Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടക സർക്കാർ അഴിമതിയിൽ മറ്റു ബിജെപി സർക്കാരുകളെക്കാൾ മുൻപന്തിയിൽ: പത്മജ വേണുഗോപാല്‍

തിരുവനന്തപുരം: കർണാടക ഭരിക്കുന്ന ബി ജെ പി സർക്കാർ അഴിമതിയിൽ മറ്റു ബി ജെ പി സംസ്ഥാന സർക്കാരുകളെക്കാൾ മുൻപന്തിയിൽ ആണെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. കരാറുകാരന്റെ ആത്മഹത്യയെ തുടർന്ന് മന്ത്രി ഈശ്വരപ്പ രാജി വെച്ച പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അവർ. സന്തോഷ്‌ പാട്ടീൽ എന്ന കരാറുകാരന്റെ ആത്മഹത്യ വെളിവാക്കുന്നത് സർക്കാർ തലത്തിൽ നടക്കുന്ന കൊടിയ അഴിമതിയുടെ നേർ രേഖയാണെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിക്കുന്നു.

മാത്രവുമല്ല. കേരളത്തിൽ കഴിഞ്ഞ നിയ സഭ തെരഞ്ഞെടുപ്പിൽ കൊടകരയിൽ നിന്നും പിടിച്ച ബി ജെ പിയുടെ കുഴൽപണം എത്തിയത് കർണാടകയിൽ നിന്നാണെന്നും പത്മജ വേണുഗോപാല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടുന്നു. അവരുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

padmaja-venugopal-

കർണാടക ഭരിക്കുന്ന ബിജെപി സർക്കാർ അഴിമതിയിൽ മറ്റു ബി ജെ പി സംസ്ഥാന സർക്കാരുകളെക്കാൾ മുൻപന്തിയിൽ ആണ്. സന്തോഷ്‌ പാട്ടീൽ എന്ന കരാറുകാരന്റെ ആത്മഹത്യ വെളിവാക്കുന്നത് സർക്കാർ തലത്തിൽ നടക്കുന്ന കൊടിയ അഴിമതിയുടെ നേർ രേഖയാണ്. സർക്കാർ വർക്കുകളുടെ 40% കമ്മീഷൻ നൽകിയാലേ ബില്ല് മാറി നൽകൂ എന്നാണ് കർണാടക ബി ജെ പിയുടെ നിയമം. ബസവരാജ് ബൊമ്മ സർക്കാർ ഒന്നടങ്കം ഇന്ന് അഴിമതിയിൽ കുളിച്ചു നിൽക്കുന്നു.

സർക്കാറിനെതിരെ കോൺഗ്രസ് നടത്തുന്ന പ്രതിഷേധ കൊടുങ്കാറ്റിൽ സർക്കാർ ആടി ഉലഞ്ഞു തകരും എന്നായപ്പോൾ കെഎസ് ഈശ്വരപ്പ എന്ന മന്ത്രിയെ മാത്രം രാജി വെപ്പിച്ച് മുഖം രക്ഷിക്കൽ ആണ് ഇപ്പോൾ നടന്നിരിക്കുന്നത്. കേരളത്തിൽ കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പിൽ കൊടകരയിൽ നിന്നും പിടിച്ച ബി ജെ പിയ യുടെ കുഴൽപണം എത്തിയത് കർണാടകയിൽ നിന്നാണ്. ഞാൻ മത്സരിച്ച തൃശൂർ ഉൾപ്പടെ മണ്ഡലങ്ങളിൽ കോടിക്കണക്കിനു കുഴൽ പണം ആണ് ബി ജെ പിഒഴുക്കിയത്.. കർണാടക സർക്കാർ കേരളത്തിലെ ബി ജെ പി യുടെ അഴിമതി പണ വിതരണ കേന്ദ്രം ആണ്-പത്മജ വേണുഗോപാല്‍ കുറിപ്പ് അവസാനിപ്പിക്കുന്നു.

Recommended Video

cmsvideo
    ആരാണ് മസ്‌കുമായി ട്വിറ്റര്‍ പോര് നടത്തുന്ന ബിന്‍ തലാല്‍? | Oneindia Malayalam

    അതേസമം, സന്തോഷ് പാട്ടീല്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഈശ്വരപ്പയുടെ പേരില്‍ പോലീസ് കേസെടുത്തിരുന്നു. ആത്മഹത്യാപ്രേരണയ്ക്ക് ഒന്നാം പ്രതിയാക്കിയാണ് മുന്‍ ഉപമുഖ്യമന്ത്രി കൂടിയായ ഈശ്വരപ്പയ്ക്ക് എതിരെ കേസെടുത്തിരിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+