മണിയുടെ മരണത്തില്‍ നിര്‍ണായക വഴിത്തിരിവ്, ഒടുവില്‍ ആ 5 പേര്‍ക്കെതിരെ കേസ്, പൊലീസ് കണ്ടെത്തിയത്....
ചാലക്കുടി: ചലച്ചിത്രതാരം കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മണിയുടെ ഔട്ട് ഹൗസായ പാഡിയില്‍ ഒന്‍പത് മണിയ്ക്കൂര്‍ നീണ്ട പരിശോധന പൊലീസ് നടത്തിയിരുന്നു. മണിയുടെ ശരീരത്തില്‍ വിഷാംശം എത്തിയത് നാടന്‍ ചാരായത്തിലൂടെയാണെന്നാണ് പൊലീസിന്റെ നിഗമനം.
ചാരായം ഉണ്ടാക്കിയവര്‍ക്കും എത്തിച്ചവര്‍ക്കും അത് ഉപയോഗിച്ചവര്‍ക്കും എതിരെയാണ് കേസ്. മണിയുടെ സുഹൃത്തുക്കളും ജോലിക്കാരുമായ അരുണ്‍, വിപിന്‍, ബിനു, ചാരായം പാഡിയില്‍ എത്തിച്ച ചാലക്കുടി സ്വദേശി ജോമോന്‍. ചാരായം വാറ്റിയ വരന്തരപ്പള്ളി സ്വദേശി ജോയ് എന്നിവര്‍ക്കെതിരെയാണ് കേസ്. കൂടുതല്‍ വിവരങ്ങളിലേയേക്ക്.

നാല് പേര്‍
പൊലീസ് കേസെടുത്ത നാല് പേരും കസ്റ്റഡിയിലാണുള്ളത്. വിദേശത്തുള്ള ജോമോനെ നാട്ടിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമവും പൊലീസ് ആരംഭിച്ചിട്ടുണ്ട്.

ഒന്‍പത് മണിയ്ക്കൂര്‍
ഔട്ട് ഹാസായ പാഡിയില്‍ ഒന്‍പത് മണിയ്ക്കൂറാണ് പൊലീസ് പരിശോധന നടത്തിയത്

കീടനാശിനി
വീടിനടുത്തുള്ള വാഴത്തോട്ടത്തില്‍ നിന്നും കീടനാശിനികുപ്പികള്‍ കണ്ടെടുത്തു.

ഇനിയും...
ബിയര്‍ കുപ്പികളും മേക്കപ്പിന് ഉപയോഗിയ്ക്കുന്നതെന്ന് കരുതുന്ന വസ്തുക്കളുടെ കുപ്പികളും സ്ഥലത്ത് നിന്നും ലഭിച്ചു.

മൂന്ന് സംശയങ്ങള്‍
ചാകായം ബിയറില്‍ ചേര്‍ത്ത് കഴിച്ചതാണോ, കീടനാശിനി ആരെങ്കിലും മനപൂര്‍വ്വം നല്‍കിയതാണോ, അബദ്ധത്തില്‍ ഉള്ളില്‍ ചെന്നതാണോ എന്നുള്ള കാര്യങ്ങളാണ് പൊലസ് അന്വേഷിയ്ക്കുന്നത്.












Click it and Unblock the Notifications