കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിത് യുവതികളുടെ അറസ്റ്റ്; കേന്ദ്ര സംഘം അന്വേഷണത്തിന് എത്തും

Google Oneindia Malayalam News

കണ്ണൂര്‍: ദളിത് യുവതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് ജയിലിലടച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ കേന്ദ്ര സംഘം എത്തും. പട്ടിക ജാതി-വര്‍ഗ കമ്മീഷന്‍ പ്രതിനിധിയായ ഗിരിജയുടെ നേതൃത്വത്തിലാണ് സംഘം അന്വേഷണം നടത്തുക.

പിണറായി സത്യം മറയ്ക്കുന്നു; എല്ലാം പോലീസിനോട് ചോദിക്കാനാണെങ്കില്‍ എന്തിനാണ് മുഖ്യമന്ത്രി...പിണറായി സത്യം മറയ്ക്കുന്നു; എല്ലാം പോലീസിനോട് ചോദിക്കാനാണെങ്കില്‍ എന്തിനാണ് മുഖ്യമന്ത്രി...

കണ്ണൂരില്‍ സിപിഎം ഓഫീസ് ആക്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് ദളിത് യുവതികളെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്ത് ജയിലിലടച്ചത്. യുവതികളെ അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരെ വ്യാപകപ്രതിഷേധമുയര്‍ന്നിരുന്നു.

Kannur Map

പ്രതിഷേധത്തെ തുടര്‍ന്ന് കണ്ണൂര്‍ എസ്പി സഞ്ജയ് കുമാര്‍ ഗുരുദിനോട് ഡിജിപി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോലീസ് നടപടിയെ ന്യായീകരിച്ചായിരുന്നു എസ്പിയുടെ റിപ്പോര്‍ട്ട്. പിന്നീട് പ്രതിഷേധങ്ങളുടെ പശ്ചാതലത്തില്‍ പട്ടികജാതി-വര്‍ഗ കമ്മീഷന്‍ പിഎല്‍ പുനിയയുടെ നിര്‍ദ്ദേശപ്രകാരമാണ് കേന്ദ്ര സംഘം അന്വേഷണത്തിന് എത്തുന്നത്.

അഞ്ജനയുടെ ആത്മഹത്യശ്രം; പിപി ദിവ്യക്കെതിരെ കേസെടുക്കണമെന്ന് ബിന്ദുകൃഷ്ണഅഞ്ജനയുടെ ആത്മഹത്യശ്രം; പിപി ദിവ്യക്കെതിരെ കേസെടുക്കണമെന്ന് ബിന്ദുകൃഷ്ണ

ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി എന്‍ രാജന്റെ മക്കളായ അഖില, അഞ്ജന, അഖിലയുടെ മകന്‍ എന്നിവര്‍ക്കെതിരെയാണ് സിപിഎം പ്രവര്‍ത്തകന്‍ ഷിജിനെ ആക്രമിച്ചെന്ന കുറ്റത്തിന് പോലീസ് കേസെടുത്തത്. എന്നാല്‍ ആരെയും കയ്യേറ്റം ചെയ്തിട്ടില്ലെന്നും ഷിജിന്‍ ജാതിപ്പേര് വിളിച്ച് അധിഷേപിച്ചതിനെതിരെ പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നാണ് യുവതികള്‍ പറയുന്നത്.

English summary
Kannur Dalit issue; Central team will investigate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X