പാപ്പിനിശ്ശേരിയില്‍ 4 മാസം പ്രായമുള്ള കുഞ്ഞിനെ കൊന്നത് 12 വയസ്സുകാരി; വിശദവിവരം
കണ്ണൂർ: പാറക്കലിലെ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് 12കാരിയെന്ന് സ്വിരീകരിച്ചതായി റിപ്പോർട്ട്. കണ്ണൂർ പാപ്പിനിശ്ശരി പാറക്കലിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മുത്തു - അക്കമ്മൽ ദമ്പതികളുടെ മകൾ യാസികയാണ് മരിച്ചത്. നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞാണ് കൊലപ്പെടുത്തിയത്.
മാതാപിതാക്കൾ ഇല്ലാത്ത 12 വയസ്സുകാരി മുത്തുവിനും ഭാര്യയ്ക്കും ഒപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ ജീവിതത്തിലേക്ക് പുതിയ കുഞ്ഞ് വന്നതോടെ തന്നോടുള്ള സ്നേഹം കുറയുമോ എന്ന് 12 കാരി ഭയന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറയുന്നു.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വാടക ക്വാട്ടേഴ്സിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിയ നാല് മാസം പ്രായമുള്ള കുഞ്ഞിനെ 12 കാരി അർദ്ധരാത്രിയോടെ എടുത്ത് വീടിന് സമീപത്ത് ഉള്ള കിണറിൽ ഇട്ടുവെന്നാണ് പോലീസ് പറയുന്നത്.
ശുചിമുറിയിൽ പോകാൻ എഴുന്നേറ്റപ്പോൾ കുട്ടിയെ കണ്ടില്ലെന്ന് 12 കാരിയാണ് മുത്തുവിനെയിം ഭാര്യയെയും വിളിച്ച് പറഞ്ഞത്. കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയതോടെ താമസക്കാർ ചേർന്ന് മൃതദേഹം പുറത്തെടുത്തു. അപ്പോഴേക്കും മരിച്ചിരുന്നു.












Click it and Unblock the Notifications