Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ സുധാകരന്‍ എളുപ്പത്തില്‍ ജയിച്ച് കേറില്ല, കണ്ണൂര്‍ ത്രില്ലറിലേക്ക്; ഇഞ്ചോടിഞ്ചെന്ന് മനോരമ സര്‍വേ

കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം ജൂണ്‍ നാലിന് പ്രഖ്യാപിക്കാനിരിക്കുകയാണ്. കഴിഞ്ഞ ദിവസം ദേശീയ തലത്തിലെ എക്‌സിറ്റ് പോളുകള്‍ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ കേരളത്തിലെ എക്‌സിറ്റ് പോള്‍ ഫലം പുറത്തുവിട്ടിരിക്കുകയാണ് മനോഹര ന്യൂസ്. കണ്ണൂര്‍ മണ്ഡലത്തിലെ ഫലം എന്തായിരിക്കുമെന്നാണ് മനോരമ ന്യൂസ്-വിഎംആര്‍ സര്‍വേയില്‍ പറയുന്നത്.

മണ്ഡലത്തില്‍ സിറ്റിംഗ് എംപിയും കെപിസിസി പ്രസിഡന്റുമായ കെ സുധാകരനായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫ് എംവി ജയരാജനെയാണ് രംഗത്തിറക്കിയത്. എനനാല്‍ സുധാകരന്‍ ഇത്തവണ വിയര്‍ക്കുമെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. എംവി ജയരാജന്‍ ശക്തമായ മത്സരമാണ് കാഴ്ച്ചവെക്കുന്നത്.

kannur-exit-poll-results

മണ്ഡലത്തില്‍ ആര്‍ക്കും മുന്‍തൂക്കം കൂടുതലുണ്ടെന്ന് പറയാനാവാത്ത അവസ്ഥയാണ്. സര്‍വേയില്‍ ഇരുവര്‍ക്ക് 42 ശതമാനം വോട്ട് വീതമാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി രഘുനാഥിന് 12.4 ശതമാനം വോട്ടും ലഭിച്ചു. ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിചാരിക്കുന്ന പല സ്ഥലത്തും വോട്ടുകള്‍ നഷ്ടമാകും. കനത്ത വോട്ടുചോര്‍ച്ചയാണ് യുഡിഎഫിനെ കാത്തിരിക്കുന്നത്.

2019ലെ വോട്ടുമായി താരതമ്യം ചെയ്യുമ്പോള്‍ എക്‌സിറ്റ് പോളില്‍ 7.53 ശതമാനം വോട്ടാണ് യുഡിഎഫിന് കുറഞ്ഞിരിക്കുന്നത്. എല്‍ഡിഎഫിന്റെ വോട്ടില്‍ 1.23 ശതമാനത്തിന്റെ വര്‍ധനവ് മാത്രമാണ് ഉള്ളത്. എന്നാല്‍ കോണ്‍ഗ്രസിന്റെ വോട്ടുചോര്‍ച്ച മത്സരത്തില്‍ നിര്‍ണായകമായി വന്നേക്കാം. ബിജെപിയുടെ വോട്ടില്‍ 5.91 ശതമാനം വര്‍ധനവാണ് ഉണ്ടാവുക.

അതേസമയം 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം തന്നെയായിരുന്നു കണ്ണൂരില്‍ ഉണ്ടായത്. 50.27 ശതമാനം വോട്ട് കണ്ണൂരില്‍ യുഡിഎഫ് സ്വന്തമാക്കിയിരുന്നു. അതുപോലെ വന്‍ വിജയമാര്‍ജിനും യുഡിഎഫിന് സ്വന്തമായിരുന്നു. എല്‍ഡിഎഫിന് 41.29 ശതമാനവും, ബിജെപിക്ക് 6.5 ശതമാനവുമായിരുന്നു വോട്ട് വിഹിതമായി ലഭിച്ചത്.

അതേസമയം സ്വതന്ത്രരും മറ്റ് കക്ഷികളും ചേര്‍ന്ന് 2.04 ശതമാനം വോട്ടും നേടി. പക്ഷേ യുഡിഎഫും ഇടതുമുന്നണിയും തമ്മിലുള്ള വോട്ടു വ്യത്യാസമായിരുന്നു ഇത്തവണ വോട്ടുശതമാനം അതുകൊണ്ട് നിര്‍ണായകമായി മാറിയേക്കാം. കഴിഞ്ഞ തവണ പികെ ശ്രീമതിയെ 94599 വോട്ടിനാണ് കെ സുധാകരന്‍ പരാജയപ്പെടുത്തിയത്. 5,29741 വോട്ടാണ് സുധാകരന് ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+