ശ്രീനന്ദനയ്ക്ക് ജീവിക്കാന്‍ മജ്ജ മാറ്റിവെയ്ക്കണം; പണം കണ്ടെത്താന്‍ കരാട്ടെ പ്രദര്‍ശനം

  • Posted By: NP Shakeer
Subscribe to Oneindia Malayalam

പേരാമ്പ്ര: നാലു വയസുകാരി ശ്രീനന്ദനയുടെ ജീവന്‍ രക്ഷിക്കാന്‍ കരാട്ടെ പ്രദര്‍ശനം. ശ്രീനന്ദനയുടെ ചികിത്സയ്ക്കു പണം കണ്ടെത്തുന്നതിനാണ് ട്രഡിഷനല്‍ ഇന്റര്‍നാഷനല്‍ കരാട്ടെ സ്‌കൂളിന്റെ നേതൃത്വത്തില്‍ കരിയാത്തുംപാറയില്‍ കരാട്ടെ പ്രദര്‍ശനം സംഘടിപ്പിച്ചത്. ടിഎസ് രാജേന്ദ്രന്‍, കെപി വിനോദ് കുമാര്‍, ടികെ അജിത്ത്, ഇപി ബാബു, സുബി, ബിനു ദാമോദരന്‍, ഉണ്ണി, വിഷ്ണു, തൗഫീക്ക് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

karate

പ്ലാസ്റ്റിക് അനീമിയ എന്ന രോഗമാണ് പുത്തൂര്‍ കോളനിയില്‍ താമസിക്കുന്ന കിഴക്കയില്‍ മീത്തല്‍ ശശിയുടെ മകള്‍ ശ്രീനന്ദനയ്ക്ക് ബാധിച്ചത്. മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയാല്‍ മാത്രമേ രോഗം ഭേദമാവുകയുള്ളൂ. ഇതിന് 40 ലക്ഷമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എട്ടുസെന്റ് സ്ഥലത്ത് പണിതീരാത്ത വീട്ടില്‍ കഴിയുന്ന ശ്രീനന്ദനയുടെ കുടുംബം നിത്യച്ചെലവിനു പോലും പ്രയാസപ്പെടുകയാണ്. ഒരാഴചത്തെ മരുന്നിന് മാത്രം 1000 രൂപയിലധികം ചെലവുവരം. നാട്ടുകാര്‍ സഹായ കമ്മിറ്റി രൂപീകരിച്ചു. കൂരാച്ചുണ്ട് ഫെഡറല്‍ ബാങ്ക് ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. 10760100 187084. IFSC: FDRL0001076.

ദിലീപിന് നിര്‍ണായക ദിനം; സുപ്രധാന തെളിവ് കൈയ്യില്‍ കിട്ടുമോ? എല്ലാ പ്രതികളും കോടതിയില്‍

English summary
Karate exhibition held for raising fund for four year old girls treatment

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്