സിപിഎം മാത്രമല്ല സർക്കാർ!! ഇതൊരു മുന്നറിയിപ്പാണ്!! മൂന്നാറിൽ പോര് മുറുകുന്നു!!

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: മൂന്നാർ കൈയ്യേറ്റമൊഴിപ്പിക്കൽ വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച ഉന്നത തലയോഗത്തെ ചൊല്ലി പോര് കനക്കുന്നു. യോഗത്തിൽ സിപിഐയെ ക്ഷണിച്ചിട്ടില്ലെന്നും അങ്ങനെയൊരു യോഗത്തെ കുറിച്ച് അറിയില്ലെന്നും വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തി. ക്ഷണിക്കാത്ത യോഗത്തിലേക്ക് റവന്യൂ മന്ത്രി പങ്കെടുക്കേണ്ടതില്ലെന്നും കാനം വ്യക്തമാക്കി. കാനത്തിന്റെ പരസ്യ പ്രതികരണത്തോടെ യോഗത്തെ ചൊല്ലിയുള്ള സിപിഎം സിപിഐ പോര് കൂടുതൽ ശക്തമാവുകയാണ്.

സിപിഎം മാത്രമല്ല സർക്കാരെന്നും കാനം മുന്നറിയിപ്പ് നൽകി. ഭരമഘടനയനുസരിച്ചാണ് സർക്കാർ പ്രവർത്തിക്കേണ്ടതെന്നും കാനം വ്യക്തമാക്കി. സർക്കാരിന്റെ നയം മനസിലാക്കുന്ന ഒരു ഉദ്യോഗസ്ഥനെ സംരക്ഷിക്കാനുള്ള ബാധ്യതയാണ് സർക്കാരിനുള്ളതെന്ന് കാനം പറഞ്ഞു. റവന്യൂ മന്ത്രിയെ ക്ഷണിക്കാതെ ഇത്തരത്തിലൊരു യോഗം വിളിക്കുന്ന കീഴ് വഴക്കം ഇല്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ മന്ത്രി പങ്കെടുക്കാത്ത യോഗത്തിൽ എന്തു തീരുമാനമാണ് എടുക്കുകയെന്നും അദ്ദേഹം ചോദിച്ചു.

kanam

മൂന്നാറിൽ കൈയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾക്ക് നോട്ടീസ് നൽകിയ വെങ്കിട്ടരാമനെ മാറ്റണമെന്നാവശ്യപ്പെട്ട് എംഎം മണിയുടെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘം മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതേ തുടർന്നാണ് യോഗം വിളിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചത്. എന്നാൽ ഇത്തരത്തിലൊരു യോഗം നടത്തരുതെന്ന് റവന്യൂ മന്ത്രി ആവശ്യപ്പെട്ടിരുന്നു.

English summary
kanam against chief minister's meeting on munnar issue
Please Wait while comments are loading...