കയ്യൂര്‍ രക്തസാക്ഷികളുടെ കഥയറിയാന്‍ കര്‍ണ്ണാടകയിലെ നവപോരാളികള്‍

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോട്: പോരാട്ട ഭൂപടത്തില്‍ രക്തബിന്ദുവായി ജ്വലിച്ചു നില്‍ക്കുന്ന കയ്യൂര്‍ രക്തസാക്ഷികളുടെ കഥയറിയാന്‍ കന്നട നാടിന്റെ പുതുതലമുറയിലെ പോരാളികള്‍. കര്‍ണാടകയില്‍ നിന്നുള്ള അറുപതംഗ സംഘമാണ് കയ്യൂര്‍ ഗ്രാമത്തിലെത്തിയത്.

ക്ലീന്‍ ചിറ്റുമായി ശശീന്ദ്രന്‍ വരുന്നു, മംഗളം ചാനലിലെ സമരത്തിനു പിന്നിലെ രാഷ്ട്രീയം...

ബീഫ് നിരോധനത്തിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ സംഘപരിവാര്‍ ഭീഷണി നേരിടുന്ന പ്രശസ്ത കന്നട എഴുത്തുകാരി ചേതന തീര്‍ത്ഥ ഹള്ളിയും ഡി വൈ എഫ് ഐ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് മുനീര്‍ കാട്ടിപ്പള്ളയുമടങ്ങുന്ന സംഘമാണ് ചിരസ്മരണ വായിക്കാം കയ്യൂരിലേക്ക് പോകാം എന്ന പേരില്‍ കയ്യൂര്‍ യാത്ര സംഘടിപ്പിച്ചത്.

kayyur

അപ്പുവും ചിരുകണ്ഠനും കുഞ്ഞമ്പു നായരും അബൂബക്കറുമടങ്ങുന്ന കയ്യൂര്‍ നാടിന്റെ രക്തസാക്ഷികളുടെയും പോരാട്ടത്തിന്റെയും കഥ ഒരു സാഹിത്യ കൃതിയിലൂടെ പോരാട്ടത്തിന്റെ ഓരോ തുടിപ്പുകളും പകര്‍ത്തി ലോകത്തെയാകെ അറിയിച്ചത് കന്നട നോവലിസ്റ്റ് നിരഞ്ജനയാണ്.

പടപ്പാട്ടുകളും കവിതകളും പാടി മുദ്രാവാക്യങ്ങള്‍ വിളിച്ചും രക്തസാക്ഷികള്‍ക്ക് അഭിവാദ്യങ്ങള്‍ നേര്‍ന്നു കൊണ്ടുമായിരുന്നു കര്‍ണാടക സംഘം കയ്യൂരിന്റെ ചുവന്ന മണ്ണിലേക്ക് കടന്നുവന്നത്. ബാംഗ്ലൂര്‍, ഹാസന്‍ ,മംഗലാപുരം, മൈസൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള നവമാധ്യമ കൂട്ടായ്മയിലാണ് സംഘം രൂപപ്പെട്ടത്.

സംഘപരിവാര്‍ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കാതെ മംഗലാപുരത്ത് കാലുകുത്തുമെന്ന് പ്രഖ്യാപിച്ച പിണറായി വിജയന്റെ നിശ്ചയദാര്‍ഢ്യം കയ്യൂര്‍ പോരാളികളുടെ പിന്‍ഗാമിയാണെന്നതിന്റെ നിദര്‍ശനമായി സംഘം ചൂണ്ടിക്കാട്ടി. തേജസ്വിനിപ്പുഴയോരത്തെ രക്തസാക്ഷി മണ്ഡപം, രക്തസാക്ഷികളുടെ തറവാടുകളായ മഠത്തില്‍ തറവാട്, കോയിത്താറ്റില്‍ തറവാട്, കൂക്കോട്ടെ പള്ളിക്കല്‍ തറവാട് എന്നിവയും കയ്യൂര്‍ പോരാട്ട ചരിത്രത്തിന്റെ ഭാഗമായ കളിയാട്ടം കൂടിയ ആല്‍കീഴില്‍ ഭഗവതി ക്ഷേത്രം തുടങ്ങിയവയും സംഘം സന്ദര്‍ശിച്ചു.

ഓരോ കേന്ദ്രത്തിലും വെച്ച് ചിരസ്മരണ നോവലിന്റെ കന്നട പതിപ്പിലെ പ്രധാന ഭാഗങ്ങള്‍ അവര്‍ ആവേശത്തോടെ വായിച്ചു. വിദ്യാര്‍ഥികളും യുവാക്കളും ഡോക്ടര്‍മാരുമടക്കം സമൂഹത്തിന്റെ ഭിന്ന മേഖലകളിലുള്ളവരായിരന്നു സംഘം നിരഞ്ജനയുടെ വിവര്‍ത്തകന്‍ എന്നറിയപ്പെടുന്ന, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേണിംഗ് ബോര്‍ഡംഗം പയ്യന്നൂര്‍ കുഞ്ഞിരാമന്‍, മുന്‍ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ബാലകൃഷ്ണന്‍, സി പി എം ലോക്കല്‍ സെക്രട്ടറി ടി ദാമോദരന്‍, എം രാജീവന്‍, കെ പി കൃഷ്ണന്‍, ടി.വി സഹദേവന്‍ എന്നിവര്‍ സംഘവുമായി സംവദിച്ചു.

English summary
karanataka dyfi members visit kasargod to know about kayyoor martyrs

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്