കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന്‍ പട്ടികയില്‍ കാപ്പാട് ബീച്ച്; നേട്ടം ലോക ശ്രദ്ധയാകര്‍ഷിക്കുന്നത്

Google Oneindia Malayalam News

കോഴിക്കോട്: പ്രകൃതി സൗന്ദര്യംകൊണ്ടും ചരിത്രപ്രാധാന്യംകൊണ്ടും കാപ്പാട് ബീച്ച് ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന്‍ പട്ടികയില്‍. ആഗോളബീച്ച് സര്‍ട്ടിഫിക്കേഷന്‍ സംഘടനയായ ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയമെന്റല്‍ എജ്യുക്കേഷനാണ് ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. കേരളത്തില്‍നിന്ന് കാപ്പാട് ബീച്ച് മാത്രമാണ് ഈ ബഹുമതിക്കായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന മുറയ്ക്ക് ബീച്ചില്‍ നടപ്പില്‍ വരുത്തേണ്ട പദ്ധതിക്കളെക്കുറിച്ച് ജില്ലാ കലക്റ്റര്‍ യു.വി ജോസ് ചര്‍ച്ച നടത്തി. ബീച്ചിലെ ഏരൂര്‍ പ്രദേശം എം.എല്‍.എ കെ.ദാസന്‍, ജില്ലാകലക്ടര്‍ യു.വി.ജോസ്, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട്, ഡി.ടി.പി.സി സെക്രട്ടറി, പരിസ്ഥിതി, ഫിഷറീസ്, ടൂറിസം, റവന്യൂ, മലിനീകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

 kappad

പദ്ധതി നടപ്പില്‍ വരുത്തുതിനായി ബീച്ച് മാനേജ്‌മെന്റ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ജില്ലാ കലക്ടറാണ് ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന്റെ നോഡല്‍ ഓഫിസര്‍. രാജ്യാന്തര നിലവാരത്തില്‍ ബീച്ചിനെ വികസിപ്പിക്കുന്നതിനായി നേരത്തെ കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയം കേരളത്തില്‍ നിന്നും തെരഞ്ഞെടുത്തത് കാപ്പാട് ബീച്ചിനെയായിരുന്നു.

വാസ്‌കോഡഗാമയുടെ ആദ്യവരവിലൂടെ ചരിത്രപ്രാധാന്യംകൂടി സിദ്ധിച്ച ബീച്ചിലേക്ക് കോഴിക്കോട് നഗരത്തില്‍നിന്നും ദേശീയപാത വഴി 18 കീലോമീറ്ററാണുള്ളത്. വര്‍ഷംതോറും നടത്തിവരാറുള്ള പട്ടംപറത്തില്‍ മഹോത്സവവും കാപ്പാട് ബീച്ചിലെ ആകര്‍ഷണങ്ങളിലൊന്നാണ്.

English summary
kapad beach in blue flag certification list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X