മുന്നണിയെ ദുര്‍ബലപ്പെടുത്താന്‍ സ്ഥിരമായി വാര്‍ത്ത നല്കുന്ന ഒരാളാകണോ ഞാന്‍..? മാധ്യമപ്രവര്‍ത്തകനോട് കാനം
തിരുവനന്തപുരം: എല്‍ ഡി എഫിലെ തിരുത്തല്‍ ശക്തിയാണ് താന്‍ എന്ന പ്രയോഗം ശരിയല്ല സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി പി ഐ സംസ്ഥാന സമ്മേളനത്തില്‍ വെല്ലുവിളിയില്ലായിരുന്നു എന്നും അതെല്ലാ മാധ്യമസൃഷ്ടിയാണെന്നും കാനം രാജേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
കാനത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്... വെല്ലുവിളികളെല്ലാം നിങ്ങളുടെ (മാധ്യമങ്ങളുടെ) കഥകളില്‍ ഉണ്ടായിരുന്നു. പാര്‍ട്ടി 14 ജില്ല സമ്മേളനങ്ങള്‍ നടന്നതിന് ശേഷമാണ് ഈ സംസ്ഥാന സമ്മേളനം നടന്നത്. അങ്ങനെ ഒരു വെല്ലുവിളി നേതൃത്വത്തിന് എതിരായിട്ട് ഉണ്ടായതായി ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല. പക്ഷെ അങ്ങനെ ഭയങ്കരമായിട്ടുള്ള വാര്‍ത്ത കേരളത്തിലെ എല്ലാ മാധ്യമങ്ങളും കൊടുത്തു. അവര്‍ കെട്ടിപ്പൊക്കിയ സങ്കല്പ ഗോപുരം തകര്‍ന്ന് പോയി എന്നല്ലാതെ പാര്‍ട്ടിക്കുള്ളില്‍ അത്തരമൊരു പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല.

നേതാക്കള്‍ പറയുന്നതെല്ലാം വിശ്വസിക്കരുത് എന്ന് ഇപ്പോള്‍ ഒരു പാഠമായോ. ആരെങ്കിലും പറയുന്നത് കേട്ട് ഒരു പാര്‍ട്ടിയെ കുറിച്ച് അഭിപ്രായം പറയരുത്. ഞങ്ങളുടെ രാഷ്ട്രീയ ചര്‍ച്ചയില്‍ അല്ലെങ്കില്‍ സംഘടനാ ചര്‍ച്ചയില്‍ ഒരു സംസ്ഥാന സമ്മേളനത്തില്‍ 10-25 ആളുകള്‍ അക്കാര്യത്തില്‍ പങ്കെടുക്കുന്നുണ്ട്. അതില്‍ ഏതെങ്കിലും ഒരാള്‍ പറയുന്ന ഒരു വാചകമെടുത്ത് അതാണ് പാര്‍ട്ടിയുടെ നിലപാട് എന്ന് പറഞ്ഞ് വാര്‍ത്ത കൊടുക്കുന്നത് ഇനിയെങ്കിലും ശ്രദ്ധിക്കണം. അതിലൊരു പാഠമാകട്ടെ തിരുവനന്തപുരം സമ്മേളനം.

വിമര്ശനമുന്നയിച്ചവരെല്ലാം ദീര്‍ഘകാലം നമ്മുടെ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരാണ്. അവര്‍ക്ക് എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അത് തിരുത്തി മുന്നോട്ട് സഹകരിപ്പിച്ച് കൊണ്ടുപോകുക എന്നുള്ളതാണ് ഒരു സെക്രട്ടറി എന്ന നിലയില്‍ എന്റെ മുന്നിലുള്ള പ്രധാനപ്പെട്ട ചുമതല. നേതാക്കളുടെ പ്രതികരണങ്ങള്‍ പാര്‍ട്ടി പരിശോധിക്കും. സമ്മേളനം റിവ്യൂ ചെയ്യുമ്പോള്‍ പുതിയ കൗണ്‍സില്‍ അക്കാര്യം പരിശോധിക്കും.

ഈ തീരുമാനം വന്നത് കേരളത്തിലെ സംസ്ഥാന കൗണ്‍സിലിന്റെ സംഭാവനയല്ല. മാര്‍ച്ച് മാസത്തില്‍ ദല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് അതിനെ തുടര്‍ന്നുണ്ടായ നാഷണല്‍ കൗണ്‍സില്‍ ഈ രണ്ട് യോഗങ്ങളിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് സംബന്ധിച്ചുള്ള ഗൈഡ് ലൈന്‍ പുറപ്പെടുവിക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടി ഭരണഘടനയിലെ 14-7 അനുസരിച്ച് അങ്ങനെ പുറപ്പെടുവിക്കാനുള്ള അധികാരം നാഷണല്‍ കൗണ്‍സിലിനുണ്ട്.

എന്ന് മാത്രമല്ല രണ്ട് പാര്‍ട്ടി കോണ്‍ഗ്രസുകള്‍ക്ക് ഇടയില്‍ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉയര്‍ന്ന ബോഡി എന്ന് പറയുന്നത് നാഷണല്‍ കൗണ്‍സിലിലാണ്. ആ നാഷണല്‍ കൗണ്‍സില്‍ പുറപ്പെടുവിച്ച ഗൈഡ് ലൈന്‍ അതേപടി നടപ്പിലാക്കാന്‍ കേരളത്തിലെ പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ ഏപ്രില്‍ മാസത്തിലെ യോഗത്തില്‍ തീരുമാനിച്ചതാണ്. കഴിഞ്ഞ മാര്‍ച്ചില്‍ സമ്മേളനം തുടങ്ങുമായിരുന്നു. 11000 ബ്രാഞ്ചുകളുണ്ട്. കഴിഞ്ഞ ഏഴ് മാസമായി ഞങ്ങള്‍ക്ക് സമ്മേളനത്തിന്റെ ബഹളമായിരുന്നു.

ഈ എല്ലാ സമ്മേളനങ്ങളിലും ഈ ഗൈഡ് ലൈന്‍ നടപ്പിലാക്കും. സമ്മേളനം റിവ്യൂ ചെയ്യുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം പരിശോധിക്കും. അത് പുതിയ കൗണ്‍സിലിന്റെ ചുമതലയാണ്. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുള്ളതായി എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. പലര്‍ക്കും അങ്ങനെ വല്ല സ്വപ്നങ്ങളോ മോഹങ്ങളോ ഉണ്ടെങ്കില്‍ അതെല്ലാം പാര്‍ട്ടി സെക്രട്ടറിയോട് പറയണം എന്നില്ലല്ലോ. എന്നോടാരും ഞാന്‍ മത്സരിക്കാന്‍ പോവുകയാണ് എന്ന് പറഞ്ഞിട്ടില്ല.

കെ ഇ ഇസ്മായില്‍ പാര്‍ട്ടി അച്ചടക്കം പാലിച്ച് കൊണ്ട് മുന്നോട്ട് പോകുന്ന ഒരു കമ്മ്യൂിസ്റ്റുകാരനാണ്. അതുകൊണ്ട് തന്നെ നാഷണല്‍ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായിട്ടുള്ള അദ്ദേഹം വീണ്ടും സെക്രട്ടറി സ്ഥാനത്ത് കാനം രാജേന്ദ്രന് തുടരണം എന്ന അഭിപ്രായം വന്നപ്പോള്‍ അത് അദ്ദേഹം നിര്‍ദേശിക്കുകയും പന്ന്യന്‍ രവീന്ദ്രന് പിന്താങ്ങുകയുമാണ് ചെയ്തത്. അത് എന്റെ വിജയമോ അദ്ദേഹത്തിന്റെ പരാജയമോ അല്ല. പാര്‍ട്ടി തീരുമാനം നടപ്പിലാക്കലാണ്.

ഞങ്ങളുടെ പാര്‍ട്ടിയില്‍ വിഭാഗീയത എന്ന് പറയുന്ന പ്രശ്നമില്ല. ഞങ്ങള്‍ ഇങ്ങനെ ഗ്രൂപ്പുകളായി നേതാക്കന്മാരുടെ അടിസ്ഥാനത്തില്‍ അഭിപ്രായം രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല. ആഭ്യന്തര ജനാധിപത്യം പൂര്‍ണമായി പാലിക്കുന്ന പാര്‍ട്ടിയാണ്. പാര്‍ട്ടിക്ക് പുറത്ത് അഭിപ്രായം പറയുന്നത് അച്ചടക്ക ലംഘനമാണ്. ഞാന്‍ തിരുത്തല്‍ ശക്തിയാണ് എന്ന് പറഞ്ഞ് പേര് നല്‍കിയത് കേരളത്തിലെ മാധ്യമങ്ങളാണ്. എന്ത് തിരുത്താനാണ്. ഒരു മുന്നണിക്ക് അകത്ത് നില്ക്കുമ്പോള് ഒരു തിരുത്തല്‍ ശക്തി എന്ന് പറയുന്നതില്‍ പ്രസക്തിയില്ല.

ആ മുന്നണിയുടെ നിലപാടില്‍ വ്യത്യാസം ഉണ്ടായിട്ടുണ്ടെങ്കില്‍ അല്ലെങ്കില്‍ ഇടതുപക്ഷ നിലപാടില്‍ നിന്ന് വ്യതിചലിച്ച് മുന്നോട്ട് പോയിട്ടുണ്ടെങ്കില്‍ മുന്നണിക്ക് അകത്ത് പറയും സി പി ഐയും സി പി ഐ എമ്മും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ പറയും എന്നിട്ടൊന്നും തീരുമാനമുണ്ടായില്ലെങ്കില്‍ ചില അപൂര്‍വ സന്ദര്‍ഭങ്ങളില്‍ പുറത്ത് പറഞ്ഞിട്ടുണ്ട്. അതല്ലാതെ മുന്നണിയെ ദുര്‍ബലപ്പെടുത്താന്‍ അങ്ങനെ സ്ഥിരമായി വാര്‍ത്തകള്‍ നല്കുന്ന ഒരാളായി മാറണം എന്ന് ആഗ്രഹമുണ്ടോ.

നായനാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ലോകായുക്ത ഇന്ത്യയിലെ ആദ്യത്തെ ശ്രമമായിരുന്നു. അന്ന് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലൊന്നും ഈ നിയമം ഉണ്ടായിരുന്നില്ല. കേന്ദ്രത്തിലും ഇല്ല. ആ നിയമം നടപ്പിലാക്കി വന്നപ്പോള്‍ പ്രായോഗികമായ ചില ബുദ്ധിമുട്ടുകള്‍ നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. അതിന് പരിഹാരമുണ്ടാക്കുകയാണ് ചെയ്തത്. അല്ലാതെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കേസ് ഉള്ളത് കൊണ്ടോ അല്ല. സുപ്രീംകോടതിക്ക് മന്ത്രി രാജി വെക്കണം എന്ന് പറയാന്‍ പറ്റുമോ.

കേസില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ധാര്‍മികമായ ഉത്തരവാദിത്തം ഏറ്റെടുത്താണ് മന്ത്രി രാജിവെക്കുന്നത്. സുപ്രീംകോടതിക്ക് ഇല്ലാത്ത അധികാരം റിട്ടയര്‍ ജഡ്ജിക്ക് കൊടുക്കാന്‍ പറ്റുമോ. ഇപ്പോള്‍ മുഖ്യമന്ത്രിമാരുടേയും മന്ത്രിമാരുടേയും കാര്യത്തില്‍ ഗവര്‍ണര്‍ ആണ് തീരുമാനമെടുക്കുന്നത്. നമ്മുടെ ഗവര്‍ണര്‍മാരുടെ പ്രവര്‍ത്തനം എങ്ങനെയാണെന്നറിയാലോ

അതുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സഭയ്ക്ക് ഇക്കാര്യത്തില്‍ അധികാരമുണ്ടാകും. അതാണ് ഭേദഗതി. അത് മുഖ്യമന്ത്രി തന്നെ വേണം എന്ന് പറഞ്ഞതിനെ ആണ് ഞങ്ങള്‍ എതിര്‍ത്തത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണം എന്നതില്‍ സിപിഐയ്ക്കോ സിപിഐഎമ്മിനോ അഭിപ്രായവ്യത്യാസമില്ല. മെച്ചപ്പെടുത്താനുള്ള നടപടി എല്‍ഡിഎഫ് സ്വീകരിക്കുന്നുണ്ട്.
-
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ഇത്തവണത്തെ താരം ‘ചുവർബോട്ട്’; എഐ അടക്കം പ്രചാരണം ഹൈടെക് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
മാങ്ങ വിൽക്കാനും കൃഷി ചെയ്യാനും അറിയാമെന്ന് അഖിൽ മാരാർ; നിലപാട് ഇല്ലല്ലോയെന്ന് പരിഹാസം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം












Click it and Unblock the Notifications