കുട്ടി ജനിക്കാതെ നൂലു കെട്ടിയിട്ട് എന്തു കാര്യം അതിരപ്പിള്ളി പ്രാരംഭ നടപടിയെ പരിഹസിച്ച് കാനം

  • By: Nihara
Subscribe to Oneindia Malayalam

തിരുവനന്തപുരം : അതിരപ്പിള്ളി ജലവൈദ്യത പദ്ധതിയുടെ പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്ന സര്‍ക്കാര്‍ വാദത്തെ ഗൗരവകരമായി കാണേണ്ടതില്ലെന്ന് സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാര്യമായി പരിഗണിക്കേണ്ടതില്ല. ട്രാന്‍സ്‌ഫോമറും വൈദ്യുതി ലൈനും വലിച്ചാല്‍ നിര്‍മ്മാണ പ്രവര്‍ത്തനമാകില്ലെന്നും അദ്ദേഹം അറിയിച്ചു.

പദ്ധതി പ്രദേശത്ത് ലൈന്‍ വലിക്കുകയും ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കുകയും ചെയ്തതായി കെഎസ്ഇബി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചിരുന്നു. പാരിസ്ഥിതിക അനുമതി ലഭിച്ച ജൂലൈ 18 നു മുന്‍പാണ് അഞ്ചു കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്നാണ് കെഎസ്ഇബി വ്യക്തമാക്കിയിട്ടുള്ളത്.

സര്‍ക്കാര്‍ വാദം ഗൗരവകരമായി കാണേണ്ടതില്ല

സര്‍ക്കാര്‍ വാദം ഗൗരവകരമായി കാണേണ്ടതില്ല

നിര്‍ദിഷ്ട അതിരപ്പിള്ളി പദ്ധതിയുടെ പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്ന സര്‍ക്കാര്‍ വാദത്തെ ഗൗരവകരമായി കാണേണ്ടതില്ലെന്നാണ് സിപി ഐ സംസ്ഥാന സെക്രട്ടറിയായ കാനം രാജേന്ദ്രന്‍ പറയുന്നത്.

അണക്കെട്ടിന്റെ പ്രവര്‍ത്തനമാണെന്ന് പറയുന്നത്

അണക്കെട്ടിന്റെ പ്രവര്‍ത്തനമാണെന്ന് പറയുന്നത്

പദ്ധതി പ്രദേശത്ത് കെഎസ്ഇബി ട്രാന്‍സ്‌ഫോമറും വൈദ്യുതി ലൈനും വലിച്ചാല്‍ അത് അണക്കെട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനമാണെന്ന് എങ്ങനെ പറയാനാകുമെന്നും അദ്ദേഹം ചോദിക്കുന്നു.

പുതിയ വാദത്തില്‍ കഴമ്പില്ല

പുതിയ വാദത്തില്‍ കഴമ്പില്ല

1982 ല്‍ മുതല്‍ കേള്‍ക്കുന്നതാണ് അതിരപ്പിള്ളി പദ്ധതിയെക്കുറിച്ച്. പുതിയ വാദത്തില്‍ കഴമ്പില്ലെന്നും കാനം രാജേന്ദ്രന്‍ പറയുന്നു. പാരിസ്ഥിതിക അനുമതി അവസാനിച്ച ജൂലൈ 18 നു മുന്‍പ് അഞ്ചു കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നുവെന്ന് കെഎസ്ഇബി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ച പശ്ചാത്തലത്തിലാണ് അഭിപ്രായവുമായി കാനം രംഗത്തെത്തിയത്.

കുട്ടി ജനിക്കാതെ നൂലുകെട്ടിയിട്ട് കാര്യമുണ്ടോ

കുട്ടി ജനിക്കാതെ നൂലുകെട്ടിയിട്ട് കാര്യമുണ്ടോ

കുട്ടി ജനിക്കാതെ നൂലു കെട്ട് നടത്തുന്നതിന് തുല്യമാണ് അതിരപ്പിള്ളി പദ്ധതിയെക്കുറിച്ചുള്ള ഇപ്പോഴത്തെ സര്‍ക്കാര്‍ വാദമെന്നും കാനം പരിഹസിക്കുന്നു. വര്‍ഷങ്ങളായി പദ്ധതിയെക്കുറിച്ച് പല തരത്തിലുള്ള വാദം കേള്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പ്രാരംഭ നടപടികള്‍ തുടങ്ങിയെന്ന അറിയിപ്പ്

പ്രാരംഭ നടപടികള്‍ തുടങ്ങിയെന്ന അറിയിപ്പ്

അഞ്ചു കോടി രൂപ നിര്‍മാണച്ചെലവിലാണ് പദ്ധതിയുടെ പ്രാരംഭ ഗഠ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. വനം വകുപ്പിന് നല്‍കാനുള്ള നഷ്ടപരിഹാരം ഇതിനോടകം തന്നെ നല്‍കിയെന്നും കെഎസ്ഇബി കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു.

Construction Has Begun For Athirappilly Project : KSEB
പദ്ധതിക്കെതിരെയുള്ള എതിര്‍പ്പ്

പദ്ധതിക്കെതിരെയുള്ള എതിര്‍പ്പ്

ഇടതുപക്ഷ സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തപ്പോള്‍ മുതല്‍ അതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് പല തരത്തിലുള്ള വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഭരണപക്ഷത്ത് നിന്നും പദ്ധതിക്കെതിരെയുള്ള എതിര്‍പ്പ് സിപി ഐ തുറന്നു പ്രകടിപ്പിച്ചിരുന്നു.

English summary
Kanam Rajendran about Athirappilly project.
Please Wait while comments are loading...