Get Updates
Get notified of breaking news, exclusive insights, and must-see stories!

തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് അടൂര്‍ പ്രകാശ്

തിരുവനന്തപുരം: അടുത്തിടെ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി അടൂര്‍ പ്രകാശ്. സര്‍ക്കാര്‍ ഭൂമി കൈമാറ്റവും മെത്രാന്‍ കായല്‍ ഉള്‍പ്പെടെയുള്ള നിലം നികത്താനുള്ള ഉത്തരവും നല്‍കി മന്ത്രി വിവാദത്തിലായിരുന്നു. ഏറ്റവും ഒടുവില്‍ കരുണ എസ്റ്റേറ്റിന്റെ പേരിലുണ്ടായ വിവാദത്തെ തുടര്‍ന്നാണ് മന്ത്രി ഫേസ്ബുക്കില്‍ വിശദീകരണക്കുറിപ്പ് നല്‍കിയത്.

നല്ലിയാമ്പതിയിലെ കരുണ എസ്‌റ്റേറ്റിന് നികുതി അടയ്ക്കുവാന്‍ വ്യക്തമായ ഉപാധികളോടെയാണ് റവന്യു വകുപ്പ് ഉത്തരവ് നല്‍കിയതെന്ന് മന്ത്രി പറയുന്നു. നിയമവിരുദ്ധമായി യാതൊന്നും ഉത്തരവിലില്ല. നികുതി അടയ്ക്കുന്നതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കുന്ന മുറയ്ക്ക് അപേക്ഷ പരിഗണിക്കണം എന്നാണ് പറഞ്ഞിട്ടുള്ളത്. ഇത് ഉത്തരവില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

adoor-prakash

ഈ ഉത്തരവിനെ വളച്ചൊടിച്ചു ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതിനും റവന്യുമന്ത്രി എന്ന നിലയില്‍ എന്നെ ആരോപണ വിധേയനാക്കുവാനുമുള്ള ചിലരുടെ ഗൂഢശ്രമമാണ് ഇപ്പോള്‍ നടന്നുവരുന്നത്. മെത്രാന്‍ കായല്‍ പ്രശ്‌നവും ചിലര്‍ മനപ്പൂര്‍വം സൃഷ്ടിക്കുകയായിരുന്നു. അടഞ്ഞ അദ്ധ്യായം ആയതിനാല്‍ ഇതിനെപ്പറ്റി ഇപ്പോള്‍ കൂടുതല്‍ ഒന്നും പറയുന്നില്ല.

തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ എനിക്ക് എതിരെ ആരോപണം ഉന്നയിക്കുന്നത് വ്യക്തമായ ചില രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആരെയും വേദനിപ്പിക്കുവാനോ കുറ്റപ്പെടുത്തുവാനോ വേണ്ടിയല്ല.. മറിച്ച്.. ഞാന്‍ സ്‌നേഹിക്കുന്ന എന്നെ സ്‌നേഹിക്കുന്ന നിങ്ങളേവരും നിജസ്ഥിതി അറിയണം എന്ന ഉദ്ദേശത്തിലാണ് ഇത് പോസ്റ്റ് ചെയ്യുന്നതെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+