കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സികെ ജാനുവിന് പണം നൽകിയെന്ന ആരോപണം, കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

Google Oneindia Malayalam News

കല്‍പ്പറ്റ: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് എതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സികെ ജാനുവിന് പണം നല്‍കിയെന്ന പരാതിയിലാണ് കേസെടുക്കാന്‍ കല്‍പ്പറ്റ കോടതി ഉത്തരവിട്ടിരിക്കുന്നത്. സികെ ജാനുവിന് 50 ലക്ഷം രൂപ നല്‍കി എന്നാണ് പരാതി.

താജ്മഹല്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു- ചിത്രങ്ങള്‍ കാണാം

കെ സുരേന്ദ്രന് എതിരെ ഐപിസി 171 ഇ, 171 എഫ് എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസ് ആണ് സുരേന്ദ്രന് എതിരെ കോടതിയെ സമീപിച്ചത്.

k su

കെ സുരേന്ദ്രന്‍ മത്സരിച്ച മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥി ആയിരുന്ന കെ സുന്ദരയ്ക്ക് പണം നല്‍കിയെന്ന പരാതിയിലും നേരത്തെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. മത്സരത്തില്‍ നിന്നും പിന്‍മാറുന്നതിന് വേണ്ടി സുന്ദരയ്ക്ക് ബിജെപി നേതാക്കള്‍ പണം നല്‍കി എന്നാണ് ആരോപണം. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍ഡിഎയില്‍ ചേരുന്നതിന് വേണ്ടി സികെ ജാനുവിന് കെ സുരേന്ദ്രന്‍ പണം നല്‍കിയതായി ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ട്രഷറര്‍ പ്രസീത അഴീക്കോട് ആരോപിച്ചിരുന്നു. സുരേന്ദ്രനുമായി പണത്തിന്റെ കാര്യം സംസാരിക്കുന്ന വീഡിയോയും പ്രസീത പുറത്ത് വിടുകയുണ്ടായി.

അതേസമയം കോഴ ആരോപണം നിഷേധിച്ച് കെ സുരേന്ദ്രന്‍ രംഗത്ത് വന്നു. മഞ്ചേശ്വരത്തെ കോഴക്കേസ് കെട്ടിച്ചമച്ചതാണെ് കെ സുരേന്ദ്രന്‍ ആരോപിച്ചു. സിപിഎമ്മിന്റെ രാഷ്ട്രീയ വേട്ടയാണ് നടക്കുന്നത്. സുന്ദര സിപിഎമ്മിന്റെ കസ്റ്റഡിയില്‍ ആണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

ഫഹദ് ഫാസിലിന്റെ നായിക ആന്‍ഡ്രിയയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
AN Radhakrishnan speech threatening CM Pinarayi Vijayan | Oneindia Malayalam

English summary
Kalpetta Court orders to register Case against BJP State Chief K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X