കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി സംഭവം, ഡ്രൈവര്‍മാര്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യമോ? കാനത്തിന് ചിലത് പറയാനുണ്ട്...

മൂന്നോ നാലോ ഡ്രൈവര്‍മാര്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ല, കൊച്ചിയില്‍ നടന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. സിനിമാ സംഘടനകളുടെ അപ്രമാദിത്വം അവസാനിപ്പിക്കണം.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: കൊച്ചിയില്‍ യുവ നടിക്ക് നേരെ നടന്ന ആക്രമണത്തിലെ ഗൂഡാലോചന പുറത്ത് കൊണ്ടു വരണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അതേസമയം അന്വേഷമം നല്ല രീതിയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആളുകള്‍ ആഗ്രഹിക്കുന്ന രീതിയിലും വേഗത്തിലും അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്നോ നാലോ ഡ്രൈവര്‍മാര്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ല, കൊച്ചിയില്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു. സിനിമാ സംഘടനകളുടെ അപ്രമാദിത്വം അവസാനിപ്പിക്കണം. അവകാശ സംരക്ഷണത്തിനായി നിലവില്‍ വന്ന സംഘടനകള്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്ന സാഹചര്യമാണുളളത്. എല്ലാവര്‍ക്കും ജോലി ചെയ്യാനുളള സാഹചര്യം സിനിമാ മേഖലയില്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

Kanam Rajendran

അടൂര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായ സമിതി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച് സമഗ്രമായ സിനിമാ നയം സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ക്വട്ടേഷന്‍ നല്‍കിയത് ഒരു നടിയാണെന്ന് പള്‍സര്‍ സുനി ആക്രമിക്കപ്പെട്ട നടിയോട് പറഞ്ഞതായി ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയിരുന്നു. കൂടാതെ പ്രമുഖ നടനാണെന്ന് മൊഴി നല്‍കിയിട്ടില്ലെന്നും വിവരങ്ങള്‍ പുറത്തുവന്നിരുന്നു. അതേസമയം കേസിലെ മുഖ്യപത്രി പോലീസ് വലയില്‍ നിന്നും വീണ്ടും വഴുതി പോയി. രഹസ്യ വിവരത്തെ തുടര്‍ന്ന് കോയമ്പത്തൂരില്‍ പോലീസ് എത്തുന്നതിന് തൊട്ടു മുമ്പാണ് സുനി രക്ഷപ്പെട്ടത്.

English summary
Kanam Rajendran against film organisation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X