• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുഖം മാറ്റാന്‍ കെഎസ്ആര്‍ടിസി; യാത്രക്കാര്‍ക്കായി ഇനി സ്ലീപ്പര്‍ ക്ലാസ്, 100 പുതിയ ബസുകള്‍ വാങ്ങുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ മാറ്റത്തിനൊരുങ്ങി കെഎസ്ആര്‍ടിസി. സംസ്ഥാനത്ത് സര്‍വീസിനായി 100 ബസുകള്‍ വാങ്ങാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അനുവദിച്ച 50 കോടിയില്‍ നിന്ന് 44.64 കോടി രൂപ ചെലവഴിച്ചാണ് പുതിയ ബസുകള്‍ കെഎസ്ആര്‍ടിസി സ്വന്തമാക്കുന്നത്.

കേരള പിറവി ദിനമായ നവംബര്‍ ഒന്നിന് ആദ്യ ഘട്ടത്തിലുള്ള ബസുകള്‍ പുറത്തിറക്കുന്നതിനാണ് കെഎസ്ആര്‍ടിസിയുടെ ശ്രമം. അതേസമയം, കെഎസ്ആര്‍ടിസി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഇതില്‍ നിന്നും കരകയറാന്‍ അധികമുള്ള ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്ന് എംഡി ബിജു പ്രഭാകര്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ വാങ്ങുന്നത്.

2022 ഫെബ്രുവരി മാസത്തോടെ മുഴുവന്‍ ബസുകളും പുറത്തിറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നത്. സ്ലീപ്പര്‍, സെമി സ്ലീപ്പര്‍, എയര്‍ സസ്‌പെന്‍ഷന്‍ നോണ്‍ എ സി തുടങ്ങിയവയിലെ ആധുനിക ബിഎസ് സിക്‌സ് ബസുകളാണ് കെഎസ്ആര്‍ടിസിയില്‍ എത്തുന്നത്. ഇതോടെ ദീര്‍ഘ ദൂരയാത്രക്കാരെ കൂടുതലായി കെഎസ്ആര്‍ടിസിയിലേക്ക് ആകര്‍ഷിക്കാനുമാകുമെന്നാണ് പ്രതീക്ഷ.

8 സ്ലീപ്പര്‍, 20 സെമി സ്ലീപ്പര്‍, 72 എയര്‍ സസ്‌പെന്‍ഷന്‍ നോണ്‍ എ.സി ബസുകളാണ് കെഎസ്ആര്‍ടിസി വാങ്ങുന്നത്. തമിഴ്‌നാടിന് 140 , കര്‍ണ്ണാടകയ്ക്ക് 82 ബസുകളുമാണ് സ്ലീപ്പര്‍ വിഭാഗത്തില്‍ ഉള്ളത്. കേരളത്തിന് സ്ലീപ്പര്‍ ബസുകള്‍ ഇല്ലായിരുന്ന പോരായ്മയാണ് പുതിയ ബസുകള്‍ വരുന്നതോടെ ഇല്ലാതാകുന്നത്.

വോള്‍വോ കമ്പിനിയില്‍ നിന്നാണ് സ്ലീപ്പര്‍ ബസുകള്‍ വാങ്ങുന്നത്. നാല് തവണ വിളിച്ച ടെന്ററില്‍ ബസ്സൊന്നിന് 1.385 കോടി രൂപ എന്ന നിരക്കില്‍ ആകെ 11.08 കോടി രൂപ ഉപയോഗിച്ചാണ് 8 ബസുകള്‍ വാങ്ങുന്നത്. സെമി സ്ലീപ്പര്‍ വിഭാഗത്തില്‍ ലയ്‌ലന്റ് 47.12 ലക്ഷവും, ഭാരത് ബെന്‍സ് 58.29 ലക്ഷവും കോട്ടായി സമര്‍പ്പിച്ചു. അതില്‍ കുറഞ്ഞ തുക കോട്ട് ചെയ്ത അശോക് ലയ്ലന്റില്‍ നിന്ന് ബസ്സൊന്നിന് 47.12 ലക്ഷം രൂപ നിരക്കില്‍ 9.42 കോടി രൂപയ്ക്ക് 20 എസി സീറ്റര്‍ ബസുകളും വാങ്ങും.

എയര്‍ സസ്‌പെന്‍ഷന്‍ നോണ്‍ എ.സി വിഭാഗത്തില്‍ ലൈലാന്റ് 33.79 ലക്ഷവും, റ്റാറ്റാ 37.35 ലക്ഷവും കോട്ട് നല്‍കിയതില്‍ നിന്നും ലയ്‌ലാന്റിന്റെ കരാര്‍ ഉറപ്പിക്കുകയായിരുന്നു. അശോക് ലയ്ലന്റില്‍ നിന്ന് ബസ്സൊന്നിന് 33.78 ലക്ഷം രൂപ മുടക്കി 24.32 കോടി രൂപക്ക് 72 ബസുകളാണ് വാങ്ങുന്നത്. വോള്‍വോ ബസുകള്‍ ബോഡി സഹിതം കമ്പിനി നിര്‍മ്മിച്ച് നല്‍കും. ലയ്‌ലാന്റ് കമ്പിനിയുടെ ഉത്തരവാദിത്തതില്‍ പുറമെ കൊടുത്താണ് ബസ് ബോഡി നിര്‍മ്മിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള മികച്ച യാത്രയാണ് പുതിയ ബസുകള്‍ വാഗ്ദാനം ചെയ്യുന്നത്. മികച്ച യാത്രാ സൗകര്യത്തോടൊപ്പം, മൊബൈല്‍ ചാര്‍ജിംഗ് പോയിന്റ്, കൂടുതല്‍ ലഗേജ് സ്‌പെയ്‌സ്, വൈഫെ തുടങ്ങിയവും പുതിയ ബസുകളിലെ സൗകര്യങ്ങളാണ്.

സൂപ്പര്‍ ഹോട്ട് ലുക്കില്‍ മൃദുല മുരളി; ട്രെന്‍ഡിംഗായി ചിത്രങ്ങള്‍

cmsvideo
  സംസ്ഥാനത്ത് ഇന്ന് 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

  നിലവില്‍ ദീര്‍ഘ ദൂര സര്‍വീസുകള്‍ക്കായി കെഎസ്ആര്‍ടിസി ഉപയോഗിക്കുന്ന ബസുകള്‍ക്ക് 5 വര്‍ഷം മുതല്‍ 7 വര്‍ഷം വരെ പഴക്കം ഉണ്ട്. 12 വോള്‍വോ, 17 സ്‌കാനിയ, 135 സൂപ്പര്‍ ഡീലക്‌സ്, 53 എക്‌സ്പ്രസ്സ് ബസുകളും ആണ് കെഎസ്ആര്‍ടിസി ദീര്‍ഘ ദൂര സര്‍വീസുകള്‍ക്ക് നിലവില്‍ ഉപയോഗിക്കുന്നത്.

  അതേസമയം, ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് വേണ്ടി സര്‍ക്കാരിനെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസിക്കുള്ളതെന്ന് എംഡി ബിജു പ്രഭാകര്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അധികമുള്ള സ്റ്റാഫിനെ ലേ ഓഫ് ചെയ്യുകയോ, അല്ലെങ്കില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ചെയ്തത് പോലെ 50% ശമ്പളം കൊടുത്തു ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള ദൈര്‍ഘ്യമുള്ള ദീര്‍ഘകാല ലീവ് നല്‍കാമെന്ന നിര്‍ദ്ദേശം സര്‍ക്കാരിന് മുന്നില്‍ വയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

  കെ സി വേണുഗോപാൽ
  Know all about
  കെ സി വേണുഗോപാൽ
  English summary
  Karnataka State Road Transport Corporation launches 100 new modern buses at a cost of 44.64 crore
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X