കാസറഗോഡ് മാലിക് ദിനാർ ഉറൂസ് സമാപനത്തിലേക്ക്

  • Posted By:
Subscribe to Oneindia Malayalam

തളങ്കര: കാസറഗോഡിന് ആത്മീയ വിശുദ്ധിയുടെ നാളുകൾ സമ്മാനിച്ച മാലിക് ദിനാർ ഉറൂസ് ഞായറാഴ്ച്ച രാവിലെ സമാപിക്കാനിരിക്കെ അത്ഭുതപൂർവ്വമായ ഭക്ത ജന തിരക്കാണ് അനുഭവപ്പെടുന്നത്.
ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങിത്തന്നെ... തുറുപ്പുചീട്ട് ഈ സൂപ്പര്‍ താരം, നന്തി നന്ദികേട് കാണിക്കുമോ?

urus


ഇന്നലെ രാത്രി മാലിക് ദിനാർ പള്ളിയിൽ മഖാം സിയാറത്തിനും പ്രാർത്ഥനയ്ക്കും എത്തിയവരെ കൊണ്ട് തളങ്കര കവിഞ്ഞ് ഒഴുകി. വൈകുന്നേരം മുതൽ തന്നെ തളങ്കരയിലേക്കുള്ള എല്ലാ വഴികളും വാഹനങ്ങളെയും കാൽനട നട യാത്രക്കാരെയും കൊണ്ട് നിറഞ്ഞിരുന്നു.
uruus1

സ്‌ത്രീകളടക്കം പതിനായിരങ്ങളാണ് ഇവിടെ എത്താറുള്ളത്. ഹിന്ദുവെന്നോ ക്രിസ്ത്യാനിയെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഈ മണ്ണിൽ ഒന്നാവുന്നൊരു പുണ്യ നിമിഷമാണ് മാലിക് ദിനാർ ഉറൂസ്. ഉറൂസ് പരിപാടി ഞായറാഴ്ച്ച പുലർച്ചെ അന്നദാനത്തോടെ സമാപിക്കും. ഒന്നരലക്ഷം പേർക്ക് നെയ്‌ച്ചോർ പൊതി വിതരണം ചെയ്യും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Kasargod Malik Dinar Urus to end

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്