കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാരാഗ്ലൈഡിങ്ങിനിടെ കണ്ണൂര്‍ കളക്ടര്‍ താഴെവീണു

  • By Soorya Chandran
Google Oneindia Malayalam News

കണ്ണൂര്‍: പാരാ മോട്ടോര്‍ ഗ്ലൈഡിങ് നടത്തുന്നതിനിടെ കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്ക് പരിക്ക്. ഗ്ലൈഡര്‍ താഴെ വീണാണ് അപകടം സംഭവിച്ചത്.

കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ വച്ചാണ് സംഭവം. കളക്ടര്‍ പി ബാലകിരണ്‍ ആണ് അപകടത്തില്‍ പെട്ടത്. പരിക്കുകള്‍ ഗുരുതരമല്ല.

Para Gliding

സാഹസിക അക്കാദമിയുടെ അഡ്വഞ്ചര്‍ കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്യാനെത്തിതായിരുന്നു കളക്ടര്‍. പാരാ മോട്ടോര്‍ ഗ്ലൈഡറിന്റെ യന്ത്രം നിലച്ചതാണ് പ്രശ്‌നമായത്. കളക്ടറും മറ്റൊരാളും ആണ് ഗ്ലൈഡറില്‍ ഉണ്ടായിരുന്നത്. ഏതാണ്ട് അമ്പത് അടി ഉയരത്ത് നിന്നാണ് കളക്ടര്‍ താഴെവീണത്.

ഗ്ലൈഡര്‍ നിലത്ത് നിന്ന് പറന്നുയര്‍ന്ന് 10 മിനിട്ടുകള്‍ക്ക് ശേഷമാണ് അപകം സംഭവിച്ചത്. കളക്ടറുടെ മേലേക്കാണ് ഗ്ലൈഡറില്‍ ഒപ്പമുണ്ടായിരുന്ന ആളും മോട്ടോറും വീണത്. ഉടന്‍ തന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗ്ലാഡറിന്റെ മോട്ടോറിലേക്ക് ഇന്ധനമെത്തിക്കുന്ന കുഴല്‍ ഊരിപ്പോയതാണ് പ്രശ്‌നമായത്. മതിയായ സുരക്ഷാപരിശഓധനയില്ലാതെയാണ് ഗ്ലൈഡര്‍ പറക്കല്‍ നടത്തിയിരുന്നത് എന്നതിന്റെ തെളിവാണിത്. ഇതേ തുടര്‍ന്ന് സാഹസിക പരിപാടികള്‍ നിര്‍ത്തിവക്കാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. ഉദ്ഘാടന ദിവസം തന്നെ പരിപാടികള്‍ അലങ്കോലപ്പെട്ടതിന്റെ ദു:ഖത്തിലാണ് സാഹസിക അക്കാദമിക്കാര്‍. അഞ്ച് ദിവസമാണ് അഡ്വഞ്ചര്‍ കാര്‍ണിവല്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്നത്.

English summary
Kannur district collector met with an accident while paragliding.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X