കണ്ണൂർ ശുഹൈബ് വധം; സിപിഎമ്മിനെ കുരുക്കിലാക്കി എഫ്ഐആർ! പിന്നിൽ രാഷ്ട്രീയവൈരാഗ്യം തന്നെ....

  • Written By:
Subscribe to Oneindia Malayalam

കണ്ണൂർ: മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് എടയന്നൂർ സ്വദേശി ശുഹൈബിന്റെ കൊലപാതകത്തിന് കാരണം സിപിഎമ്മുകാരുടെ രാഷ്ട്രീയവൈരാഗ്യമെന്ന് എഫ്ഐആർ. ശുഹൈബിന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന സിപിഎം വിശദീകരണത്തിന് പിന്നാലെയാണ് എഫ്ഐആറിലെ വിവരങ്ങൾ പുറത്തുവന്നരിക്കുന്നത്.

പിള്ള സാറിനെ വിടാതെ ആദായനികുതി വകുപ്പ്! ശ്രീവത്സം ഗ്രൂപ്പിന്റെ ആസ്തികൾ കണ്ടുകെട്ടി... കോടികൾ...

കൈയിൽ കിട്ടിയിരുന്നെങ്കിൽ അവരെയും തീർത്തേനെ... മൂന്നുപേരെ വെട്ടിക്കൊന്നിട്ടും ബാബുവിന് കുലുക്കമില്ല

മട്ടന്നൂർ എടയന്നൂർ മേഖലയിലെ രാഷ്ട്രീയ തർക്കങ്ങളും സംഘർഷങ്ങളുമാണ് ശുഹൈബിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ മുപ്പതിലധികം പേരെ ചോദ്യം ചെയ്തതായും, അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

രാഷ്ട്രീയവൈരാഗ്യം...

രാഷ്ട്രീയവൈരാഗ്യം...

സിപിഎം പ്രവർത്തകരുടെ രാഷ്ട്രീയ വൈരാഗ്യമാണ് ശുഹൈബിന്റെ കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് എഫ്ഐആറിൽ വ്യക്തമായി പറയുന്നത്. ശുഹൈബ് വധത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് സിപിഎമ്മിന്റെ പ്രാദേശികഘടകവും കണ്ണൂർ ജില്ലാ കമ്മിറ്റിയും നേരത്തെ വ്യക്തമായിരുന്നു. എന്നാൽ ഈ വാദങ്ങളെ പൂർണ്ണമായും എഴുതിതള്ളുന്നതാണ് എഫ്ഐആറിലെ വിവരങ്ങൾ.

ചോദ്യം ചെയ്തു...

ചോദ്യം ചെയ്തു...

മട്ടന്നൂർ ശൂഹൈബ് വധക്കേസിൽ ഇതുവരെ മുപ്പതിലധികം പേരെ ചോദ്യം ചെയ്തെന്നാണ് പോലീസ് അറിയിച്ചത്. നിരവധി സിപിഎം പ്രവർത്തകരും സിഐടിയു പ്രവർത്തകരും ചോദ്യം ചെയ്തവരിൽ ഉൾപ്പെടും. എന്നാൽ യഥാർഥ പ്രതികളെ സംബന്ധിച്ചുള്ള ഒരു വിവരവും പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

 സന്ദേശം...

സന്ദേശം...

അതിനിടെ തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് സൂചിപ്പിച്ച് ശുഹൈബ് സുഹൃത്തുക്കൾക്ക് അയച്ച ശബ്ദസന്ദേശവും പുറത്തുവന്നു. തന്നെ ആക്രമിക്കാനായി ചിലർ എത്തിയിരുന്നു. ബൈക്കുകളിലും മറ്റ് വാഹനങ്ങളിലുമായി ഇവർ പിന്തുടരുന്നുണ്ടെന്നും, അവർ തന്നെ കൊലപ്പെടുത്തിയേക്കുമെന്നും ശുഹൈബ് ശബ്ദസന്ദേശത്തിൽ പറഞ്ഞിരുന്നു.

 തൃപ്തികരമല്ലെന്ന്...

തൃപ്തികരമല്ലെന്ന്...

അതേസമയം, ശുഹൈബ് വധക്കേസിൽ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നാണ് ശുഹൈബിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്. തനിക്ക് വധഭീഷണിയുണ്ടെന്ന് ശുഹൈബ് നേരത്തെ വ്യക്തമാക്കിയിട്ടും പോലീസ് ഒന്നുംചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം പ്രവർത്തകരെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ശുഹൈബിനെതിരെ വധഭീഷണിയുണ്ടായത്.

ഉപവാസം...

ഉപവാസം...

ശുഹൈബ് വധത്തിൽ പ്രതിഷേധിച്ച് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേരി നടത്തുന്ന 24 മണിക്കൂർ ഉപവാസ സമരം കണ്ണൂർ കലക്ട്രേറ്റിന് മുന്നിൽ പുരോഗമിക്കുകയാണ്. കോൺഗ്രസ് നേതാക്കളായ വിഡി സതീശൻ, കെ സുധാകരൻ തുടങ്ങിയവരും ഉപവാസ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.

 പോരാടണം..

പോരാടണം..

സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് ശുഹൈബിനെ കൊലപ്പെടുത്തിയതെന്ന് വിഡി സതീശൻ ആരോപിച്ചു. മുൻകൂട്ടി ആസൂത്രണം ചെയ്തായിരുന്നു കൊലപാതകമെന്നും, തീവ്രവാദഗ്രൂപ്പുകളെ വെല്ലുന്ന രീതിയിൽ പദ്ധതി നടപ്പാക്കി സിപിഎം കില്ലർ ഗ്രൂപ്പുകളാണ് കൊലപാതകം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെ സുധാകരൻ...

കെ സുധാകരൻ...

ആയുധമെടുക്കുന്നവരോട് ആയുധമെടുക്കാതെ കോൺഗ്രസ് പോരാടുമെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ വ്യക്തമാക്കി. കോൺഗ്രസിന്റെ സഹിഷ്ണുത ദൗർബല്യമായി കാണരുതെന്നും, ആയുധമെടുക്കാൻ സിപിഎം നിർബന്ധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

മുജാഹിദ് ബാലുശേരി കോഴിക്കോട്ടെ ക്ഷേത്രത്തിൽ പ്രസംഗിക്കുന്നു... ആർഎസ്എസിലെ ഒരു വിഭാഗത്തിന് എതിർപ്പ്..

അമ്മയെ കൺമുന്നിലിട്ട് വെട്ടിക്കൊന്നു, മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ് കുട്ടികൾ... ഞെട്ടൽ മാറിയില്ല...

English summary
kannur shuhaib murder; fir report says the political enmity is the reason.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്