പോലീസ് നോക്കു കുത്തിയാകുന്ന കണ്ണൂര്‍; പിണറായി സര്‍ക്കാരിനും ഒന്നും ചെയ്യാനില്ല, പൊലിഞ്ഞത് 7 ജീവന്‍
കണ്ണൂര്‍: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം നാല് മാസത്തിനിടെ ജില്ലയില്‍ പൊലിഞ്ഞത് ഏഴ് ജീവനുകള്‍. നൂറിലേറെ ആക്രമണ കേസുകളും ഈ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പേരു കേട്ട ജില്ലയാണ് കണ്ണൂര്‍. കൊലപാതകം നിര്‍ബാധം തുടരുകതന്നെ ചെയ്യുന്നുമുണ്ട്. എന്നാല്‍ പിണറായി സര്‍ക്കാരിന്റെ കാലത്തും അക്രമികളെ നിയന്ത്രിക്കാനാകാതെ കുഴങ്ങുകയാണഅ പോലീസ്.

നിരോധനാജ്ഞ
പോലീസിന്റെ നിരോധനാജ്ഞയ്്കും ജില്ലാ ഭരണകൂടത്തിന്റെ സാമാധാനയോഗങ്ങള്‍ക്കും അപ്പുറത്താണ് ജില്ലയിലെ സംഘര്‍ഷങ്ങള്‍.

കുറ്റവാളി
തുടര്‍ച്ചയായി കൊലപാതകങ്ങള്‍ക്ക് വേദിയായിട്ടും അക്രമങ്ങള്‍ തടയാനോ കുറ്റവാളികളെ പര്‍ണ്ണമായി പിടികൂടാനോ പോലീസിന് കഴിയുന്നില്ല.

സര്‍ക്കാര്‍
ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയതിന്റെ വിജയാഹ്ലാദത്തനിടെ പിണറായിക്കു സമീപത്ത് വെച്ചാണഅ സിപിഎം പ്രവര്‍ത്തകന്‍ രവീന്ദ്രന്‍ കൊല്ലപ്പെട്ടത്.

ധന്‍രാജിനു പിന്നാലെ രാമചന്ദ്രനും
പയ്യന്നൂരില്‍ ഡിവൈഎഫ്‌ഐ നേചതാവ് ധന്‍രാജിനെ ബിജെപി പ്രവര്‍ത്തകര്‍ വെട്ടി കൊലപ്പെടുത്തി. അന്നു രാത്രി മണിക്കൂറുകള്‍്കുള്ളില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മറിക്കുകയും ചെയ്തു.

ബോംബാക്രമണം
തില്ലങ്കേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സഞ്ചരിച്ച കാറിനു നേരെ ബോംബെറിഞ്ഞതിനു പിന്നാലെ ആര്‍എസ്എസ് നേതാവ് ബിനീഷ് കൊല്ലപ്പെടുകയായിരുന്നു.

വീട്ടിനുള്ളില്‍
ചെറുവാഞ്ചേരിയില്‍ വീട്ടിനുള്ളില്‍ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ദിലീഷ് കൊല്ലപ്പെട്ടു.

സിപിഎം
പാതിരിയാട് പട്ടാപ്പകല്‍ ഷാപ്പിലെത്തിയ സംഘം സിപിഎം ലോക്കല്‍ കമ്മറ്റി അംഗം മോഹനനെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടി കൊന്നു.

പിണറായി
മോഹനന്റെ ശവസംസ്‌കാരം കഴിഞ്ഞ് തൊട്ടുത്ത നിമിഷം തന്നെയാണ് രമിത്ത് കൊല്ലപ്പെടുകായിരുന്നു.

പോലീസ് നോക്കി കുത്തി
അക്രമങ്ങളില്‍ വെട്ടേറ്റ പലരും ആശുപത്രികളില്‍ ചികിത്സയിലാണ്. സംഘര്‍ഷങ്ങള്‍ തുടരുമ്പോഴും പോലീസിന് കാര്യമായി ഇടപെടാന്‍ കഴിയുന്നില്ല.

കണ്ണൂരില്‍ മാത്രം
പിണറായി സര്‍ക്കാര്‍ അധികാര മേറ്റതിനു ശേഷം 116 ആക്രമണ കേസുകളാണ് കണ്ണൂര്‍ ജില്ലയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്.












Click it and Unblock the Notifications