കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാരിനെതിരെ വീണ്ടും കാനം; മുതലാളിത്ത വികസനമല്ല, ബദൽ വികസനമാണ് വേണ്ടത്!!

Google Oneindia Malayalam News

തിരുവനന്തപുരം: സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.സര്‍ക്കാരും ഭരണപക്ഷപാര്‍ട്ടിയായ സിപിഐയും തമ്മിലുളള ഭിന്നതകള്‍ക്കിടെ വീണ്ടും കടുക്കുകയാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കാണാതെ എന്ത് വികസനമാണ്. സംസ്ഥാനത്ത് മുതലാളിത്ത വികസനമല്ല, ബദല്‍ വികസനമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുളള ബദല്‍ സംവിധാനം കമ്മ്യൂണിസ്റ്റുകാര്‍ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. വൈപ്പിൻ, മൂന്നാർ വിഷയങ്ങളെ മുൻ നിർത്തിയാണ് കാനത്തിന്റെ പ്രസ്താവന. മൂന്നാര്‍ വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന സര്‍വകക്ഷി യോഗത്തിനെതിരെ ആഞ്ഞടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. മൂന്നാര്‍ വിഷയവുമായി ബന്ധപ്പെട്ട് എന്തിനാണ് ഇത്തരത്തിലൊരു യോഗമെന്ന് അദ്ദേഹം ചോദിച്ചു. യോഗം ചേരുന്നത് തെറ്റല്ല, എന്നാല്‍ മൂന്നാര്‍ വിഷയത്തില്‍ നിയമമാണ് നടപ്പാക്കേണ്ടത്. ഹൈക്കോടതിയുടെ പരിഗണനയിലുളള വിഷയത്തില്‍ എന്തിനാണ് ഇങ്ങനെയൊരു യോഗമെന്നും അദ്ദേഹം ചോദിച്ചിരുന്നു.

kanam

പുതുവൈപ്പിനിൽ സമരം ചെയ്ത പ്രദേശവാസികളെ തല്ലി ചതച്ച പോലീസ് നടപടിയിലും സിപിഐ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അതേസമയം ചൊവ്വാഴ്ച സിപിഐ സംസ്ഥാന കൗൺസിൽ ചേരുകയാണ്. മൂന്നാർ വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തെ തുടർന്നുണ്ടായ സിപിഐ - സിപിഐ(എം) അഭിപ്രായ ഭിന്നതകൾ രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സി പി ഐ സംസ്ഥാന കൗൺസിൽ ചേരുന്നത്.

സർക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടമായി എന്ന പ്രതിപക്ഷ ആരോപണത്തിന് കാരണം മുഖ്യമന്ത്രിയുടെ നിലപാടാണെന്നും സി പി ഐ യിലെ ഒരു വിഭാഗത്തിന് ഉണ്ട് . അതേ സമയം മുഖ്യമന്ത്രി വിളിച്ച യോഗം കാര്യമായ തീരുമാനമൊന്നുമെടുക്കാതെ പിരിഞ്ഞ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട്ഇനിയും വിവാദം വേണ്ടെന്ന നിലപാടാണ് കൗൺസിലെ ഭൂരിപക്ഷ അംഗങ്ങൾക്കും.

English summary
Kanam Rajendran against LDF government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X