കണ്ണൂർ സർവ്വലകാശാലയിലെ വിവാദ സിലബസ്; എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയെ തള്ളി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം
കണ്ണൂർ; കണ്ണൂർ സർവ്വകലാശാലയിലെ വിവാദ സിലബസ് സംബന്ധിച്ച് എസ്എഫ്ഐയിൽ ഭിന്നത.ഹിന്ദുത്വ വർഗ്ഗീയവാദത്തിന്റെ മുഖങ്ങളായ സവർക്കർ, ഗോൾവാക്കർ, ദീൻ ദയാൽ ഉപാധ്യായ, ബാൽരാജ് മധോക് ഉൾപ്പടെയുള്ളവരുടെ പുസ്തകങ്ങൾ സിലബസിൽ നിന്നും കണ്ണൂർ സർവ്വകലാശാല പിൻവലിക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിരുന്നു.എന്നാൽ ഇതിനെതിരായ അഭിപ്രായം സംഘടനയുടെ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം നിധീഷ് നാരായണൻ പങ്കുവെച്ചതോടെയാണ് സംഘടനയ്ക്കുള്ളിലെ ഭിന്നത പുറത്തായത്. നേരത്തേ സവര്‍ക്കറുടെ പുസ്തകം വിമര്‍ശനാത്മകമായി പഠിക്കണമെന്ന് യൂണിയൻ ചെയർമാൻ എംകെ ഹസൻ പറഞ്ഞിരുന്നു. ഈ വാദത്തോട് താൻ അനുകൂലിക്കുകയാണെന്ന് നിധീഷ് നാരായണൻ ഫേസ്ബുക്കിൽ കുറിച്ചു.

തിരുവനന്തപുരം -കണ്ണൂർ സർവ്വകലാശാലക്ക് കീഴിൽ ബ്രണ്ണൻ കോളേജിൽ ആരംഭിച്ച പൊളിറ്റിക്സ് & ഗവർണൻസ് കോഴ്സിലെ ഇന്ത്യൻ പൊളിറ്റിക്ക് തോട്ട്സ് ഭാഗത്തിൽ ദേശീയത എന്ന ടോപ്പിക് പഠിക്കുന്നതിനായി ഹിന്ദുത്വ വർഗ്ഗീയ വാദത്തിൻ്റെ മുഖമായ എം.എസ് ഗോൾവാൾക്കറുടെയും, ഇന്ത്യൻ സ്വാതന്ത്ര സമരത്തെ ഒറ്റ് കൊടുത്ത് ബ്രിട്ടിഷ് സാമ്രാജിത്വത്തിന് മാപ്പപേക്ഷ എഴുതി നൽകിയ വി.ഡി സവർക്കറുടെയും, ദീൻ ദയാൽ ഉപാധ്യായ,ബാൽരാജ് മധോക് ഉൾപ്പടെ ഉള്ളവരുടെ പുസ്തകങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയ നടപടി അംഗീകരിക്കാനാവില്ലെന്നാിരുന്നു എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷ്, സെക്രട്ടറി അഡ്വ കെ.എം സച്ചിൻ ദേവ് എം.എൽ.എ എന്നിവർ പ്രസ്താവനയിൽ അറിയിച്ചത്.

ബി.ജെ.പി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനു ശേഷം ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തെ വക്രീകരിക്കാനും, പാഠപുസ്തകങ്ങളെ വർഗ്ഗീയ വത്കരിക്കുവാനുമുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ നടന്ന് വരുകയാണ്. ഈ സാഹചര്യത്തിൽ കണ്ണൂർ സർവ്വകലാശാല ഈ പാഠഭാഗങ്ങൾ സിലബസിൽ നിന്നും നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭ സമരം സംഘടിപ്പിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞിരുന്നു.

എന്നാൽ ആർഎസ്എസ് നേതാക്കളുടെ പുസ്തകവും സർവ്വകലാശാലകൾ പഠിപ്പിക്കണമെന്നായിരുന്നു നിധീഷ് നാരായണൻ പറഞ്ഞത്.ഇക്കാര്യത്തിൽ യൂണിയൻ ചെയർമാൻ എം കെ ഹസ്സന്റെ നിലപാടാണ് ശരിയെന്നും നിധീഷ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. നിധീഷിന്റെ വാക്കുകൾ ഇങ്ങനെ' സവർക്കറുടെ ഒരു പുസ്തകം ഞാൻ ആദ്യമായി വായിക്കുന്നത് ജെ എൻ യുവിലെ എംഎ കാലത്താണ്. അതും സംഘപരിവാരത്തിൻ്റെ വലിയ വിമർശകരിൽ ഒരാളായ പ്രഫസർ നിവേദിത മേനോൻ പഠിപ്പിച്ച പൊളിറ്റിക്കൽ തോട്ട് എന്ന കോഴ്സിൻ്റെ ഭാഗമായി. അംബേദ്ക്കറിൻ്റെയും ഗാന്ധിയുടെയും എ കെ രാമാനുജൻ്റെയുമൊക്കെ രചനകൾ ഒപ്പമുണ്ടായിരുന്നു. ആ ക്ലാസിൽ ഇരുന്നിട്ട് ആരെങ്കിലും ഹിന്ദുത്വത്തിൻ്റെ പിന്നാലെ പോയെന്ന് ഏതെങ്കിലും ഒരാൾ പറയുമെന്ന് തോന്നുന്നില്ല.
ശരിക്കും സ്റ്റൈലിഷ്... ഭാവനയുടെ പുതിയ ലുക്കും ഏറ്റെടുത്ത് ആരാധകർ, വൈറൽ ചിത്രങ്ങൾ

സവർക്കർ മുന്നോട്ടുവച്ചതുൾപ്പടെ എല്ലാ രാഷ്ട്രീയ ധാരകളെയും വിമർശനാത്മകമായി പഠിക്കാൻ അവസരമുണ്ടാകണമെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ സഖാവ് ഹസൻ പറഞ്ഞതിനൊപ്പമാണ്. വിമർശനാത്മകവും സംവാദാത്മകവും ധൈഷണികവുമായ അക്കാദമിക് അന്തരീക്ഷമാണ് ഒരുക്കപ്പെടേണ്ടത്. താലിബാനിസമല്ല, നിധീഷ് പോസ്റ്റിൽ പറഞ്ഞു.

ഇതെല്ലാം പഠിച്ച് വിമർശനാത്മകമായിട്ടാണ് കാര്യങ്ങളെ കൈകാര്യം ചെയ്യേണ്ടതെന്നായിരുന്നു ഹസൻ നേരത്തേ എകെ ഹസൻ പറഞ്ഞത്. നമ്മൾ എല്ലാവരേയും കുറിച്ച് പഠിക്കണം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സംഘപരിവാറിനെ എതിര്‍ക്കുന്നത് ജെഎന്‍യു ക്യാമ്പസാണ്. അവിടേയും സവർക്കറിനെ കുറിച്ച് പഠിപ്പിക്കുന്നുണ്ടെന്നും ഹസൻ പറഞ്ഞിരുന്നു. അതേസമയം താൻ പറയുന്നതാണ് സംഘടനയുടെ ഔദ്യോഗിക നിലപാടെന്നും മാറ്റാരെങ്കിലും പറയുന്നതല്ല സംഘടനയുടെ നിലപാടെന്നും സച്ചിൻ ദേവ് വ്യക്തമാക്കി.

ആർഎസ്എസ് ആചാര്യൻമാരായ വിഡി സവർക്കർ, എംഎസ് ഗോൾവൽക്കർ എന്നിവരുടെ ലേഖനങ്ങൾ ഉൾപ്പെടുത്തി കണ്ണൂർ സർവ്വകലാശാല എംഎ ഗവേണൻസ് ആന്റ് പൊളിറ്റിക്സിന്റെ സിലബസ് പരിഷ്കരിച്ച നടപടിയാണ് വ്യാപിക വിമർശനത്തിന് വഴിവെച്ചത്. പിജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പാഠപുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയത്.വിമർശനങ്ങളെ തുടർന്ന് തിരുമാനം മരവിപ്പിച്ചിരുന്നു.












Click it and Unblock the Notifications