ബിജെപി പരിപാടി വെള്ളക്കടലാക്കി എപി വിഭാഗം സുന്നികള്‍; സഹായിച്ചവരെ സഹായിക്കും
മംഗളൂരു: ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ കാന്തപുരം സുന്നി വിഭാഗം പങ്കെടുത്തത് വിവാദമായി. ബിജെപി മംഗളൂരു ബ്ലോക്ക് ഘടകം സംഘടിപ്പിച്ച പരിപാടിയിലാണ് എപി സുന്നി വിഭാഗത്തിലെ ഉസ്താദുമാര്‍ കൂട്ടത്തോടെ പങ്കെടുത്തത്. നൂറുകണക്കിന് എപി വിഭാഗക്കാരാണ് പരിപാടിക്കെത്തിയതെന്ന് മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തു.

ബിജെപി പരിപാടിയില്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ടവര്‍ ഇത്രയധികം എത്തുന്നത് ആദ്യമാണ്. ഉസ്താദുമാര്‍ പരിപാടിക്ക് പോയതില്‍ എപി വിഭാഗത്തിനകത്തും വിമര്‍ശനത്തിന് ഇടയാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആരു സഹായിക്കുന്നുവോ അവരോടൊപ്പമായിരിക്കും തങ്ങള്‍ നിലകൊള്ളുകയെന്ന് എസ്എസ്എഫ് മുടിപ്പൂര്‍ സെക്ടര്‍ പ്രസിഡന്റ് അബൂബക്കര്‍ സിദ്ദീഖ് ഹിമാമി പറഞ്ഞു. കേന്ദ്രസര്‍ക്കാരില്‍ നിന്നു ആനുകൂല്യങ്ങള്‍ നേടിത്തരാമെന്ന് പറഞ്ഞാണ് മദ്രസാ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരെ പരിപാടിക്ക് എത്തിച്ചതത്രെ.
മുസ്ലിംകളെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിന് എബി ഹനീഫ് നിസാമിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം നടന്നിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എസ്എസ്എഫ് പറപ്പൂര്‍ പ്രസിഡന്റ് അലി ഹൈദര്‍ സഅദി, എസ്എസ്എഫ് അമുഞ്ഞെ പ്രിസഡന്റ് അബ്ദുല്‍ മജീദ് കാമില്‍, വീരമംഗില പ്രസിഡന്റ് അബ്ദുല്‍ അസീസ് സഅദി തുടങ്ങിയവരും സംബന്ധിച്ചു.












Click it and Unblock the Notifications