കാപ്പാട് മുതൽ വടകര സാൻഡ്ബാങ്ക്സ് വരെ കോർത്തിണക്കി ടൂറിസം സർക്യൂട്ട്; കൊളാവിപ്പാലം മാസ്റ്റർ പ്ലാൻ
കൊളാവിപ്പാലം ടൂറിസം മാസ്റ്റര്‍ പ്ലാന്‍ മിഷന് 2025 പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന കൊളാവിപ്പാലം ടൂറിസം വികസനം സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വടകര സാന്റ് ബാങ്ക്സ് മുതല്‍ മിനി ഗോവയുള്‍പ്പടെ പ്രദേശത്തെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതായിരിക്കും മാസ്റ്റര്‍ പ്ലാനെന്നും പദ്ധതിയുടെ പ്രാഥമിക നടപടികള്‍ക്കായി വിനോദസഞ്ചാര വകുപ്പില്‍ നിന്നും തുകയനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രദേശത്തിന്റെ പാരിസ്ഥിതികാഘാത പഠനം നടത്താൻ തീരുമാനിച്ചു. 2024 ജൂണില്‍ പ്രാരംഭ പ്രവര്‍ത്തനം ആരംഭിച്ച് 2025 തുടക്കത്തില്‍ ആദ്യഘട്ട നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. വടകര, പയ്യോളി നഗരസഭകളെ കൂടി കൂട്ടിയോജിപ്പിച്ചാണ് പദ്ധതികള്‍ ആവിഷ്ക്കരിക്കേണ്ടത്. ഇതിനായി തദ്ദേശസ്ഥാപനങ്ങളുടെയും ഫണ്ട് വിനിയോഗിക്കണം.
പയ്യോളി നഗരസഭയുടെ കീഴിലാണ് കൊളാവിപ്പാലം സ്ഥിതി ചെയ്യുന്നത്. കണ്ടല്‍ കാടുകള്‍, ആമയുടെ ആവാസ വ്യവസ്ഥ തുടങ്ങിയവ സംരക്ഷിക്കണം. പ്രദേശവാസികൾക്ക് ടൂറിസം സാധ്യതകള്‍ മനസ്സിലാക്കി നൽകണം. റവന്യൂ ഭൂമിക്ക് പുറമെ സ്വകാര്യ വ്യക്തികളുടെ ഭൂമി കൂടി ഏറ്റെടുക്കണം. പൊതുമേഖലകളെയും സ്വകാര്യ, അര്‍ധ സ്വകാര്യ മേഖലകളെയും ഉള്‍പ്പെടുത്തിയാണ് ടൂറിസം വികസനം സാധ്യമാക്കേണ്ടത്. ഭാവിയില്‍ കാപ്പാട് മുതല്‍ സാന്റ്ബാങ്ക്സ് വരെയുള്ള സ്ഥലങ്ങളെ ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പദ്ധതി പ്രദേശത്തിന്റെ ശാസ്ത്രീയ പഠന റിപ്പോര്‍ട്ട് രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കലക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ് പറഞ്ഞു. സാന്റ്ബാങ്ക്സ്, കുഞ്ഞാലിമരക്കാര്‍ മ്യൂസിയം, മിനി ഗോവ, ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ്, ബോട്ട്ജെട്ടി, വെഡ്ഡിംഗ് ഡെസ്റ്റിനേഷന്‍, ടെന്റുകള്‍, നടപ്പാത ഉള്‍പ്പടെ അടങ്ങിയതാണ് കൊളാവിപ്പാലം ടൂറിസം മാസ്റ്റര്‍ പ്ലാന്‍. യു.എല്‍.സി.സി.എസാണ് കരട് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയത്.
യോഗത്തില്‍ എം.എല്‍.എമാരായ കാനത്തില്‍ ജമീല, കെ കെ രമ, വടകര നഗരസഭ ചെയര്‍പേഴ്സണ്‍ കെ പി ബിന്ദു, പയ്യോളി നഗരസഭ ചെയര്മാന് വി കെ അബ്ദുറഹ്മാന്, വിനോദസഞ്ചാര വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡി ഗിരീഷ്കുമാര്‍, ഡി.ടി.പി.സി സെക്രട്ടറി നിഖില്‍ ദാസ്, കെ കെ മുഹമ്മദ്, പയ്യോളി നഗരസഭ മുന്‍ ചെയര്മാന് വടക്കയില്‍ ഷഫീഖ്, യു.എല്‍.സി.സി.എസ് ജീവനക്കാര്‍, വിനോദസഞ്ചാര വകുപ്പ് ജീവനക്കാര്‍, നഗരസഭ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications