കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഡിഎസ് മനസ്സ് വെച്ചാല്‍ കോണ്‍ഗ്രസിന് ഒരു എംപി കൂടി; അല്ലെങ്കില്‍ ബിജെപിക്കൊപ്പം

Google Oneindia Malayalam News

ബെംഗളൂരു: ജൂണ്‍ 30 നടക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പില്‍ ജെ ഡി എസ് പിന്തുണ ഉറ്റുനോക്കി കർണാടകയിലെ ബി ജെ പിയും കോണ്‍ഗ്രസും. സംസ്ഥാനത്ത് ആകെ 4 സീറ്റിലേക്കാണ് രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. ഇതില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് രണ്ടും കോണ്‍ഗ്രസിന് ഒരു സീറ്റിലും വിജയിക്കാന്‍ സാധിക്കും. ശേഷിക്കുന്ന ഒരു സീറ്റില്‍ വിജയിക്കാന്‍ ഏതൊരു കക്ഷിക്കും മറ്റേതെങ്കിലും കക്ഷികളുടെ പിന്തുണ ആവശ്യമാണ്. ഇതോടെയാണ് ജെ ഡി എസിനെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാനുള്ള ശ്രമം ബി ജെ പിയും കോണ്‍ഗ്രസും സജീവമാക്കിയത്.

'ആ നീക്കമുണ്ടായാല്‍ ദിലീപ് ഏതായാലും മിണ്ടാതിരിക്കാന്‍ പോവുന്നില്ല: സർക്കാറിനും തലവേദന''ആ നീക്കമുണ്ടായാല്‍ ദിലീപ് ഏതായാലും മിണ്ടാതിരിക്കാന്‍ പോവുന്നില്ല: സർക്കാറിനും തലവേദന'

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, ബിജെപി രാജ്യസഭാംഗം കെസി രാമമൂർത്തി, കോൺഗ്രസിലെ മുൻ കേന്ദ്രമന്ത്രി ജയറാം രമേഷ് എന്നിവരുടെ കാലാവധി ജൂൺ 4ന് അവസാനിക്കുന്നതോടെയാണ് സംസ്ഥാനത്ത് രാജ്യസഭ തിരഞ്ഞടെുപ്പിന് കളമൊരുങ്ങിയത്. മുൻ കേന്ദ്രമന്ത്രി ഓസ്കാർ ഫെർണാണ്ടസിന്റെ മരണത്തോടെ നാലാമത്തെ സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്.

fd

ശനിയാഴ്ച ബെംഗളൂരുവില്‍ ചേർന്ന ബി ജെ പി കോർ കമ്മിറ്റി 4-5 പേരുടെ പട്ടിക പാർട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് അയക്കാൻ തീരുമാനിച്ചിട്ടുണ്ട്. നാലിൽ മൂന്നിടത്തും വിജയിക്കാൻ ജെഡി(എസ്) പിന്തുണയുള്ള സ്ഥാനാർത്ഥിയെ രംഗത്തിറക്കാനാണ് ബി ജെ പി ആലോചിക്കുന്നത്. നിർമല സീതാരാമൻ, ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് നിർമൽ കുമാർ സുരാന, രാമമൂർത്തി, ലെഹർ സിംഗ് സിറോയ എന്നിവരുടെ പേരുകളാണ് കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന ഘടകം അയച്ച പട്ടികയിലുള്ളത്. ജെ ഡി എസ് പിന്തുണ ലഭിക്കുമെന്നറപ്പിച്ചാല്‍ മാത്രമേ മൂന്നാമത്തെ സ്ഥാനാർത്ഥി പത്രിക സമർപ്പിക്കുകയുള്ളു.

ഇതിനുമപ്പുറം ഒരു അഴകുണ്ടോ? ഇല്ലെന്ന് തീർച്ചപ്പെടുത്തി ആരാധകർ; വൈറലായി ഭാവനയുടെ സ്റ്റാറ്റസ്

ലഹർ സിങ്ങിനെയോ ലഹറി മ്യൂസിക്കിന്റെ സംവിധായകൻ ലഹറി വേലുവിനെയോ ശുപാർശ ചെയ്യാനാണ് ബി ജെ പി ആലോചിക്കുന്നത്. മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുമായുള്ള ധാരണയെ തുടർന്ന് കോൺഗ്രസിൽ നിന്ന് കൂറുമാറി 2019ൽ ബിജെപിയുടെ മൂന്നാം നോമിനിയായി എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട രാമമൂർത്തിയെ വീണ്ടും മത്സരിപ്പിക്കാൻ സാധ്യതയുണ്ടെന്നും പാർട്ടി ഭാരവാഹികൾ പറഞ്ഞു.

കോൺഗ്രസിൽ മുൻ കേന്ദ്രമന്ത്രി ജയറാം രമേശിനാണ് മുൻതൂക്കം. രണ്ടാമത്തെ സീറ്റില്‍ വിജയിക്കണമെങ്കില്‍ കോണ്‍ഗ്രസിനും ജെഡിഎസ് പിന്തുണ ആവശ്യമാണ്. 224 അംഗ നിയമസഭയിൽ ഭരണകക്ഷിയായ ബിജെപിക്ക് 120 സീറ്റുകളും കോൺഗ്രസിനും ജെഡിഎസിനും യഥാക്രമം 69, 32 സീറ്റുകളാണുള്ളത്. രണ്ട് അംഗങ്ങൾ സ്വതന്ത്രരും ഒരാൾ ബിഎസ്പിയുമാണ്. ഒരു രാജ്യസഭാംഗത്തെ തിരഞ്ഞെടുക്കാൻ 45 വോട്ടുകളാണ് ആവശ്യമുള്ളത്.

മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ മകൻ ബി വൈ വിജയേന്ദ്രയെ നിയമസഭാ കൗൺസിലിലേക്ക് മാറ്റാനും ബി ജെ പികോർ കമ്മിറ്റി യോഗത്തിൽ തീരുമാനമായി. ഏഴ് എംഎൽസി സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ 3 നും മറ്റ് നാല് സീറ്റുകളിലേക്കും ജൂൺ 13 നും തിരഞ്ഞെടുപ്പ് നടക്കും.

Recommended Video

cmsvideo
തൃക്കാക്കരയില്‍ ട്വന്റി ട്വന്റിയും ആംആദ്മിയും ബദലാകുമെന്ന് സാബു എം.ജേക്കബ് | Oneindia Malayalam

English summary
Karnataka Rajya Sabha polls: JDs support crucial for BJP and Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X