കരുവന്നൂര്‍ ബാങ്ക്തട്ടിപ്പ്; പ്രതിയുടെ മകളുടെ വിവാഹചടങ്ങില്‍ മന്ത്രി ആര്ബിന്ദുവും, വിവാദമായി ഫോട്ടോ
തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയുടെ മകളുടെ വിവാഹചടങ്ങില്‍ ഉന്നച വിദ്യാഭ്യാസ വകുപ്പ് മന്ത്രി പങ്കെടുത്ത ചിത്രങ്ങള്‍ പുറത്ത്. കേസിലെ പ്രതിയായ അമ്പിളി മഹേഷിന്റെ മകളുടെ വിവാഹ ചടങ്ങിലാണ് മന്ത്രി പങ്കെടുത്തത്. ഇരിങ്ങാലക്കുട മുരിയാടില്‍ വച്ച് ഒക്ടോബര്‍ 24നാണ് വിവാഹം നടന്നത്. ഈ വിവാഹ ചടങ്ങിലാണ് മന്ത്രി പങ്കെടുത്തത്. ചടങ്ങില്‍ പങ്കെടുക്കും ശേഷം ഭക്ഷണവും കഴിച്ചാണ് മന്ത്രി അവിടെനിന്നും മടങ്ങിയത്. അമ്പിളി മഹേഷ് ഒളിവിലാണെന്നും ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഇതിനിടെയാണ് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി പ്രതിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തത്.
വരന്റെ വീട്ടുകാര്‍ നടത്തിയ വിവാഹസത്കാരചടങ്ങില്‍ പങ്കെടുത്ത മന്ത്രി വധൂവരന്മാര്ക്കൊപ്പം നില്ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെ സംഭവം രാഷ്ട്രീയ വിവാദമായരിക്കുകയാണ്. തട്ടിപ്പ് പണത്തിലെ വലിയൊരു പങ്ക് ഇരിങ്ങാലക്കുടയില്‍ ആര് ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതായും എതിര് പാര്‍ട്ടികള്‍ ആദ്യഘട്ടത്തില്‍ ആക്ഷേപം ഉയര്‍ത്തിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരായ വരന്റെ കുടുംബത്തിന്റെ ക്ഷണപ്രകാരമാണ് പോയതെന്നാണ് മന്ത്രിയുടെ അടുത്ത വൃത്തങ്ങള്‍ നല്കുന്ന വിശദീകരണം.

കരുവന്നൂര്‍ ബാങ്ക് കേസിലെ പ്രതികളെ സിപിഎം സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം നേരത്തെ ബിജെപിയും, കോണ്‍ഗ്രസും ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് മന്ത്രി വിവാഹചടങ്ങില്‍ പങ്കെടുത്ത ചിത്രം പുറത്തെത്തിയത്. അതേസമയം കേസിലെ പ്രതിയായി പറയുന്ന അമ്പിളിക്ക് ഈ കേസില്‍ ബന്ധമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ബാങ്ക് ഭരണ സമിതിയുടെ ഭാഗത്ത് നിന്നും തട്ടിപ്പിനെ തടയാന്‍ നടപടിയുണ്ടായിരുന്നില്ല എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നത്. അമ്പിളിക്ക് ഈ കേസില്‍ നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് ഇതുവരെ അറിയിച്ചിരുന്നില്ല. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് 12 മുന്‍ ഭരണ സമിതി അംഗങ്ങള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇനി അമ്പിളിയുള്പ്പെടെ 2 പേരെയാണ് പിടികൂടാനുള്ളത്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെതിരെ സിപിഎം ബ്രാഞ്ച് സമ്മേളനത്തിലും തര്‍ക്കമുണ്ടായിരുന്നു.
മുന്‍ മന്ത്രി എ സി മൊയ്തീന്, ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് എന്നിവര്‍ക്കെതിരെയാണ് വിമര്‍ശനം ബ്രാഞ്ച് സമ്മേനത്തില്‍ വിമര്‍ശനം ഉയര്‍ന്നത്. തട്ടിപ്പിനെ കുറിച്ച് ഇവര്‍ക്ക് കീഴ്ഘടകങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പലപ്പോഴായി പരാതി നല്‍കിയിരുന്നുവെന്നും തട്ടിപ്പിനെ കുറിച്ചു നേരത്തെ അറിഞ്ഞിട്ടും ഇവര്‍ നടപടി എടുത്തില്ലെന്നുമാണ് വിമര്‍ശനം ഉയര്‍ന്നത്. തട്ടിപ്പ് സിപിഎമ്മിന് അവമതിപ്പുണ്ടാക്കിയെന്നും ലോക്കല്‍ സെക്രട്ടറി വിശ്വംഭരന് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കൂടുതല്‍ നടപടി വേണമായിരുന്നുവെന്നും വിമര്‍ശന മുയര്‍ന്നിരുന്നു. തളിയക്കോണം സൗത്ത് സമ്മേളനത്തിലും സമാനമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ക്രൈം ബ്രാഞ്ചാണ് ഈ കേസ് അന്വേഷിക്കുന്നത്. ഏകദേശം 100 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തല്‍. സിപിഎം നേതാക്കളായ ഭരണ സമിതി അംഗങ്ങളെയാണ് ക്രൈംബ്രാഞ്ച് പ്രതിപ്പട്ടികയിലുള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം 18 ആയി ഉയര്‍ന്നു. കേസിന്റെ വിവരങ്ങള്‍ സമ്പന്ധിച്ച് ഇരിങ്ങാലക്കുട കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ ബാങ്ക് ഭരണസമിതി ബാങ്ക് നിയമാവലിയും ചട്ടങ്ങളുമെല്ലാം അട്ടിമറിച്ചാണ് വായ്പകള്‍ നല്‍കിയതെന്നാണ് ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇരിങ്ങാലക്കുട, മാടായിക്കോണം, പുറിത്തിശ്ശേരി വില്ലേജുകളിലുള്ളവര്‍ക്കാണ് ബാങ്ക് അംഗത്വം നല്‍കേണ്ടതെന്നും ഈ മൂന്ന് വില്ലേജുകളിലെ ഭൂമി ഈടുവാങ്ങി വായ്പ നല്‍കാനാണ് ബാങ്ക് ഭരണസമിതിക്ക് അധികാരമുള്ളതെന്നും എന്നാല്‍ ഈ വില്ലേജുകള്‍ക്ക് പുറത്തുള്ള നിരവധി ഭൂമി ഈടുവച്ച് തട്ടിപ്പ് വായ്പകള്‍ നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ഭൂമി ഈടുവച്ച് മൂന്നും നാലു വായ്പകള്‍ ഭരണസമിതി നല്കിയിരിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എല്ലാ തട്ടിപ്പ് വായ്പകള്‍ക്കും ഭരണസമിതി അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് മിനിറ്റസില്‍ വ്യക്തമാണെന്നും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ നടത്തിയ തട്ടിപ്പ് തടയേണ്ട ഉത്തരാവിദ്വപ്പെട്ടവര്‍ അതു ചെയ്തില്ലെന്ന മാത്രമല്ല തട്ടിപ്പു നടത്തുകയും ചെയ്തുവെന്നാണ് ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രധാനമായും പറയുന്നത്. 2016 മുതല്‍-21വരെ കാലവളവിലെ 13 ഭരണസമിതി അംഗങ്ങളാണ് ക്രമക്കേടിലുള്ളത്. ഇതില്‍ വൈസ് പ്രസിഡന്റായിരുന്ന വരദന് മരിച്ചതിനാല്‍ പ്രതിപട്ടികയില്‍ നിന്നും ഇയാളെ ഒഴിവാക്കിയിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications