Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമതരെ പാഠം പഠിപ്പിക്കണം: തന്ത്രങ്ങള്‍ മെനഞ്ഞ് ഡികെ ശിവകുമാര്‍, ദളുമായി ധാരണ വേണമെന്ന്

ദില്ലി: കര്‍ണാടകയിലെ 17 എംഎല്‍എമാരുടെ അയോഗ്യതാ നടപടി സുപ്രീംകോടതി ശരിവെച്ചെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള വിലക്ക് റദ്ദാക്കിയത് കോണ്‍ഗ്രസിനും ബിജെപിക്കും തിരിച്ചടിയായി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാറിനെ വീഴ്ത്താന്‍ ബിജെപി പക്ഷത്തേക്ക് കൂറുമാറിയ എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കര്‍ രമേഷ് കുമാറിന്‍റെ നടപടിയാണ് കോടതി ശരിവെച്ചത്.

അയോഗ്യരാക്കപ്പെട്ട 17 എംഎല്‍എമാരില്‍ 12 പേര്‍ കോണ്‍ഗ്രുകാരും നിന്നും മൂന്ന് പേര്‍ ജനതാദള്‍ അംഗങ്ങളുമായിരുന്നു. ഒരാള്‍ കെപിജെപി അംഗവുമാണ്. തിരഞ്ഞെടുപ്പ് വിലക്ക് നീങ്ങിയതോടെ ഡിസംബര്‍ 5 ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിമതര്‍ ബിജെപി സ്ഥാനാര്‍ത്ഥികളാവും. അതേസമയം എന്ത് വിലകൊടുത്തും വിമതരെ നേരിടാന്‍ ആവനാഴിയിലെ അവസാന ആയുധവും പുറത്തെടുക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. വിശദാംശങ്ങള്‍ ഇങ്ങനെ..

ഡിസംബര്‍ 5 ന്

ഡിസംബര്‍ 5 ന്

യെഡിയൂരപ്പ സര്‍ക്കാറിന്‍റെ നിലനില്‍പ്പിനെ പ്രതിസന്ധിയിലാക്കുന്ന തിരഞ്ഞെടുപ്പാണ് ഡിസംബര്‍ 5 ന് നടക്കാന്‍ പോവുന്നത്. എറ്റവും കുറഞ്ഞത് 6 സീറ്റിലെങ്കിലും വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ അധികാരം നിലനിര്‍ത്തുന്നതില്‍ ബിജെപിക്ക് വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വരും.

അംഗബലം

അംഗബലം

അയോഗ്യത നടപടി ശരിവെച്ചതോടെ 224 അംഗ നിയമസഭയുടെ അംഗബലം 207 ആയി ചുരുങ്ങി. ഭൂരിപക്ഷത്തിന് വേണ്ടത് 104 വോട്ട് ആയതിനാല്‍ 105 പേരുടെ പിന്തുണയുള്ള ബിജെപിക്ക് നിലവില്‍ ഭീഷണിയില്ല. എന്നാല്‍ ഡിസംബര്‍ 5 ന് 15 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്‍റെ വിധി വരുന്നതോടെ സഭയുടെ അംഗബലം 222 ആവും.

17 പേര്‍

17 പേര്‍

17 എംഎല്‍എമാര്‍ അയോഗ്യരാക്കപ്പെട്ടെങ്കിലും രണ്ടുപേരുടെ തിരഞ്ഞെടുപ്പ് കേസ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാലായിരുന്നു ഇവരുടെ മണ്ഡ‍ലങ്ങളില്‍ നേരത്തെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരുന്നത്. 222 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷം തികയ്ക്കാന്‍ 112 അംഗങ്ങളുടെ പിന്തു​ണയാണ് വേണ്ടത്.

പ്രതീക്ഷ

പ്രതീക്ഷ

നിലവില്‍ 105 അഗംങ്ങള്‍ക്ക് പുറമെ ഒരു സ്വതന്ത്ര അംഗത്തിന്‍റെ പിന്തുണയും ബിജെപിക്കുണ്ട്. അപ്പോള്‍ 106, കേവല ഭൂരിപക്ഷം തികയ്ക്കാന്‍ 6 അംഗങ്ങളുടെ പിന്തുണ കൂടി വേണം. ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതോടെ ഈ അംഗബലം തികയ്ക്കാന്‍ കഴിയുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

വിമതര്‍ തന്നെ

വിമതര്‍ തന്നെ

വിമതര്‍ തന്നെയാകും ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളാവും. 17 പേരും നാളെ ബെംഗളൂരിവിലെ പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പാര്‍ട്ടി അംഗത്വം സ്വീകരിക്കുന്നതോടെ താമരചിഹ്നത്തില്‍ തന്നെയാവും ഇവര്‍ മത്സരിക്കുന്നത്.

തോല്‍പ്പിക്കണം

തോല്‍പ്പിക്കണം

വിമതര്‍ ബിജെപി സ്ഥാനാര്‍ത്ഥികളായി എത്തുന്നതോടെ അവരെ പരാജയപ്പെടുത്തുക എന്നത് കോണ്‍ഗ്രസിനേയും ജെഡിഎസിനേയും സംബന്ധിച്ച് അഭിമാന പ്രശ്നമാണ്. ദീര്‍ഘകാലം പാര്‍ട്ടിയെ നയിച്ച മുതിര്‍ന്ന നേതാക്കളെ നേരിടേണ്ടി വരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും വിജയമുറപ്പിക്കാന്‍ എന്ത് മാര്‍ഗ്ഗവും സ്വീകരിക്കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്

ദളുമായി സഖ്യം

ദളുമായി സഖ്യം

വിമതരെ പാഠം പഠിപ്പിക്കാന്‍ ഉപതിരഞ്ഞെടുപ്പില്‍ ദളുമായി കോണ്‍ഗ്രസ് കൈകോര്‍ക്കണമെന്നാണ് മുതിര്‍ന്ന നേതാവായ ഡികെ ശിവകുമാറിന്‍റെ നിലപാട്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 15 ല്‍ എഴ് മണ്ഡലങ്ങലും പഴയ മൈസൂര്‍ മേഖലയില്‍ ഉള്‍പ്പെടുന്നതാണ്. ദളിന് ശക്തമായ സാന്നിധ്യം ഉള്ള പ്രദേശമാണിത്.

ചര്‍ച്ച

ചര്‍ച്ച

മൈസുരു മേഖലയിലെങ്കിലും ഇരുപാര്‍ട്ടികളും കൈകോര്‍ത്താല്‍ ബിജെപിക്കെതിരെ വലിയ വിജയം കൊയ്യാമെന്നാണ് ശിവകുമാര്‍ വ്യക്തമാക്കുന്നത്. ഇക്കാര്യം ദള്‍ ദേശിയ അധ്യക്ഷന്‍ എച്ചഡി ദേവഗൗഡയുമായും നിയമസഭാ കക്ഷി നേതാവ് കുമാരസ്വാമിയുമായും അദ്ദേഹം ചര്‍ച്ച ചെയ്യുകയും ചെയ്തു.

4 സീറ്റുകള്‍ ദളിന്

4 സീറ്റുകള്‍ ദളിന്

ഉപതിരഞ്ഞെടുപ്പില്‍ ദളുമായി സഹകരിക്കുന്ന കാര്യം എഐസിസി നേതൃത്വത്തെ ധരിപ്പിച്ചതായും സൂചനയുണ്ട്. 4 സീറ്റുകള്‍ ദളിന് വിട്ടുനല്‍കി ശേഷിക്കുന്ന സീറ്റുകളില്‍ പിന്തുണ തേടുകയെന്ന നിര്‍ദ്ദേശമാണ് ശിവകുമാര്‍ മുന്നോട്ടു വെക്കുന്നത്.

കുറുമാറുന്നത് തടയാന്‍

കുറുമാറുന്നത് തടയാന്‍

ദളുമായി ഇടഞ്ഞ് നില്‍ക്കുന്ന വിമതര്‍ ബിജെപിയിലേക്ക് കുറുമാറുന്നത് തടയാനും ഈ സഖ്യം കൊണ്ട് സാധിക്കും. എന്നാല്‍ ശിവകുമാറിന്‍റെ ഈ നിര്‍ദ്ദേശത്തെ ശക്തിയുക്തം എതിര്‍ക്കുകയായാണ് മുന്‍ മുഖ്യമന്ത്രിയായ സിദ്ധരാമയ്യ. ദളുമായി സഖ്യം വേണ്ടെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്.

തര്‍ക്കം

തര്‍ക്കം

കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ യോഗത്തില്‍ ഇക്കാര്യത്തില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതായും സൂചനയുണ്ട്. ദളുമായി വീണ്ടും സഖ്യം സ്ഥാപിക്കുന്നത് പാര്‍ട്ടിയുടെ ഭാവിക്ക് തന്നെ വലിയ തിരിച്ചടിയാകുമെന്നാണ് സിദ്ധരാമയ്യയും പിസിസി പ്രസിഡന്‍റ് ദിനേഷ് ഗുണ്ടുറാവുവിന്‍റെയും നിലപാട്.

മുതലെടുക്കാന്‍ ശ്രമം

മുതലെടുക്കാന്‍ ശ്രമം

അതേസമയം, വിമതര്‍ സ്ഥാനാര്‍ത്ഥികളാവുന്നതോടെ ബിജെപിയില്‍ ഉണ്ടായേക്കാവുന്ന അസ്വാരസ്യങ്ങല്‍ മുതലെടുക്കാനും കോണ്‍ഗ്രസ് ശ്രമം തുടങ്ങിയിട്ടുണ്ട്. എട്ട് മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖാപിച്ചത്. ബാക്കി മണ്ഡലങ്ങില്‍ ബിജെപിയിലെ വിമതരുടെ നീക്കങ്ങള്‍ കൂടി പരിഗണിച്ചാവും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാവുക.

12 ല്‍ വിജയം ഉറപ്പ്

12 ല്‍ വിജയം ഉറപ്പ്

സുപ്രീം കോടതി വിധി വിമതര്‍ക്ക് അനുകൂലമായാലും പ്രതികൂലമായാലും ഡിസംബര്‍ 5 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 15 മണ്ഡലങ്ങളില്‍ 12 എണ്ണത്തിലും കോണ്‍ഗ്രസ് വിജയിക്കുമെന്നായിരുന്നു മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്. ഒരു പക്ഷെ, കോണ്‍ഗ്രസ് മുഴുവന്‍ സീറ്റിലും വിജയിച്ചാലും അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+