കണ്ണൂർ വീണ്ടും കൊലക്കളമാകുന്നു; സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു, ഹർത്താൽ!

  • By: Desk
Subscribe to Oneindia Malayalam
cmsvideo
കണ്ണൂർ ഇന്ന് ഹര്‍ത്താല്‍ | Oneindia Malayalam

കണ്ണൂർ: മട്ടന്നൂരിൽ 2 സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. ഇരിട്ടി ഗവെൺമെന്റ് ഹോമിയോ ആശുപത്രിയിലെ ഡോക്ടർ സുധീർ, ശ്രീജിത്ത് എന്നിവർക്കാണ് വെട്ടേറ്റത്. ശ്രീജിത്തിന്റെ ദേഹത്ത് ഇരുപതിൽ അധികം വെട്ടേറ്റു. സുധീറിന്റെ കൈകാലുകളും തലയിലും വെട്ടി പരിക്കേല്പിച്ചിട്ടുണ്ട്. നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.

അയ്യല്ലൂരിൽ വായനശാലയിൽ ഇരിക്കുകയായിരുന്ന ഇവരെ അക്രമി സംഘം അകത്തുകയറി വെട്ടുകയായിരുന്നു. സംഭവത്തെ തുടർന്ന് ഇരിട്ടി, മട്ടന്നൂർ നഗരസഭകളിൽ ഇന്ന് ഹർത്താൽ. അതേസമയം മട്ടന്നൂരില്‍ സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിന് പിന്നില്‍ കുമ്മനം രാജശേഖരന്റെ ഗൂഢാലോചനയുണ്ടെന്ന് പി ജയരാജന്‍ ആരോപിച്ചു.

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ആര്‍ എസ് എസ് നേതാവ് വത്സന്‍ തില്ലങ്കേരി, മട്ടന്നൂരിലെ ആര്‍ എസ് എസ് പ്രചാരക് എന്നിവര്‍ക്കെതിരെ ഗൂഡാലോചന കുറ്റത്തിന് കേസെടുക്കണമെന്നും പി ജയരാജന്‍ പരഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ ആയുധം താഴെ വെക്കാന്‍ തങ്ങള്‍ ഒരുക്കമല്ലെന്നു ആര്‍ എസ് എസ് ഒരിക്കല്‍ കൂടി പ്രഖ്യാപിചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മട്ടന്നൂർ കാര്യാലയത്തിൽ യോഗം ചേർന്നു

മട്ടന്നൂർ കാര്യാലയത്തിൽ യോഗം ചേർന്നു

കഴിഞ്ഞ ദിവസം രഹസ്യമായി മട്ടന്നൂരിലെത്തിയ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ മട്ടന്നൂര്‍ കാര്യാലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ കണ്ണൂര്‍ ജില്ലയിലെ സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ തീരുമാനമെടുത്തതായാണ് വിവരം. ചുവപ്പ് ഭീകരതയെന്ന പ്രചരണത്തിന്റെ മറപിടിച്ച് സിപിഎം പ്രവര്‍ത്തകരെ സംഘപരിവാരം വ്യാപകമായി ആക്രമിക്കുകയാണെന്നും പി ജയരാജൻ പറഞ്ഞു.

ആര്‍എസ്എസ് കാര്യാലയം സന്ദര്‍ശിച്ച് മടങ്ങി ഉടനെ

ആര്‍എസ്എസ് കാര്യാലയം സന്ദര്‍ശിച്ച് മടങ്ങി ഉടനെ

അയ്യല്ലൂരില്‍ വായനശാലയില്‍ ഇരിക്കുകയായിരുന്ന ഇവരെ അക്രമി സംഘം അകത്തുകയറി വെട്ടുകയായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മട്ടന്നൂരില്‍ ആര്‍എസ്എസ് കാര്യാലയം സന്ദര്‍ശിച്ച് മടങ്ങി മണിക്കൂറുകള്‍ത്തുള്ളിലാണ് ആര്‍എസ്എസ് കലാപം അഴിച്ചു വിട്ടത്. ആര്‍എസ്എസ് നടത്തുന്ന ഇത്തരം ഭീകര അക്രമണങ്ങളെ കോണ്‍ഗ്രസ്സും മറ്റും അപലപിക്കാന്‍ പോലും തയ്യാറാകുന്നില്ല എന്നത് ഗൗരവത്തോടെ കാണണമെന്നും പി ജയരാജന്‍ പറഞ്ഞു.

ഇരുപതിലധികം വെട്ടുകൾ

ഇരുപതിലധികം വെട്ടുകൾ

ശ്രീജിത്തിന്റെ ദേഹത്ത് ഇരുപതില്‍ അധികം വെട്ടേറ്റു. സുധീറിന്റെ കൈകാലുകളും തലയിലും വെട്ടി പരിക്കേല്‍പിച്ചിട്ടുണ്ട്. നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച മാലൂരില്‍ ഉണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് ഇതെന്നാണ് വിവരം. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം ഇരിട്ടി, മട്ടന്നൂര്‍ നഗരസഭകളിലും കൂടാളി, കീഴല്ലൂര്‍, തില്ലങ്കേരി, മാലൂര്‍ പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

അക്രമികളെ ഒറ്റപ്പെടുത്തണം

അക്രമികളെ ഒറ്റപ്പെടുത്തണം

മട്ടന്നൂരിലെ അയ്യല്ലൂരില്‍ മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാനും സിപിഎം മട്ടന്നൂര്‍ ഏരിയ കമ്മിറ്റി അംഗവുമായിരുന്ന ചന്ദ്രന്‍ മാഷിന്റെ മകനാണ് ഡോക്ടര്‍ സുധീറിര്‍. അയ്യലൂര്‍ ഉള്‍പ്പെടുന്ന വാര്‍ഡിലെ കൗണ്‍സിലറുമായ ശ്രീജയുടെ സഹോദരനണ് ശ്രീജിത്ത്. കണ്ണൂരിന്റെ സമാധാനം തകര്‍ക്കുന്ന സംഘപരിവാര്‍ അക്രമികളെ ഒറ്റപ്പെടുത്താന്‍ മുഴുവന്‍ ജനാധിപത്യ വിശ്വസികളോടും അഭ്യർത്ഥിക്കുന്നുവെന്നും പി ജയരാജൻ പറഞ്ഞു.

English summary
Two CPM workers attacked in Kannur

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്