കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദനി നുണ പറയുന്നുവെന്ന് കര്‍ണാടകം

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്കെതിരെ വീണ്ടും കര്‍ണാടക സര്‍ക്കാര്‍. ജാമ്യം ലഭിക്കാന്‍ വേണ്ടി മദനി നുണപറയുന്നു എന്നാണ് സര്‍ക്കാരിന്റെ ആരോപണം.

ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ പെട്ട് ബാംഗ്ലൂരിലെ ജയിലില്‍ കഴിയുന്ന മദനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് കര്‍ണാടക സര്‍ക്കാര്‍ പറയുന്നത്. ജാമ്യം കിട്ടാന്‍ വേണ്ടി കള്ളം പറയുന്നതാണിതെന്നും കര്‍ണാടകം പറയുന്നു.

Madani

മദനിയുടെ ജാമ്യപേക്ഷ ജൂണ്‍ 7 ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്. അതിനിടെയാണ് കര്‍ണാക സര്‍ക്കാരിന്റെ സത്യവാങ്മൂലം. ഇത് ജാമ്യാപേക്ഷയെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് സൂചനകള്‍.

അബ്ദുള്‍ നാസര്‍ മദനിക്ക് വിദഗ്ധ ചികിത്സ നല്‍കണമെന്ന് സുപ്രീം കോടതി നേരത്തേ നിര്‍ദ്ദേശിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം നടപ്പാക്കപ്പെട്ടില്ലെന്നാണ് മദനിയുടെ ആരോപണം. ഈ ആരോപണത്തേയും കര്‍ണാടക സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ഖണ്ഡിക്കുന്നുണ്ട്. നാല് ലക്ഷം രൂപ ഇതിനകം മദനിയുടെ ചികിത്സക്കായി ചെലവഴിച്ചിട്ടുണ്ടെന്നാണ് അവരുടെ വാദം.

മദനിയുടെ ആരോഗ്യസ്ഥിതിക്ക് തകരാറൊന്നുമില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ നേരത്തേയും പറഞ്ഞിട്ടുണ്ട്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴായിരുന്നു ഇത്. ഭരണം മാറി കോണ്‍ഗ്രസ് വന്നപ്പോഴും മദനിക്ക് നേരെയുള്ള നിലപാടുകളില്‍ മാറ്റമൊന്നും വന്നിട്ടില്ല.

English summary
Karanata alleges Madani lying to bet bail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X