Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടകയില്‍ കോണ്‍ഗ്രസ് 150 സീറ്റിലേക്ക് കുതിച്ചുയരും: ബിജെപിക്ക് 40 സീറ്റ് മാത്രം: രാഹുല്‍ ഗാന്ധി

കർണാടക നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് വലിയ തോതിലുള്ള പ്രചരണമാണ് കോണ്‍ഗ്രസ് നടത്തി വരുന്നത്. മുന്‍ എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കോലാറിന് പിന്നാലെ ഇന്നലെ ബീജാപ്പൂരിലും റോഡ് ഷോയും പൊതു പരിപാടിയും സംഘടിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് കർണ്ണാടകയിലെ ബിജെപി സർക്കാരെന്ന് വിജയപുരയിൽ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു. ഓരോ ജോലിക്കും 40 ശതമാനം കമ്മീഷനാണ് അവർ വാങ്ങുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാനത്തെ ബിജെപി സർക്കാർ സർക്കാർ കരാറുകൾക്കായി തങ്ങളിൽ നിന്ന് 40 ശതമാനം കമ്മീഷൻ ആവശ്യപ്പെട്ടെന്ന കരാറുകാരുടെ പരാതിയെ പരാമർശിക്കുകയായിരുന്നു അദ്ദേഹം. "മുൻ സർക്കാരിലെ എം എൽ എമാരെ മോഷ്ടിക്കാൻ" ബി ജെ പി ഇതേ പണം ഉപയോഗിച്ചതായും അദ്ദേഹം ആരോപിച്ചു. കർണാടകയിൽ ബിജെപി എംഎൽഎമാരെ വാങ്ങിയതെങ്ങനെയെന്ന് പ്രധാനമന്ത്രി മോദി ജനങ്ങളോട് പറയണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

rahul

കർണാടകയ്ക്ക് പുറമെ മധ്യപ്രദേശ്, ഗോവ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബി ജെ പി എം എൽ എമാരെ വിലയ്ക്കുവാങ്ങിയെന്നും അദ്ദേഹം ആരോപിച്ചു. അവർ പിരിച്ചെടുക്കുന്ന 40 ശതമാനം കമ്മീഷൻ എല്ലായിടത്തും എം എൽ എമാരെ വാങ്ങാൻ ഉപയോഗിക്കുകയാണ്. മെയ് 10ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കർണ്ണാടകയിലെ ആകെയുള്ള 224 സീറ്റിൽ 150 സീറ്റും തങ്ങൾ പാർട്ടി നേടുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അവകാശപ്പെട്ടു.

എന്നാല്‍ 40 ശതമാനം ബിജെപി സർക്കാരിന് 40 സീറ്റുകൾ മാത്രമേ ലഭിക്കൂ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി നേതാക്കളും ബസവണ്ണയെക്കുറിച്ച് സംസാരിച്ചെങ്കിലും അദ്ദേഹത്തിന്റെ ഉപദേശങ്ങൾ പാലിച്ചില്ലെന്നും റോഡ് ഷോയെ അഭിസംബോധന ചെയ്ത് രാഹുൽ ഗാന്ധി പറഞ്ഞു. ബാഗൽകോട്ട് ജില്ലയിലെ കൂടലസംഗമയിൽ ബസവേശ്വരജയന്തി ആഘോഷങ്ങളിലും രാഹുൽ ഗാന്ധി പങ്കെടുത്തു.

ലിംഗായത്ത് സമുദായസ്ഥാപകനായ ബസവേശ്വരൻ സമാധിയടഞ്ഞു എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് കൂടലസംഗമ. സത്യത്തിന് വേണ്ടി നിലകൊണ്ടയാളാണ് ബസവേശ്വരനെന്ന് രാഹുൽ പറഞ്ഞു. ലിംഗായത്ത് വോട്ടുകള്‍ ലക്ഷ്യമിട്ട് ഇത്തവണ സംസ്ഥാനത്ത് കോണ്‍ഗ്രസ് വലിയ രീതിയിലുള്ള പ്രവർത്തനങ്ങള്‍ നടത്തി വരുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് രാഹുലിന്റെ പരാമർശം.

"ജനാധിപത്യം എന്ന ആശയം പഠിപ്പിച്ചത് ബസവണ്ണയാണെന്ന് നാം ഓർക്കണം. നമ്മുടെ ഭരണഘടനയിലും പാർലമെന്റിലും ജനാധിപത്യത്തിലും ബസവണ്ണയുടെ ചിന്തകളാണുള്ളത്- പന്ത്രണ്ടാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവായ ബസവണ്ണയുടെ ജന്മദിനത്തിൽ കർണാടകയിലെ ഭരണകക്ഷിയായ ബിജെപിയെ ലക്ഷ്യമിട്ട് ലിംഗായത്ത് തത്ത്വചിന്തകനെ ഓർമ്മിപ്പിച്ചുകൊണ്ട് രാഹുല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+