ക്ലീന്‍ ചിറ്റുമായി ശശീന്ദ്രന്‍ വരുന്നു, മംഗളം ചാനലിലെ സമരത്തിനു പിന്നിലെ രാഷ്ട്രീയം...

  • Posted By: Desk
Subscribe to Oneindia Malayalam

കൊച്ചി: അശ്ലീല ഫോണ്‍ വിളിക്കേസില്‍ കുടുങ്ങിയ മുന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഒടുവില്‍ എല്ലാ ചീത്തപ്പേരും മായ്ച്ച് പഴയെ കസേരയിലേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലെന്ന് അഭ്യൂഹം. ശശീന്ദ്രന് നേരേ കാര്യമായ അഴിമതി ആരോപണങ്ങളൊന്നും ഭരണത്തിലിരിക്കുമ്പോള്‍ ഉയര്‍ന്നിരുന്നില്ല.

എന്നാല്‍ മംഗളം ടെലിവിഷന്‍ ചാനല്‍ തങ്ങളുടെ ലോഞ്ചിങിനായി ഇരയാക്കിയത് ശശീന്ദ്രനെയായിരുന്നു. മംഗളത്തിലെ തന്നെ ഒരു ജീവനക്കാരിയുമായി ശശീന്ദ്രന്റെ അശ്ലീല ഫോണ്‍ സംഭാഷണം ചാനല്‍ ലോഞ്ചിങ് ദിവസം പുറത്തുവിടുകയായിരുന്നു. ഈ ഓഡിയോ ക്ലിപ്പ് പുറത്തു വന്നതിനു പിന്നാലെ ശശീന്ദ്രന്‍ കൂടുതല്‍ നാണംകെടാന്‍ നില്‍ക്കാതെ രാജിവയ്ക്കുകയും ചെയ്തു.

ശശീന്ദ്രനു പകരം മന്ത്രിസ്ഥാനത്തെത്തിയ എന്‍സിപിയുടെ രണ്ടാമത്തെ എംഎല്‍എയായ തോമസ് ചാണ്ടി ഇപ്പോള്‍ രാജിയുടെ വക്കിലാണ്. അനധികൃത ഭൂമി കൈയേറ്റവും കായല്‍ കൈയേറ്റവുമെല്ലാം തോമസ് ചാണ്ടിയുടെ കസേരയുടെ കാല്‍ ഇളക്കിയിട്ടുണ്ട്. ചാണ്ടിക്കു രാജിവയ്‌ക്കേണ്ടി വന്നാല്‍ പിന്നെ എന്‍സിപിക്ക് ഉള്ള ഏക എംഎല്‍എ മുന്‍ മന്ത്രി ശശീന്ദ്രനാണ്. കുറ്റവിമുക്തനായാല്‍ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുമെന്ന് എന്‍പിസി തന്നെ നേരത്തേ പറഞ്ഞിട്ടുണ്ട്.

ശശീന്ദ്രന് തിരിച്ചുവരവ് എളുപ്പമായിരുന്നില്ല

ശശീന്ദ്രന് തിരിച്ചുവരവ് എളുപ്പമായിരുന്നില്ല

അശ്ലീല ഫോണ്‍വിളിക്കേസ് ഉണ്ടായിരുന്നതിനാല്‍ ശശീന്ദ്രന് തിരിച്ചുവരവ് എളുപ്പമല്ലായിരുന്നു. പക്ഷെ, അപ്രതീക്ഷിത സംഭവവികാസങ്ങളാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അശ്ലീല ഫോണ്‍വിളിക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ തയ്യാറാണെന്ന് പരാതിക്കാരിയായ യുവതി ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കേസ് കോടതിക്കു പുറത്തു വച്ച് തന്നെ ഒത്തുതീര്‍പ്പാക്കിയതായും അതിനാല്‍ കേസുമായി മുന്നോട്ട് പോവാന്‍ താല്‍പര്യമില്ലെന്നുമാണ് പരാതിക്കാരി കോടതിയെ അറിയിച്ചത്. പ്രത്യേക സാഹചര്യത്തിലാണ് താന്‍ അന്നു പരാതി നല്‍കിയതെന്നും ഇവര്‍ പറയുന്നു. ഇതോടെ ശശീന്ദ്രന്‍ തന്റെ പ്രതിച്ഛായയാണ് തിരിച്ചുപിടിച്ചത്. .

തോമസ് ചാണ്ടിയെ സിപിഎം കൈവിട്ടു

തോമസ് ചാണ്ടിയെ സിപിഎം കൈവിട്ടു

കൈയേറ്റ വിവാദത്തില്‍ സിപിഎം ഇതിനകം തോമസ് ചാണ്ടിയെ കൈവിട്ടുകഴിഞ്ഞു. ചാണ്ടി എപ്പോള്‍ രാജിവയ്ക്കുമെന്ന് മാത്രമാണ് ഇപ്പോള്‍ സിപിഎം കാത്തിരിക്കുന്നത്. ചാണ്ടി രാജിവച്ചയുടന്‍ ശശീന്ദ്രനെ മന്ത്രിപദത്തിലേക്ക് തിരിച്ചുവിളിക്കണമെങ്കില്‍ അദ്ദേഹം പഴയ എല്ലാ നൂലാമാലകളില്‍ നിന്നും മുക്തനാവണമെന്ന നിലപാടിലായിരുന്നു സിപിഎം. ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ ഇതിന്റെ തുടര്‍ച്ചയായി കാണേണ്ടിവരും.
മന്ത്രിപദവി രണ്ടര വര്‍ഷമെന്ന തരത്തില്‍ ശശീന്ദ്രനും തോമസ് ചാണ്ടിക്കും വിഭജിച്ചു നല്‍കണമെന്നതായിരുന്നു എന്‍സിപി നേരത്തേ സിപിഎമ്മിനു മുന്നില്‍ വച്ച ആവശ്യം. എന്നാല്‍ എന്‍സിപിയുടെ ഈ ആവശ്യം മുഖ്യമന്ത്രി മുഖവിലയ്‌ക്കെടുത്തിരുന്നില്ല.

ഒരു വര്‍ഷത്തിനുള്ളില്‍ കസേര തെറിച്ചു

ഒരു വര്‍ഷത്തിനുള്ളില്‍ കസേര തെറിച്ചു

2016 മെയ് 25നാണ് ശശീന്ദ്രന്‍ മന്ത്രിയായി ചുമതലയേറ്റത്. ഒരു വര്‍ഷത്തിനുള്ളില്‍ (മാര്‍ച്ച് 26, 2017) ശശീന്ദ്രന് സ്ഥാനമൊഴിയേണ്ടുവന്നു. ശശീന്ദ്രനെ കസേരയില്‍ നിന്നു പിടിച്ചിറക്കി മന്ത്രിസ്ഥാനത്ത് എത്താന്‍ മംഗളത്തെ കൂട്ടുപിടിച്ചു തോമസ് ചാണ്ടി കളിച്ച നാടകമാണേ്രത ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ചതെന്ന് അന്ന് ആരോപണമുണ്ടായിരുന്നു. ശശീന്ദ്രന്റെ മന്ത്രിക്കസേരയില്‍ പക്ഷെ തോമസ് ചാണ്ടിക്കും ഇരിപ്പ് ഉറയ്ക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ഇപ്പോള്‍ കൈയേറ്റവിവാദത്തില്‍ അകപ്പെട്ട ചാണ്ടിക്ക് ഇനി അധികനാള്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ സാധിക്കില്ലെന്നാണ് വിവരം. സ്വയം രാജിവച്ചില്ലെങ്കില്‍ പുറത്താക്കാന്‍ സിപിഎം തുനിഞ്ഞേക്കുമെന്നും അഭ്യൂഹമുണ്ട്.

English summary
Mangalam channel strike and Ak saseendran's comeback

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്