കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫസല്‍ വധക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; കോടിയേരി ഇടപെട്ടു!! ക്രൂര മര്‍ദ്ദനം- മുന്‍ ഓഫീസര്‍

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച തലശേരി ഫസല്‍ വധക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. കേസ് അന്വേഷണം അട്ടിമറിക്കാന്‍ ആഭ്യന്തര മന്ത്രിയായിരുന്ന വേളയില്‍ കോടിയേരി ബാലകൃഷ്ണന്‍ ഇടപെട്ടുവെന്നാണ് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ കേസാണിത്.
ആര്‍എസ്എസ് ആണ് കൊലപാതകത്തിന് പിന്നിലെന്ന് ആദ്യം സിപിഎം നേതാക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ പോലീസ് പിടികൂടിയവരെല്ലാം സിപിഎം പ്രവര്‍ത്തകര്‍. ഇതോടെ കേസ് ഒതുക്കാന്‍ ശ്രമം നടന്നുവെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇത് ശരിവയ്ക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുന്‍ ഡിവൈഎസ്പി കെ രാധാകൃഷ്ണന്‍. എന്നാല്‍ ആരോപണം നിഷേധിച്ച് കോടിയേരി ബാലകൃഷണന്‍ രംഗത്തെത്തി. സിപിഎമ്മിന് കൂടുതല്‍ തലവേദനയുണ്ടാക്കുന്ന കാര്യങ്ങളാണ് മുന്‍ ഡിവൈഎസ്പി പറയുന്നത്...

തലശേരി ഫസല്‍ വധം

തലശേരി ഫസല്‍ വധം

2006ലാണ് തലശേരി സൈദാര്‍പള്ളിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസല്‍ കൊല്ലപ്പെട്ടത്. പുലര്‍ച്ചെ പത്രവിതരണത്തിന് പോകുന്ന വേളയിലായിരുന്നു ആക്രമണം. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചിരുന്നു.

ചോരപുരണ്ട തുണി

ചോരപുരണ്ട തുണി

എന്നാല്‍ പോലീസ് അന്വേഷണം സിപിഎമ്മിലേക്കാണ് നീണ്ടത്. യുവാവ് കൊല്ലപ്പെട്ടതിന് അല്‍പ്പം അകലെയുള്ള ആര്‍എസ്എസ് കാര്യാലയത്തിന് പുറത്ത് ചോരപുരണ്ട തുണി കണ്ടെത്തിയതോടെ സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന തോന്നലുണ്ടാക്കിയിരുന്നു. കേസ് ലോക്കല്‍ പോലീസ് അന്വേഷിച്ചപ്പോള്‍ പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെട്ടത് സിപിഎം പ്രവര്‍ത്തകരെയായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍ മാറി

അന്വേഷണ ഉദ്യോഗസ്ഥര്‍ മാറി

പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. അപ്പോഴും സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് അന്വേഷണമെത്തിയത്. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്ന വേളയിലായിരുന്നു അന്വേഷണം. തുടര്‍ച്ചയായി അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയത് സിപിഎം പ്രവര്‍ത്തകര്‍ കുടുങ്ങുമെന്ന് കണ്ടിട്ടാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

ആര്‍എസ്എസ് ബന്ധമെന്ന്

ആര്‍എസ്എസ് ബന്ധമെന്ന്

എന്നാല്‍ അടുത്തിടെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ ഫസല്‍ വധത്തില്‍ ആര്‍എസ്എസിന് ബന്ധമുണ്ടായിരുന്നുവെന്ന് സൂചന നല്‍കിയിരുന്നുവത്രെ. ഇപ്പോള്‍ ഫസല്‍ വധക്കേസ് അന്വേഷിക്കുന്നത് സിബിഐ ആണ്. ഫസലിന്റെ ഭാര്യയുടെ ഹര്‍ജിയില്‍ ഹൈക്കോടതിയാണ് അന്വേഷണം സിബിഐക്ക് വിട്ടത്.

സിപിഎം നേതാക്കള്‍ കുടുങ്ങി

സിപിഎം നേതാക്കള്‍ കുടുങ്ങി

സിബിഐ കേസില്‍ അറസ്റ്റ് ചെയ്തത് പ്രാദേശിക സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ഉള്‍പ്പെടെയുള്ളവരാണ്. ഇവര്‍ ഏറെ നാള്‍ ജയിലില്‍ കഴിഞ്ഞ ശേഷം കോടതി ജാമ്യം നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന നിബന്ധനകളോടെയായിരുന്നു ജാമ്യം നല്‍കിയിരുന്നത്.

മുന്‍ ഡിവൈഎസ്പി പറയുന്നത്

മുന്‍ ഡിവൈഎസ്പി പറയുന്നത്

കാര്യങ്ങള്‍ ഇങ്ങനെ എത്തി നില്‍ക്കവെയാണ് അന്വേഷണം അട്ടിമറിക്കാന്‍ ആഭ്യന്തര മന്ത്രിയായിരുന്ന വേളയില്‍ കോടിയേരി ബാലകൃഷ്ണന്‍ ഇടപെട്ടുവെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ രാധാകൃഷണന്‍ പറയുന്നത്. അന്വേഷണം നിര്‍ത്തണമെന്ന് കോടിയേരി ആവശ്യപ്പെട്ടുവെന്നാണ് കോടിയേരി ആവശ്യപ്പെട്ടതത്രെ. കോടിയേരി അന്വേഷണത്തില്‍ നേരിട്ട് ഇടപെട്ടുവെന്നാണ് രാധാകൃഷ്ണന്‍ പറയുന്നത്.

ക്രൂരമായ മര്‍ദ്ദനം

ക്രൂരമായ മര്‍ദ്ദനം

അന്വേഷണം സിപിഎമ്മിലേക്കെത്തിയ വാശിയില്‍ തനിക്ക് കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് രാധാകൃഷ്ണന്‍ പറയുന്നു. തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ഔദ്യോഗിക ജീവിതം താറുമാറാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഐപിഎസ് ലഭിച്ചിരുന്നെങ്കിലും നിയമനം തരാതെ ബുദ്ധിമുട്ടിച്ചുവെന്നും രാധാകൃഷ്ണന്‍ പറയുന്നു.

ആനുകൂല്യങ്ങള്‍ തടയപ്പെട്ടു

ആനുകൂല്യങ്ങള്‍ തടയപ്പെട്ടു

വിരമിച്ച ശേഷവും ഏറെ പ്രയാസപ്പെടുത്തി. ആനുകൂല്യങ്ങള്‍ തടയപ്പെട്ടു. ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിയെ കണ്ടിരുന്നു. എന്നാല്‍ തന്നെ ആട്ടിപ്പായിക്കുന്നത് പോലെയായിരുന്നു മുഖ്യമന്ത്രിയുടെ സമീപനമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

കോടിയേരി പറയുന്നത്

കോടിയേരി പറയുന്നത്

ആരോപണങ്ങള്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിഷേധിച്ചു. ഇതേ ആരോപണം ഇയാള്‍ നേരത്തെ ഉന്നയിച്ചിരുന്നു. സിബിഐ അന്വേഷിച്ച് തള്ളിയതാണ്. നേരത്തെ രാധാകൃഷ്ണന്‍ ഒരു കേസില്‍പ്പെട്ടിരുന്നു. ഇതില്‍ വൈരാക്യമുണ്ടായ ശേഷമാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കാന്‍ തുടങ്ങിയതെന്നും കോടിയേരി പറഞ്ഞു.

വീണ്ടും അന്വേഷിക്കണമെന്ന് ചെന്നിത്തല

വീണ്ടും അന്വേഷിക്കണമെന്ന് ചെന്നിത്തല

അതേസമയം, പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഫസല്‍ വധക്കേസ് വീണ്ടും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേസില്‍ കോടിയേരിയുടെ പങ്ക് അന്വേഷിക്കണം. ഫസല്‍ കേസ് പോലീസില്‍ സിപിഎം നടത്തുന്ന രാഷ്ട്രീയ ഇടപെടലിന് ഉദാഹരണമാണെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ വര്‍ഗീയ കലാപം; നൂറ് കടകള്‍ കത്തിച്ചു, നിരോധനാജ്ഞ!! രണ്ടുപേര്‍ കൊല്ലപ്പെട്ടുമഹാരാഷ്ട്രയില്‍ വര്‍ഗീയ കലാപം; നൂറ് കടകള്‍ കത്തിച്ചു, നിരോധനാജ്ഞ!! രണ്ടുപേര്‍ കൊല്ലപ്പെട്ടു

English summary
Kannur fasal murder case: Former Dysp reveals against Kodiyeri Balakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X