വിമാനം പറക്കും മുന്‍പേ അഴിമതി...!! കിയാലില്‍ സിപിഎം ഉന്നതന്റെ ബന്ധുവിന് സ്ഥാനക്കയറ്റവും ശമ്പളവും!!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങുന്നതിന് മുന്‍പേ വിവാദത്തില്‍. കണ്ണൂര്‍ രാജ്യാന്തര വിമാനക്കമ്പനി- കിയാലില്‍ സിപിഎം ഉന്നതരുടേയും ഉദ്യോഗസ്ഥരുടേയും വേണ്ടപ്പെട്ടവര്‍ക്ക് സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയും നല്‍കിയതായാണ് ആരോപണം. മാനദണ്ഡങ്ങള്‍ ലംഘിച്ച് ഒരു സിപിഎം ഉന്നതന്റെ മകന് 10,000 രൂപ വര്‍ധനവും സ്ഥാനക്കയറ്റവും നല്‍കി. ഇയാളെ ജൂനിയര്‍ പ്രൊജക്റ്റ് എന്‍ജീനീയറാക്കിയാണ് ഉയര്‍ത്തിയത്.

KANNUR

മാത്രമല്ല കിയാലിലെ ഉന്നത ഉദ്യോഗസ്ഥന്റെ അടുപ്പക്കാരനും ഇത്തരത്തില്‍ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ക്ക് ശമ്പളം രണ്ട് ലക്ഷമാക്കി ഉയര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. സിപിഎം നേതാവിന്റെ അടുപ്പക്കാരന്‍ 2015ല്‍ ജോലിക്ക് ചേര്‍ന്നത് 20,000 രൂപയ്ക്കായിരുന്നു. 2016 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഇയാളെ ജൂനിയര്‍ പ്രൊജക്ട് എന്‍ജീയറാക്കി ഉയര്‍ത്തുകയാണ് ചെയ്തത്. സ്ഥാനക്കയറ്റത്തിന് മൂന്ന് വര്‍ഷം വേണമെന്ന ചട്ടം കാറ്റില്‍ പറത്തിയാണ് ഇത്. സിപിഎം നേതാവ് അംഗമായ എച്ച് ആര്‍ ഉപസമിതിയുടെ ശുപാര്‍ശ കിയാല്‍ അംഗീകരിക്കുകയായിരുന്നു.

English summary
Irregular promotion and high salary for relative of CPM in Kiyal
Please Wait while comments are loading...