കണ്ണൂരിൽ ട്രെയിനിന് തീയിട്ടത് കൊൽക്കത്ത സ്വദേശി; കാരണം സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള പകയെന്ന്
കണ്ണൂർ; റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിയിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ കോച്ചിന് തീയിട്ട സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കൊൽത്തത്ത സ്വദേശി പുഷൻജിത് സിദ്ഗറാണ് പോലീസിന്റെ കസ്റ്റഡിയിൽ ഉള്ളതെന്നാണ് വിവരം. സുരക്ഷ ഉദ്യോഗസ്ഥരോടുള്ള പകയാണ് തീയിടാൻ കാരണമെന്ന് പ്രതി മൊഴി നൽകിയതായും വിവരമുണ്ട്.
സ്റ്റേഷൻ പരിസരത്ത് സുരക്ഷാ ഉദ്യോഗസ്ഥർ ഭിക്ഷയെടുക്കാൻ അനുവദിക്കാതിരുന്നതാണ് പകയ്ക്ക് കാരണമെന്നാണ് സൂചന. ഇയാളുടെ അറസ്റ്റുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങൾ അറിയിക്കാൻ ഉത്തരമേഖല ഐജി ഉടൻ മാധ്യമങ്ങളെ കാണും.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിലായുരുന്നു വ്യാഴാഴ്ച പുലർച്ചയോടെ തീപിടിത്തം ഉണ്ടായത്. തീ ആളി പടരുന്നത് കണ്ട റെയിൽവേ പോർട്ടർ സ്റ്റേഷൻ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ഫയർഫോഴ്സ് എത്തിയെങ്കിലും പിൻഭാഗത്തെ ജനറൽ കോച്ച് പൂർണമായും കത്തി നശിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ട്രെയിനിന് സമീപത്ത് കൂടി ഒരാൾ നടന്ന് പോകുന്നതായുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കൊൽക്കത്ത സ്വദേശിയിലെത്തിയത്. ഇയാളുടെ വിരലടയാളങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ച് സ്ഥിരീകരിച്ചിരുന്നു.ട്രെയിനിൽ നിന്നും 10 വിരലടയാളങ്ങളായിരുന്നു പോലീസിന് ലഭിച്ചത്. ഇതിൽ നാലും ഇയാളുടേതുമായി സാമ്യം ഉണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. കത്തി നശിച്ച കോച്ചിൽ നിന്നും ലഭിച്ച കുപ്പിയിലും ഇയാളുടെ വിരലടയാളം ലഭിച്ചിട്ടുണ്ട്.
നേരത്തേ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പാളത്തിനു സമീപം ചവറുകൾ കൂട്ടിയിട്ട് കത്തിച്ചിരുന്നതും ഇയാളാണെന്നാണ് വിവരം. എന്നാൽ അന്ന് ഇയാൾക്ക് മാസികാസ്വസ്ഥ്യമുണ്ടെന്ന് അറിയിച്ച് പോലീസ് കേസെടുത്തിരുന്നില്ല. കണ്ണൂരിലാണ് ഇയാൾ താമസിക്കുന്നത്. ഇവിടെ ഭിക്ഷാടനം ചെയ്ത് ജീവിക്കുകയാണെന്നാണ് പോലീസിനോട് ഇയാൾ പറഞ്ഞു.
അതേസമയം പ്രതിയുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട് കേരള പോലീസ് കൊൽക്കത്തിയിൽ എത്തി. കണ്ണൂർ സിറ്റി സി ഐ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊൽക്കത്തിയിൽ എത്തിയത്.ഇയാളുടെ മൊഴിയിലെ വിവരങ്ങൾ പോലീസ് പരിശോധിക്കും. അതിനിടെ തീവെപ്പ് കേസിൽ എൻ ഐ എ അന്വേഷണത്തിന് നിർദ്ദേശം നൽകിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കേസ് ഗൗരവതരമാണെന്നും എല്ലാവശങ്ങളും അന്വേഷിക്കുമെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications