'ദുരൂഹതയുണ്ട്, ഊഹാപോഹങ്ങളിലൂടെ വിഷയം വഷളാക്കരുത്'; കളമശ്ശേരി സ്ഫോടനത്തില്‍ സതീശന്
കൊച്ചി: കളമശ്ശേരി സ്ഫോടനത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സംഭവത്തില്‍ പൊലീസ് അന്വേഷണത്തില്‍ വിവരങ്ങള്‍ പുറത്തുവരട്ടെ എന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത് എന്നും സതീശന് അഭ്യര്‍ത്ഥിച്ചു. സ്ഫോടന സ്ഥലം സന്ദര്‍ശിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ ശ്രദ്ധയോടെ കൈകാര്യംചെയ്യേണ്ടതും സൂക്ഷ്മതയോടെ അന്വേഷണം നടത്തേണ്ടതുമായ സംഭവമാണ് കളമശ്ശേരിയിലുണ്ടായത്.
എന്തായാലും ഇക്കാര്യത്തില്‍ ദുരൂഹതയുണ്ട് എന്നും അത് പൊലീസ് കൃത്യമായി അന്വേഷിച്ച് വിവരങ്ങള്‍ നല്കട്ടെ എന്നു സതീശന് കൂട്ടിച്ചേര്‍ത്തു. 'സ്ഫോടനമുണ്ടായി എന്നത് യാഥാര്‍ഥ്യമാണ്. സ്ഫോടനത്തെ തുടര്‍ന്ന് തീയുമുണ്ടായി. തീയില്‍ പൊള്ളലേറ്റാണ് ഒരു സ്ത്രീ മരിച്ചത്. മറ്റുള്ളവര്‍ക്ക് പൊള്ളലേറ്റു'. നമ്മള് ആദ്യം കൊടുക്കേണ്ട മുന്‍ഗണന ആശുപത്രിയിലുള്ളവര്‍ക്ക് അടിയന്തരമായി നല്ല ചികിത്സ നല്‍കുക എന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.

ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് ആവശ്യമില്ലാത്ത പ്രചരണങ്ങള്‍ നടത്തരുത് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നമ്മള് ഊഹിച്ച് ഓരോ അഭിപ്രായങ്ങള്‍ പറഞ്ഞ് ഈ വിഷയത്തെ വഷളാക്കേണ്ട എന്നും വേറെ കുഴപ്പം ഒന്നും ആകരുതേയെന്നാണ് ആഗ്രഹിക്കുന്നത് എന്നും സതീശന് പറഞ്ഞു. സംഭവ സ്ഥലം മൊത്തം പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ് എന്നും സതീശന് ചൂണ്ടിക്കാട്ടി.
കണ്വെന്ഷന് ഹാളില്‍ നടന്ന പരിപാടിയുമായി ബന്ധപ്പെട്ട് സംഘാടകര്‍ക്ക് തന്നെ മുന്നൊരുക്കമുണ്ടായിരുന്നു എന്നും വിമാനങ്ങളിലെ പോലെ എന്തെങ്കിലും സംഭവിച്ചാല്‍ എങ്ങനെ രക്ഷാപ്രവര്‍ത്തനം നടത്തണമെന്ന് അവര്‍ നേരത്തെ പറഞ്ഞ് നല്‍കിയിരുന്നു എന്നും സതീശന് പറഞ്ഞു. അതേസമയം സ്ഫോടക വസ്തു ഉപയോഗിച്ചുള്ള പൊട്ടിത്തെറിയാണ് ഉണ്ടായത് എന്ന് ഡി ജി പി ഷെയ്ഖ് ദര്‍വേഷ് സാഹേബ് സ്ഥിരീകരിച്ചു.
ഐ ഇ ഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) വസ്തുവാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ഡി ജി പി മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഡി ജി പി ഉള്‍പ്പടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കളമശ്ശേരിയിലേക്ക് എത്തും.
ചീഫ് സെക്രട്ടറി ഇതിനോടകം സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയില്‍ പ്രകോപനപരമായ പോസ്റ്റുകള്‍ പാടില്ല എന്നും വ്യാജപ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും ഡി ജി പി മുന്നറിയിപ്പ് നല്കി. ഇന്ന് രാവിലെ 9.45 ഓടെയാണ് കളമശ്ശേരി സമ്ര കണ്വെന്ഷന് സെന്ററില്‍ സ്ഫോടനമുണ്ടായത്. യഹോവ സാക്ഷികളുടെ പ്രാര്‍ഥനാ സമ്മേളനത്തിനിടെയായിരുന്നു സ്ഫോടനം.
-
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
മീന പണം എറിഞ്ഞ് പണം കൊയ്യുന്നു; 10 കോടി 100 കോടിയാക്കിയ ബുദ്ധി, വീട് വില്‍പ്പന ചര്‍ച്ച -
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള












Click it and Unblock the Notifications