കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടക കോണ്‍ഗ്രസിന്റെ കൂടെപ്പോരുമോ: വന്‍ ആത്മവിശ്വാസത്തില്‍ നേതാക്കള്‍, ബിജെപിക്ക് ആശങ്ക

ബിജെപിയുടെ ദക്ഷിണേന്ത്യന്‍ മോഹങ്ങള്‍ക്ക് ശക്തിപകർന്ന സംസ്ഥാനമാണ് കർണാടക. ഏതെങ്കിലും സാഹചര്യത്തില്‍ സംസ്ഥാനം നഷ്ടപ്പെടുന്നത് അവർക്ക് കനത്ത തിരിച്ചടിയാവും

Google Oneindia Malayalam News
bjp-

ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കം സജീവമാക്കി കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ലെങ്കിലും സ്ഥാനാർത്ഥികളെയടക്കം കണ്ടെത്തി ഓരോ മണ്ഡലവും കേന്ദ്രീകരിച്ചുകൊണ്ടുളള പ്രവർത്തനമാണ് പാർട്ടി നടത്തി വരുന്നത്. മുഖ്യമന്ത്രി കസേരയ്ക്കായി കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാർ, പ്രതിപക്ഷ നേതാവ് സിദ്ധരമാമയ്യ എന്നിവർ പരിശ്രമത്തിലാണെങ്കിലും യാതൊരു വിധത്തിലുള്ള വിഭാഗീയ പ്രവർത്തനങ്ങളും പാടില്ലെന്ന കടുത്ത മുന്നറിയിപ്പ് നേതൃത്വം നല്‍കി കഴിഞ്ഞു.

കർണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്

കർണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്

കർണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് സിദ്ധരാമയ്യ അവകാശപ്പെടുന്നത്. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ബിജെപിയുടെ കേന്ദ്ര നേതാക്കളും മന്ത്രിമാരും സംസ്ഥാനത്ത് ഇടയ്ക്കിടെ സന്ദർശനം നടത്തുന്നുണ്ട്. അമിത് ഷായും കൂട്ടരും നൂറാം തവണ സംസ്ഥാനം സന്ദർശിച്ചാലും തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 100 ശതമാനം വിജയിക്കുമെന്നും സിദ്ധരാമയ്യ വ്യാഴാഴ്ച ബെംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു.

ദിലീപിനെതിരായ ഏറ്റവും വലിയ തെളിവ് അതാണ്: ദൃശ്യങ്ങള്‍ നേരത്തെ ലഭിച്ചിരിക്കാമെന്ന് ബൈജു കൊട്ടാരക്കരദിലീപിനെതിരായ ഏറ്റവും വലിയ തെളിവ് അതാണ്: ദൃശ്യങ്ങള്‍ നേരത്തെ ലഭിച്ചിരിക്കാമെന്ന് ബൈജു കൊട്ടാരക്കര

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനുവരി 27, 28 തീയതികളിൽ രണ്ട് ദിവസങ്ങളിലായി ഹുബ്ബാലിയിലും ബെലഗാവിയിലും സന്ദർശനം നടത്താനിരിക്കെയാണ് സിദ്ധരാമയ്യയുടെ അവകാശ വാദം. കർണാടകയിൽ വീണ്ടും അധികാരത്തിലെത്താൻ ലക്ഷ്യമിട്ട് ബി ജെ പിയും സംസ്ഥാനത്തുടനീളമുള്ള ബൂത്ത് കമ്മിറ്റികളെ ശക്തിപ്പെടുത്തുകയും പുനഃസംഘടിപ്പിക്കുകയും ചെയ്തുകൊണ്ട് തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ഉണ്ണി മുകുന്ദന്‍ വക വ്ലോഗർക്ക് പച്ചത്തെറി: വീട്ടുകാരെ പറഞ്ഞെന്ന് നടന്‍, പിന്മാറില്ലെന്ന് മറുപടിഉണ്ണി മുകുന്ദന്‍ വക വ്ലോഗർക്ക് പച്ചത്തെറി: വീട്ടുകാരെ പറഞ്ഞെന്ന് നടന്‍, പിന്മാറില്ലെന്ന് മറുപടി

ദക്ഷിണേന്ത്യയിലേക്കുള്ള പാർട്ടിയുടെ കവാടം

ദക്ഷിണേന്ത്യയിലേക്കുള്ള പാർട്ടിയുടെ കവാടം

ദക്ഷിണേന്ത്യയിലേക്കുള്ള പാർട്ടിയുടെ കവാടമായാണ് കർണാടകയെ ബി ജെ പി കണക്കാക്കുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഭരണം നഷ്ടപ്പെടുന്നത് ലോക്സഭ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് കൂടുതല്‍ സീറ്റ് നേടാനുള്ള പാർട്ടിയുടെ മോഹങ്ങള്‍ക്കുള്‍പ്പടെ തിരിച്ചടിയാവും. സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഭരണവിരുദ്ധ വികാരാണ് ബി ജെ പിയെ അലട്ടുന്ന പ്രധാന കാര്യം.

Vastu Tips: യാത്രയുടെ ലക്ഷ്യം സഫലീകരിക്കണോ: എങ്കില്‍ വാസ്തു പറയുന്ന ഇക്കാര്യങ്ങള്‍ മറക്കരുത്

തിരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി

തിരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി

തിരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി ജനുവരി 2 മുതൽ ജനുവരി 12 വരെ ഒരു 'ബൂത്ത് വിജയ് റാലി' സംഘടിപ്പിച്ച ബി ജെ പി ഈ സമയത്ത് ഓരോ ബൂത്തിലും കുറഞ്ഞത് 25 വീടുകളിൽ പാർട്ടി പതാകകൾ ഉയർത്തിയെന്നാണ് പ്രമുഖ നേതാവിനെ ഉദ്ധരിച്ച ദ മിന്റ് റിപ്പോർട്ട് ചെയ്യുന്നത്. ബൂത്ത് വിജയ് റാലിക്ക് പുറമെ ജൻ സ്പന്ദൻ യാത്രയും ബി ജെ പി നടത്തുന്നുണ്ട്. ബി ജെ പി.യുടെ സംസ്ഥാന തലവനാണ് യാത്ര നയിക്കുന്നത് കൂടാതെ പാർട്ടിയുടെ സംസ്ഥാന ചുമതലയുള്ളയാളും പങ്കെടുക്കും.

 കർണാടക തിരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രം

കർണാടക തിരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രം


കർണാടക തിരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രം ബാക്കി നിൽക്കെ, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും ലക്ഷ്യമിട്ട് സംസ്ഥാനത്ത് വിജയിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടക്കുന്നുണ്ടെന്ന് ബിജെപി വൃത്തങ്ങൾ അറിയിക്കുന്നു. "മാർച്ചിൽ എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പ് വിജ്ഞാപനം നടത്താം, ഇപ്പോൾ മന്ത്രിസഭാ പുനഃസംഘടനയിലേക്ക് പോകുന്നതിൽ അർത്ഥമില്ല. എന്നിരുന്നാലും, മുഖ്യമന്ത്രി ഒരു പേര് (മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന്) കേന്ദ്ര നേതൃത്വത്തോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അന്തിമ തീരുമാനം ഉടന്‍ തന്നെയുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു," നേതാവ് കൂട്ടിച്ചേർത്തു

English summary
Karnataka assembly election 2023: Siddaramaiah says Congress victory in the state is certain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X