുക്കണമെന്ന് കോടതി ആവശ്യപ്പെടുകയായിരുന്നു.

 മരണകാരണം കരള്‍ രോഗം

മരണകാരണം കരള്‍ രോഗം

നേരത്തെ കേസ് അന്വേഷണം ഏറ്റെടുക്കാന്‍ താത്പര്യമില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കരള്‍ രോഗമായിരുന്നു മണിയുടെ മരണകാരണമെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇത് കോടതി തള്ളുകയായിരുന്നു.

 സര്‍ക്കാര്‍ ഇടപെട്ടിട്ടും

സര്‍ക്കാര്‍ ഇടപെട്ടിട്ടും

മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അത് പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് രാമകൃഷ്ണന്‍ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണം സിബിഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഡിജിപി ലോക്‌നാഥ് ബെഹ്‌റ സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തരസെക്രട്ടറി ഇതു സംബന്ധിച്ച വിജ്ഞാപനവും പുറത്തിറക്കി.അന്വേഷണത്തിനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ കേസ് ഏറ്റെടുക്കാനാകില്ല എന്ന നിലപാടിലായിരുന്നു സിബിഐ. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.

 കേസന്വേഷണം അവസാനിപ്പിച്ചത്

കേസന്വേഷണം അവസാനിപ്പിച്ചത്

2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ചാലക്കുടിയിലെ മണിയുടെ ഔട്ട് ഹൗസായിരുന്ന പാടിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ മണിയെ സുഹൃത്തുക്കളും സഹായികളും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ മണിയുടെ മരണത്തില്‍ ചിലസംശയങ്ങളുമായി ബന്ധുക്കള്‍ രംഗത്തെത്തുകയായിരുന്നു. എന്നാല്‍ മണിയുടെ മരണ കാരണം വ്യക്തമാക്കാന്‍ കഴിയാതെയാണ് പോലീസ് കേസന്വേഷണം അവസാനിപ്പിച്ചത്.

 രക്തത്തില്‍ മെഥനോള്‍

രക്തത്തില്‍ മെഥനോള്‍

മണിയുടെ ആന്തരികാവയവങ്ങളില്‍ കീടനാശിനിയുടെയും വ്യാജമദ്യത്തിന്റേയും സാന്നിദ്ധ്യമുണ്ടെന്ന് കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ ഹൈദരാബാദിലെ കേന്ദ്ര ലാബില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ കീടനാശിനിയുടെ സാന്നിധ്യം തള്ളി. മെഥനോളിന്റെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു.

 സംശയം സുഹൃത്തുക്കളെ

സംശയം സുഹൃത്തുക്കളെ

മണിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ബന്ധുക്കള്‍ നിരാഹാര സമരവും നടത്തിയിരുന്നു. മണിയുടെ മരണത്തില്‍ സുഹൃത്തുക്കളും നടന്മാരുമായ ജാഫര്‍ ഇടുക്കി, സാബു എന്നിവരെയും മണിയുടെ സഹായികളെയും സംശയമുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പണത്തിന് വേണ്ടിയാണ് സുഹൃത്തുക്കള്‍ മണിയുടെ കൂടെ കൂടിയതെന്നും കുടുംബം ആരോപിച്ചിരുന്നു. സാമ്പത്തിക ഇടപാടുകളാണ് മണിയുടെ മരണത്തിന് കാരണമായതെന്നും രാമകൃഷ്ണന്‍ ആരോപിച്ചു. മരണം സംബന്ധിച്ച് സുഹൃത്തുക്കളുടെ മൊഴിയിലും വൈരുദ്ധ്യമുണ്ടെന്ന് രാമകൃഷണന്‍ പറയുന്നു.

 പോലീസ് സഹായിച്ചു

പോലീസ് സഹായിച്ചു

കേസ് പോലീസ് അട്ടിമറിച്ചെന്ന് രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു. കേസ് അട്ടിമറിച്ചത് മണിയുടെ സന്തത സഹചാരിയും മാനേജറുമായി ജോബി സെബാസ്റ്റ്യനെ സംരക്ഷിക്കാനാണെന്നും രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു. ഇത് വ്യക്തമാക്കുന്ന ചില തെളിവുകളും പുറത്തു വിട്ടിരുന്നു. ജോബിയുടെ മൊഴിയാണ് രാമകൃഷ്ണന്‍ ഇതിനായി ചൂണ്ടിക്കാട്ടിയത്. മരണാവസ്ഥയിലായ മണിയെ ആദ്യം കണ്ട ജോബിയാണ് കേസിലെ പ്രധാന സാക്ഷിയെന്നും എന്നിട്ടും ജോബിയുടെ മൊഴി മൂന്ന് വരിയിലാണ് പോലീസ് എടുത്തിരിക്കുന്നത് അട്ടിമറിയുടെ തെളിവാണെന്ന് രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.

 മറച്ചു വച്ചു

മറച്ചു വച്ചു

മണിയുടെ സഹായികളായ അരുണും വിപിനും അറിയാതെ പാടിയില്‍ മെഥനോളെത്തില്ലെന്ന് ജോബി അമൃത ആശുപത്രിയില്‍ വച്ച് തന്നോട് പറഞ്ഞിരുന്നതായി രാമകൃഷ്ണന്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം ജോബി പോലീസില്‍ നിന്ന് ജോബി ഇത് മറച്ചുവച്ചുവെന്നും രാമകൃഷ്ണന്‍ ആരോപിക്കുന്നു.

 സംശയത്തിന് കാരണം

സംശയത്തിന് കാരണം

മൊഴിയിലെ രണ്ട് പൊരുത്തക്കേടുകളും രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു. അഞ്ചാം തീയതി വൈകിട്ട് മൂന്നുമണിക്കാണ് മണിയെ കണ്ടതെന്നാണ് ജോബിയുടെ മൊഴി. ഒട്ടുവൈകാതെ നാലേകാലോടെ ആശുപത്രിയില്‍ എത്തിച്ചെന്നും പറയുന്നുണ്ട്. അടുത്ത പോജിലെ ജോബിയുടെ ചേട്ടന്‍ ജിയോ സെബാസ്റ്റ്യന്റെ മൊഴിയില്‍ 5ാം തീയതി ഉച്ചയ്ക്ക് 12 മണിയോടെ ജോബി തന്നെ വിളിച്ചിരുന്നുവെന്നും പാഡിയിലേക്ക് ഉടന്‍ ചെല്ലാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും പറയുന്നുണ്ട്. അവിടെ എത്തിയപ്പോള്‍ ജോബിയും ഡോ. സുമേഷും പാടിയില്‍ ഉണ്ടായിരുന്നുവെന്നും ജിയോ പറയുന്നു. ഇതാണ് രാമകൃഷണന്‍ ചൂണ്ടിക്കാട്ടുന്ന വൈരുദ്ധ്യം. വൈരുദ്ധ്യമുണ്ട്.

 കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

കലാഭവന്‍ മണിയുടെ മരണം കൊലപാതകമോ ?? അവസാനിക്കാത്ത ദുരൂഹത..! കുടുംബം നിരാഹാരത്തിലേക്ക്...!!കൂടുതല്‍ വായിക്കാന്‍

കലാഭവന്‍ മണിയെ കൊന്നത് തന്നെ!! പോലീസ് കേസ് അട്ടിമറിച്ചത് 'ഒരാളെ' രക്ഷിക്കാന്‍!!കൂടുതല്‍ വായിക്കാന്‍

ആരാണീ മിനി റിച്ചാര്‍ഡ്??? ലേഡി സന്തോഷ് പണ്ഡിറ്റിനെ അറിയില്ലെന്ന് ഒറിജിനല്‍ പണ്ഡിറ്റ്!!! കൂടുതല്‍ വായിക്കാന്‍
English summary
actor kalabhavan mani's death cbi take inquiry
Please Wait while comments are loading...