കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരും പോലീസും ഇരച്ചു കയറി! കനക ദുര്‍ഗയുടെ ആരോപണങ്ങള്‍ തള്ളി സഹോദരന്‍

  • By Aami Madhu
Google Oneindia Malayalam News

ജനവരി 2 ന് പുലര്‍ച്ചെയായിരുന്നു 32 കാരിയായ കനകദുര്‍ഗ ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഇവര്‍ക്കൊപ്പം കോഴിക്കോട് സ്വദേശിയായ ബിന്ദു തങ്കവും ഉണ്ടായിരുന്നു. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് ശേഷം ആദ്യമായി ശബരിമലയില്‍ പ്രവേശിച്ചത് ഇരുവരുമായിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ അഞ്ജാത കേന്ദ്രങ്ങളില്‍ പോലീസ് സംരക്ഷണത്തില്‍ കഴിയുകയായിരുന്നു ഇരുവരും.

തിങ്കളാഴ്ചയോടെ കനകദുര്‍ഗ ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് മടങ്ങിയെത്തി. എന്നാല്‍ വീട്ടിലെത്തിയ കനകദുര്‍ഗയെ ഭര്‍ത്താവിന്‍റെ അമ്മ പട്ടിക കൊണ്ട് തലക്കടിച്ചെന്നാണ് പുതിയ ആരോപണം.പരിക്കേറ്റ കനകദുര്‍ഗ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ ഇന്ന് രാവിലെയോടെ ചികിത്സ തേടിയെന്നാണ് വിവരം. അതേസമയം കനകദുര്‍ഗയെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് സഹോദരന്‍ ഭരത് ഭൂഷണും ഭര്‍ത്താവും.

 സംഘപരിവാര്‍ ഭീഷണി

സംഘപരിവാര്‍ ഭീഷണി

ജനവരി രണ്ടിന് ശബരിമല ദര്‍ശനം നടത്തിയത് മുതല്‍ കനക ദുര്‍ഗയും ബിന്ദുവും പോലീസ് സംരക്ഷണത്തില്‍ വിവിധയിടങ്ങളിലായി കഴിയുകയായിരുന്നു. ഇവര്‍ക്ക് നേരെ സംഘപരിവാര്‍ ഭീഷണിയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇവര്‍ സ്വന്തം വീട്ടിലേക്ക് മടങ്ങി.

 അവധി തീര്‍ന്നു

അവധി തീര്‍ന്നു

ആനമങ്ങാട് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലാണ് കനകദുര്‍ഗ ജോലി ചെയ്യുന്നത്. ഇത്രയും ദിവസം അവധിയില്‍ ആയിരുന്നു. അവധി കഴിഞ്ഞതോടെയാണ് ഇവര്‍ വീട്ടിലേക്ക് മടങ്ങിയത്.

 പോലീസ് സംരക്ഷണം

പോലീസ് സംരക്ഷണം

കനകദുര്‍ഗ എത്തുന്നതിന് മുന്‍പ് തന്നെ പോലീസ് വീടിന് സംരക്ഷണം ഒരുക്കിയിരുന്നു. വീട്ടിലെത്തിയ ഉടനെ ഭര്‍ത്താവിന്‍റെ അമ്മ തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് കനകദുര്‍ഗയുടെ ആരോപണം.

 പട്ടിക കൊണ്ട് തലക്കടിച്ചു

പട്ടിക കൊണ്ട് തലക്കടിച്ചു

താന്‍ ഏഴ് മണിക്ക് വീട്ടിലെത്തി. വീട്ടില്‍ കയറി ചെന്നതോടെ നീ വന്നോ എന്ന് ചോദിച്ച് ഭര്‍ത്താവിന്‍റെ അമ്മ വാതില്‍ തുറന്നെന്നും നേരെ അടുക്കളയില്‍ പോയി പട്ടിക എടുത്തുകൊണ്ട് വന്ന് തന്നെ തലയ്ക്ക് അടിച്ചുവെന്നും കനക ദുര്‍ഗ പറഞ്ഞു.

 വീട്ടില്‍ നിന്ന് പുറത്താക്കി

വീട്ടില്‍ നിന്ന് പുറത്താക്കി

തലക്കടിച്ചത് കൂടാതെ ദേഹം മുഴുവന്‍ അടിച്ചെന്നും അവരുടെ പ്രായത്തെ മാനിച്ച് താന്‍ തിരിച്ചൊന്നും ചെയ്തില്ലെന്നും കനകദുര്‍ഗ പറഞ്ഞു. വീട്ടില്‍ നിന്ന് പിടിച്ച് പുറത്താക്കിയെന്നും കനക ദുര്‍ഗ ആരോപിച്ചു.

 സഹോദരന്‍ രംഗത്ത്

സഹോദരന്‍ രംഗത്ത്

ഇതോടെ അവര്‍ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്കും മാറ്റി. എന്നാല്‍ കനകദുര്‍ഗയെ തള്ളി സഹോദരന്‍ രംഗത്തെത്തി.

 വീട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍

വീട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍

പാര്‍ട്ടി പോലീസുമായി വന്ന് വീട്ടില്‍ തെമ്മാടിത്തം കാണിക്കാനാണ് കനക ദുര്‍ഗ ശ്രമിച്ചതെന്ന് സഹോദരന്‍ ഭരത് ഭൂഷണ്‍ ആരോപിച്ചു.കനകദുര്‍ഗ വീട്ടില്‍ എത്തിയപ്പോള്‍ ഭര്‍ത്താവ് ക്ഷേത്രത്തിലായിരുന്നുവെന്നും അപ്പോഴാണ് സംഭവങ്ങളെല്ലാം നടന്നതെന്നും ഭരത് ഭൂഷണ്‍ പറഞ്ഞു.

 ഉന്തും തള്ളുമുണ്ടായി

ഉന്തും തള്ളുമുണ്ടായി

അവളുടെ ഒപ്പം തന്നെ വീടിന് ഉള്ളിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരും പോലീസുകാരും ഇരച്ചു കയറുകയാണ് ചെയ്തത്. എന്നാല്‍ ഇവരെ പ്രതിരോധിക്കാന്‍ അമ്മ ശ്രമിച്ചു, ഇതിനിടയില്‍ ഉന്തും തള്ളുമുണ്ടായി

ചികിത്സ തേടി

ചികിത്സ തേടി

അപ്പോള്‍ അവള്‍ അമ്മയെ തള്ളിയിട്ടു, ഇതോടെ അമ്മ അവളെ തിരിച്ച് തല്ലി, എന്നും ഭരത് ഭൂഷണ്‍ പറഞ്ഞു. കനക ദുര്‍ഗ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് അവരുടെ ഭര്‍ത്താവിന്‍റെ അമ്മയും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
എന്നാല്‍ ഇതുവരേയും സംഭവത്തില്‍ കനക ദുര്‍ഗ പോലീസില്‍ പരാതി നല്‍കിയിട്ടില്ല.

ബിജെപി അനുഭാവി

ബിജെപി അനുഭാവി

ബിജെപി അനുഭാവികളാണ് കനക ദുര്‍ഗയുടെ വീട്ടുകാര്‍. നേരത്തേ തിരുവനന്തപുരത്ത് പോകുകയാണെന്ന് പറഞ്ഞാണ് കനക ദുര്‍ഗ ശബരിമലയിലേക്ക് പോയതെന്നും അവരെ ശബരിമലയില്‍ എത്തിച്ചത് സിപിഎമ്മാണെന്നും സഹോദരന്‍ ആരോപിച്ചിരുന്നു.
അതേസമയം സഹോദരന്‍ സംഘപരിവാര്‍ ബന്ധമുള്ള ആളായതിനാലാണ് അത്തരത്തില്‍ പ്രതികരിച്ചതെന്നായിരുന്നു കനകദുര്‍ഗയുടെ മറുപടി.

English summary
kanakadurgas brother against her allegation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X