Get Updates
Get notified of breaking news, exclusive insights, and must-see stories!

'സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ബിജെപിയും കോൺഗ്രസും ഓവർടൈം വർക്കാണ്'; കാനം രാജേന്ദ്രൻ

തിരുവനന്തപുരം: പ്രതിപക്ഷ പാർട്ടികൾക്ക് എതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത്. സർക്കാരിന് നാണക്കേട് ഉണ്ടാക്കുന്ന പ്രവർത്തികൾ ഉണ്ടായാൽ ആരായാലും അവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കാനം മുന്നറിയിപ്പ് നൽകി. വിജിലൻസ് മേധാവിക്ക് എതിരായ നടപടി ഇതിന്റെ ഭാഗം ആണെന്നും കാനം കൂട്ടിച്ചേർത്തു. ഇത്തരം നടപടികൾ സർക്കാർ സ്വീകരിക്കുമ്പോൾ ഉണ്ടാകുന്ന ആരോപണങ്ങളിൽ വലിയ കാര്യമില്ലെന്നും കാനം പറഞ്ഞു.

ഇടതുപക്ഷ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ബി ജെ പിയും കോൺഗ്രസും ഓവർടൈം വർക്ക് ചെയ്യുകയാണ്. ഇതിനു വേണ്ടി ആരെയും ഉപയോഗിച്ച് അപകീർത്തിപ്പെടുത്താൻ അവർ ലക്ഷ്യമിടുന്നു. എന്നാൽ, ഇടതുപക്ഷ മുന്നണി സർക്കാർ ജനങ്ങളെ ഉപയോഗിച്ച് ഇവയൊക്കെ പ്രതിരോധിക്കുമെന്ന് കാനം പറഞ്ഞു.

cpi

സർക്കാരിന് നാണക്കേടുണ്ടാക്കുന്നത് ആരായാലും അവർക്കെതിരെ നടപടി എടുക്കുമെന്ന് കാനം രാജേന്ദ്രൻ പറ‍ഞ്ഞു. വിജിലൻസ് മേധാവിക്കെതിരായ നടപടി അതിന്റെ ഭാഗമാണ്. നടപടി സംബന്ധിച്ച ആരോപണങ്ങളിൽ കാര്യമില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. വിജിലൻസ് മേധാവിക്കെതിരായ നടപടി വലിയ ചർച്ചയാകുന്നു. എന്നാൽ, ഏതോ പൊലീസുകാരന്റെ പൊട്ട ബുദ്ധിയിൽ തോന്നിയ കാര്യമാണ്, അതിലപ്പുറം ഗൗരവം അതിന് കൊടുക്കേണ്ടതില്ല, ഭരണ നേതൃത്വം അറിഞ്ഞല്ല വിജിലൻസ് ഡയറക്ടറുടെ ഇടപെടൽ ഉണ്ടായതെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.

അതേസമയം, സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്ന സുരേഷ് ആരോപിച്ച പുതിയ ആരോപണങ്ങൾക്ക് പിന്നാലെ വിജിലൻസ് മേധാവിയെ മാറ്റിയ സർക്കാർ നടപടിക്കെതിരെ വിമർശനവുമായി ബി ജെ പി രംഗത്ത് വന്നിരുന്നു. ആരോപണ വിധേയനായ ഒരാൾക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുകയും മറ്റൊരാളെ തൊടാതെ ഇരിക്കുകയും ചെയ്യുന്നത് എന്ത് നടപടി എന്നാണ് ബി ജെ പി വിഷയത്തിൽ ചോദിച്ചത്.

ആരോപണ വിധേയനായ വിജയ് സാഖറെക്ക് എതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചോദിച്ചു. ക്രമ സമാധാന ചുമതല നിർവ്വഹിച്ചിരുന്ന എ ഡി ജി പി വിജയ് സാഖറെയും വിജിലൻസ് മേധാവി എം ആർ അജിത് കുമാറും ഷാജ് കിരണുമായി സംസാരിച്ചു എന്നാണ് സ്വപ്ന സുരേഷ് ഇന്നലെ നടത്തിയ വെളിപ്പെടുത്തൽ. ഇതിനു പിന്നാലെ ആണ് ഇന്ന് ബി ജെ പി യുടെ പ്രതികരണം ഉണ്ടായത്.സ്വപ്നാ സുരേഷിനും സരിത്തിനും സംരക്ഷണം കൊടുക്കേണ്ടതിന്റെ പൂർണ ഉത്തരവാദിത്വം ബി ജെ പിക്ക് മാത്രമല്ലയെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

എല്ലാവർക്കും ഇതിൽ ഉത്തരവാദിത്വം ഉണ്ട്. കേരളത്തിൽ ഇപ്പോൾ നിലനിൽക്കുന്നത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. ജനങ്ങളെ അണിനിരത്തി ഈ കേസ് നേരിടുമെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നത്. എന്നാൽ അത് കലാപാഹ്വാനമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

മകൾക്കൊപ്പം ഇത്തിരി നേരം! പൂർണ്ണിമ ഇന്ദ്രജിത്തിന്റെ ചിത്രങ്ങൾ വ്യത്യസ്തവും കിടിലൻ വൈറലും!

ഇത്ര വലിയ അന്വേഷണ സംഘം ഈ കേസിന് എന്തിനാണെന്നും കെ സുരേന്ദ്രൻ ചോദിച്ചു. ഇതുവരെ ഒരു കേസിലും കാണിക്കാത്ത ആവേശമാണ് സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ സ്വപ്ന സുരേഷ് ഗൂഡാലോചന നടത്തി എന്ന പരാതിയിൽ പൊലീസിൽ നിന്നും ഉണ്ടായത്. സ്വപ്ന സുരേഷിനെ മെരുക്കാനാണ് ഷാജ് കിരണിനെ അയച്ചത്. സ്വപ്ന പുറത്തു വിട്ട ഓഡിയോ ക്ലിപ്പ് കെട്ടിച്ചമച്ച കാര്യം എന്നാണ് കോടിയേരി പ്രതികരിച്ചത്. കള്ളക്കടത്ത് സ്വർണം എവിടെ പോയി എന്ന് കണ്ടെത്തണം. അതിലൊരു ഭാഗം മുഖ്യമന്ത്രിക്ക് കിട്ടിയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+