സിപിഎം ഏരിയാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം. കണ്ണൂരില്‍ പി ജയരാജന്‍ വിഷയം ചര്‍ച്ചയാകും

  • Posted By: Desk
Subscribe to Oneindia Malayalam

കണ്ണൂര്‍: ലോക്കല്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി സിപിഎമ്മിന്റെ ഏരിയാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. കണ്ണൂര്‍ ജില്ലയിലെ ആദ്യ ഏരിയാ സമ്മേളനം ഇന്ന് കണ്ണൂര്‍ ഏരിയില്‍ ആരംഭിക്കും. നിലവില്‍ സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങല്‍ക്ക് പിന്നാലെ പി ജയരാജനെതിരെയുള്ള പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ഉയര്‍ന്ന വിമര്‍ശനവും സമ്മേളനങ്ങളില്‍ ചര്‍ച്ചയാകും.

പി ജയരാജൻ മാത്രമല്ല, തോമസ് ഐസകും പിണറായിയുടെ കണ്ണിലെ കരട്.. പുരയ്ക്ക് മേലെ ചാഞ്ഞാൽ വെട്ടിനീക്കും

സിപിഎമ്മിന്റെ കണ്ണൂര്‍ ലോബിയുടെ ആളായി അറിയപ്പെടുന്ന പി ജയരാജനെ പുകഴ്ത്തിക്കൊണ്ട് പുറത്തിറങ്ങിയ വീഡിയോ ആല്‍ബവും, ജില്ലയുടെ ചില ഭാഗങ്ങലില്‍ ജയരാജന്റെ ഫോട്ടോയോടുകൂടിയ ബോര്‍ഡുകലുമാണ് ജയരാജനെതിരെ വിമര്‍ശനത്തിന് വഴിവെച്ചത്. കീഴ്ഘടങ്ങളില്‍ ചെറുതാഴം ഈസ്റ്റ്, കൂവേരി, മൊറാഴ, തലശ്ശേരി ടൗണ്‍ തുടങ്ങിയ സമ്മേളനങ്ങളില്‍ ഔദ്യോഗിക നേതൃത്വത്തിനെതിരെ മത്സരം നടന്നത് ഗൗരവത്തോടുകൂടിയാണ് പാര്‍ട്ടി നേതൃത്വം നോക്കികാണുന്നത്.

സമ്മേളനങ്ങള്‍ക്ക് തുടക്കം

സമ്മേളനങ്ങള്‍ക്ക് തുടക്കം


കണ്ണൂര്‍ ജില്ലയില്‍ 3501 ബ്രാഞ്ച് സമ്മേളനങ്ങളും, 207 സമ്മേളനങ്ങളും പൂര്‍ത്തിയാക്കി ഏരിയാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. പി ജയരാജനെതിരെ സംസ്ഥാന സമിതിയിലെ പരാമര്‍ശം സമ്മേളനങ്ങില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ജയരാജനെ വ്യക്തിപരമായി പുകഴ്ത്തുന്നത് ആര്

ജയരാജനെ വ്യക്തിപരമായി പുകഴ്ത്തുന്നത് ആര്


കണ്ണൂര്‍ ജില്ലയില്‍ ഈ അടുത്തിടെ മറ്റു പാര്‍ട്ടികളില്‍ നിന്ന് സിപിഎമ്മിലേക്ക് ചേക്കേറിയ സ്ഥലങ്ങളിലാണ് ജയരാജനെ വ്യക്തിപരമായി ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ബോര്‍ഡുകള്‍ കാണപ്പെട്ടത്. അമ്പാടി മുക്കില്‍ ശക്തനായ മുഖ്യമന്ത്രിക്ക് ശക്തനായ ആഭ്യന്തര മന്ത്രിയെന്നും, ആഭ്യന്തര മന്ത്രി പി ജയരാജന്‍ സല്യൂട്ട് സ്വീകരിക്കുന്നു എന്ന ബോര്‍ഡ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു

ആരാധകര്‍

ആരാധകര്‍

കണ്ണൂര്‍ ജില്ലയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് പി ജയരാജന്‍ എന്നുള്ളത് ഒരു ആവേശമാണ്. പി ജയരാജന്റെ ഫോട്ടോ പതിച്ച സ്റ്റിക്കറുകളും പ്രവര്‍ത്തകരുടെ വാഹനങ്ങളില്‍ പതിച്ചിട്ടുണ്ട്. യുഎപിഎ ചുമത്തിയ സമയത്ത് സപ്പോര്‍ട്ട് പിജെ എന്ന പേരിലുള്ള പോസ്റ്ററുകളും ജില്ലയുടെ പല ഭാഗങ്ങളിലും വ്യാപകമാണ്.

ആരോപങ്ങള്‍ക്ക് പിന്നില്‍

ആരോപങ്ങള്‍ക്ക് പിന്നില്‍

മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും കണ്ണൂരുകാരനായിട്ടും കേവലം ജില്ലാ സെക്രട്ടറി മാത്രമായ പി ജയരാജന്റെ വളര്‍ച്ച പലരെയും അലോസരപ്പെടുത്തുന്നു എന്നതിന് തെളിവാണ് സംസ്ഥാന സമിതിയിലെ വിമര്‍ശങ്ങള്‍ക്ക് കാരണമെന്ന് ജയരാജന്റെ അടുത്ത വൃത്തങ്ങല്‍ പറയുന്നു.

വീഡിയോ

ജയരാജനെ വ്യക്തിപരമായി പുകഴത്തുന്ന വീഡിയോയില്‍ പാര്‍ട്ടിക്കും മുകളില്‍ പി ജയരാജനെ വ്യക്തിപരമായി പുകഴ്ത്തുന്നതാണ് വീഡിയോ ആല്‍ബത്തില്‍ കൂടുതലും കാണാന്‍ കഴിയുന്നത്. എന്നാല്‍ ഇത് തന്റെ അറിവോടുകൂടിയല്ല എന്നായിരുന്നു ജയരാജന്റെ പ്രതികരണം

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
cpm area conferences will start today. p jayarajan issue will be discussed in kannur area conferences

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്