കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷുഹൈബ് വധക്കേസില്‍ നാടകീയ രംഗങ്ങള്‍; സിപിഎമ്മുകാര്‍ കീഴടങ്ങി, എത്തിയത് നേതാക്കള്‍ക്കൊപ്പം

മട്ടന്നൂര്‍-കണ്ണൂര്‍ റോഡില്‍ വാഴാന്തോടിലെ ഒരു സ്ഥാപനത്തിന്റെ സിസിടിവി ക്യാമറയിലാണ് പ്രതികളുടേതെന്ന കരുതുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുള്ളത്.

  • By Ashif
Google Oneindia Malayalam News

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങി. ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് എന്നിവരാണ് പിടികൊടുത്തത്. പ്രാദേശിക നേതാക്കള്‍ക്കൊപ്പമെത്തിയാണ് ഇവര്‍ പോലീസില്‍ കീഴടങ്ങിയത്. പിടിക്കപ്പെടുമെന്ന് ഉറപ്പായ പശ്ചാത്തലത്തിലാരുന്നു ഇന്ന് രാവിലെ നാടകീയ സംഭവം.

ആര്‍എസ്എസ് പ്രവര്‍ത്തകനെ കഴുത്തറുന്ന് കൊന്ന കേസിലും പ്രതികള്‍ക്ക് ബന്ധമുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. കഴിഞ്ഞദിവസം പോലീസ് സിപിഎം പാര്‍ട്ടി ഗ്രാമങ്ങള്‍ അരിച്ചുപെറുക്കിയിരുന്നു. റെയ്ഡ് വിവരം ചോര്‍ന്നതിനെ തുടര്‍ന്നാണ് പ്രതികള്‍ രക്ഷപ്പെട്ടത്. ഇപ്പോള്‍ പിടിയിലായവരെ പോലീസ് മറ്റൊരു കേസിലും തിരയുന്നുണ്ടായിരുന്നു...

മാലൂര്‍ സ്‌റ്റേഷനില്‍

മാലൂര്‍ സ്‌റ്റേഷനില്‍

കീഴടങ്ങിയ ആകാശിനെയും റിജിന്‍ രാജിനെയും മാലൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്തുവരികയാണ്. വൈകീട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.

വിവരം നേരത്തെ കിട്ടി

വിവരം നേരത്തെ കിട്ടി

ആകാശിന് ഷുഹൈബ് വധത്തില്‍ ബന്ധമുണ്ടെന്ന് പോലീസിന് ചില സൂചനകള്‍ നേരത്തെ ലഭിച്ചിരുന്നുവത്രെ. പക്ഷേ, ഇയാളെ പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിടികൂടാനുള്ള ശ്രമം പരാജയപ്പെട്ടത് തലനാരിഴക്കാണ്.

നേതാക്കള്‍ക്കൊപ്പം

നേതാക്കള്‍ക്കൊപ്പം

കഴിഞ്ഞദിവസം പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ ആകാശ് ഞായറാഴ്ച രാവിലെ നേതാക്കള്‍ക്കൊപ്പമെത്തി കീഴടങ്ങുകയായിരുന്നു. ബാക്കി പ്രതികളെ കുറിച്ചും പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ പിടിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കി.

പ്രാദേശിക നേതാവ്

പ്രാദേശിക നേതാവ്

നേരത്തെ പിടിയിലായ സിപിഎം പ്രാദേശിക നേതാവിനെ വിശദമായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്ന് തന്നെ പ്രതികളെ കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. തുടര്‍ന്നാണ് റെയ്ഡ് നടത്തിയതെങ്കിലും പ്രതികള്‍ രക്ഷപ്പെട്ടതോടെ പോലീസ് തിരച്ചില്‍ നിര്‍ത്തുകയാണുണ്ടായത്.

 ഇനിയും ഒളിവില്‍ കഴിയേണ്ട

ഇനിയും ഒളിവില്‍ കഴിയേണ്ട

ഇനിയും ഒളിവില്‍ കഴിയുന്നത് ബുദ്ധിയല്ലെന്ന് നേതൃത്വം നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷുഹൈബിന്റെ വധത്തില്‍ പങ്കില്ലെന്നാണ് ആദ്യം സിപിഎം അവകാശപ്പെട്ടിരുന്നത്. എന്നാല്‍ പ്രതികളെത്തിയത് നേതാക്കള്‍ക്കൊപ്പമാണ്.

ആകാശിന് അംഗത്വമില്ല

ആകാശിന് അംഗത്വമില്ല

ആകാശിന് സിപിഎമ്മിന്റെ ഔദ്യോഗിക അംഗത്വമില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ ഇയാളുടെ അച്ഛനും അമ്മയും പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരാണ്. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആകാശ് വര്‍ഷങ്ങളായി ഒളിവിലാണ്.

തിരുവനന്തപുരത്ത് ഒളിവില്‍

തിരുവനന്തപുരത്ത് ഒളിവില്‍

തില്ലങ്കേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിന്റെ കഴുത്തറുന്ന് കൊന്നതുമായി ബന്ധപ്പെട്ടാണ് പോലീസ് ആകാശിനെ തിരഞ്ഞിരുന്നത്. റിജിന്‍ രാജിനും ഈ കേസില്‍ ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നു. ആകാശ് തിരുവനന്തപുരത്ത് ഒളിവില്‍ കഴിയുകയാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.

രക്ഷപ്പെടുന്ന ദൃശ്യം

രക്ഷപ്പെടുന്ന ദൃശ്യം

അതേസമയം, ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത ആറുപേരില്‍ രണ്ടുപേര്‍ സിപിഎം പ്രവര്‍ത്തകരാണ്. ഷുഹൈബിനെ കൊലപ്പെടുത്തിയ ശേഷം അക്രമികള്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

 വാഹനങ്ങള്‍ മാറിക്കയറി

വാഹനങ്ങള്‍ മാറിക്കയറി

മട്ടന്നൂര്‍-കണ്ണൂര്‍ റോഡില്‍ വാഴാന്തോടിലെ ഒരു സ്ഥാപനത്തിന്റെ സിസിടിവി ക്യാമറയിലാണ് പ്രതികളുടേതെന്ന കരുതുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുള്ളത്. ഒരു കാറില്‍ നിന്ന് മറ്റൊരു കാറിലേക്ക് മാറി കയറുന്നവരെ ചിത്രത്തില്‍ വ്യക്തമാണ്. ഈ വാഹനം കണ്ടെത്താനുള്ള ശ്രമം പോലീസ് നടത്തുന്നുണ്ട്.

വിമര്‍ശനം ശക്തം

വിമര്‍ശനം ശക്തം

നാലു പേരാണ് കാറിലെത്തി ഷുഹൈബിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ആദ്യം ബോംബെറിഞ്ഞ ശേഷമായിരുന്നു വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച സംഭവം നടന്നിട്ടും ഇതുവരെ അറസ്റ്റുണ്ടാകാത്തത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

ശരീരം വെട്ടിനുറുക്കി കത്തിച്ചു; തുടകള്‍ കണ്ടെത്തിയില്ല!! റോഡരികില്‍ തീയെടുത്ത അടുപ്പ്ശരീരം വെട്ടിനുറുക്കി കത്തിച്ചു; തുടകള്‍ കണ്ടെത്തിയില്ല!! റോഡരികില്‍ തീയെടുത്ത അടുപ്പ്

English summary
Kannur Youth Congress Leader Shuhaib Murder: Two CPM caders surrendered to police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X