Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാരിനെതിരെ വീണ്ടും സിപിഐ; തണ്ടര്‍ ബോള്‍ട്ടും യുഎപിഎയും കേരളത്തിലെന്തിന്?

മറ്റ് സംസ്ഥാനങ്ങളിലേത് പോലെ മാവോയിസ്റ്റുകളുടെ പ്രശ്‌നങ്ങള്‍ കേരളത്തിലില്ല.പിന്നെന്തിനാണ്‌ കേരളത്തില്‍ തണ്ടര്‍ബോള്‍ട്ട് പോലൊരു പ്രത്യേക സേന രൂപവത്കരിച്ചിരിക്കുന്നതെന്നും കാനം രാജേന്ദ്രന്‍ ചോദിക്കുന്നു

തിരുവനന്തപുരം: സിപിഎമ്മിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി എല്‍ഡിഎഫ് ഘടകകക്ഷിയായ സിപിഐ. അവരെ കൊല്ലാന്‍ പൊലീസിന് ആര് അധികാരം കൊടുത്തു എന്ന തലക്കെട്ടില്‍ മാധ്യമം ആഴ്ചപതിപ്പില്‍ എഴുതിയ ലേഖനത്തിലാണ് സിപിഐ സംസ്ഥാന സെക്രട്ടറിയായ കാനം രാജേന്ദ്രന്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വീണ്ടും എത്തിയത്. കേന്ദ്രസഹായം അടിച്ചെടുക്കാനുളള പൊലീസിന്റെ നാടകമായിട്ടാണ് മാവോയിസ്റ്റ് വേട്ടയെ കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

മറ്റ് സംസ്ഥാനങ്ങളിലേത് പോലെ മാവോയിസ്റ്റുകളുടെ പ്രശ്‌നങ്ങള്‍ കേരളത്തിലില്ല. എന്തിനാണ് പിന്നെ കേരളത്തില്‍ തണ്ടര്‍ബോള്‍ട്ട് പോലൊരു പ്രത്യേക സേന രൂപവത്കരിച്ചിരിക്കുന്നതെന്നും കാനം രാജേന്ദ്രന്‍ ലേഖനത്തിലൂടെ ചോദിക്കുന്നു. നാട്ടില്‍ എവിടെയെങ്കിലും ഒരു പോസ്റ്റര്‍ ഒട്ടിച്ചാല്‍ ഭരണകൂടം അട്ടിമറിക്കപ്പെടുമോ ഒരു കാടിനുള്ളില്‍ 18പേര്‍ ഇരുന്ന് ഭരണകൂടത്തിനെതിരെ ക്ലാസെടുത്താല്‍ ഭരണകൂടം താഴെപ്പോകുമോ എന്നും അദ്ദേഹം ചോദിച്ചു.

 ശക്തമായ നിലപാട്

ശക്തമായ നിലപാട്

പോലീസ് അമിതാധികാരങ്ങള്‍ ഉപയോഗിച്ചാല്‍ ഒരിക്കലും സംരക്ഷിക്കാന്‍ പാടില്ല. ഗവണ്‍മെന്റിന് അക്കാര്യത്തില്‍ വ്യക്തമായ നിലപാട് ഉണ്ടാകണം. രാജ്യത്തെമ്പാടും യുഎപിഎക്കെതിരായി ശക്തമായ നിലപാടാണ് സ്വീകരിച്ച് വരുന്നതെന്നും കാനം വ്യക്തമാക്കി.

 മാവോയിസ്റ്റ് വേട്ട

മാവോയിസ്റ്റ് വേട്ട

യുഎപിഎ പോലുള്ള നിയമങ്ങള്‍ കൊണ്ടുവരരുത്, അത് നടപ്പിലാക്കരുത്, ആളുകളെ അതിനുള്ളിലേക്ക് വിടരുത് എന്നൊക്കെ പറയുന്ന ഇടതുപക്ഷം കേരളത്തില്‍ അധികാരത്തില്‍ ഇരിക്കുമ്പോഴാണ് നിലമ്പൂരില്‍ മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ രണ്ടുപേരെ കൊലപ്പെടുത്തിയത്.

ജയിലിലിട്ടു

ജയിലിലിട്ടു

പോരാട്ടം പ്രവര്‍ത്തകരായ ഗൗരി, ചാത്തു എന്നിവരെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് പറഞ്ഞ് യുഎപിഎ ചുമത്തി 180 ദിവസം ജയിലില്‍ ഇട്ടു. കൂടാതെ പോസ്റ്റര്‍ ഒട്ടിച്ചെന്ന കാരണം ചുമത്തി മറ്റുചില സാംസ്‌കാരിക പ്രവര്‍ത്തകരെയും യുഎപിഎ ചുമത്തി റിമാന്‍ഡ് ചെയ്‌തെന്നും തകാനം പറയുന്നു.

മനുഷ്യാവകാശ പ്രവര്‍ത്തകര്‍

മനുഷ്യാവകാശ പ്രവര്‍ത്തകര്‍

ഒടുവില്‍ മാവോയിസ്റ്റുകളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത സ്ഥലത്ത് മനുഷ്യാവകാശ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടത്തില്‍പ്പെട്ട സഖാവ് മുണ്ടൂര്‍ രാവുണ്ണിയെ ആറുമാസം മുന്‍പ് പോസ്റ്റര്‍ ഒട്ടിച്ചെന്ന പേരില്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇത്തരം നിയമങ്ങളെ എതിര്‍ക്കുന്ന ഇടതുപക്ഷ ഭരണകൂടം അധികാരത്തില്‍ ഇരിക്കുമ്പോള്‍ ഉണ്ടാവാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്.

വ്യാജ ഏറ്റുമുട്ടല്‍

വ്യാജ ഏറ്റുമുട്ടല്‍

നിലവിലുളള ഭരണകൂട നിലപാടുകളെ എതിര്‍ത്താണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടായതെന്ന് നാം ഓര്‍ക്കണം. ഭരണകൂടത്തിന്റെ മര്‍ദന ഉപകരണത്തോട് ജനാധിപത്യ പ്രസ്ഥാനങ്ങള്‍ സ്വീകരിക്കേണ്ട നിലപാട് ഭരണം മാറി എന്നതുകൊണ്ട് മാറുന്നില്ല. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ കാര്യത്തില്‍ കേരളവും ഗുജറാത്തും തമ്മിലുളള ദൂരം കുറഞ്ഞുവരുകയുമാണെന്നും കാനം വിശദമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+